സ്കൂളിൽ പ്രശ്നം ഉണ്ടായ കാര്യം വീട്ടിൽ പറയണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഒന്നാമത് ഒരു അടി പ്രശ്നം കഴിഞ്ഞതേ ഉള്ളു. അത് ഒരു വിധത്തിൽ തീർത്തപ്പോ അടുത്തത് കൂടി വന്നാൽ ഒട്ടും ശരിയാവില്ല. ഞാൻ ഒരു പ്രശ്നക്കാരൻ ആണെന്ന് അമ്മ ധരിക്കുമോ എന്ന് ഞാൻ പേടിച്ചു. അവരുടെ ജീവിതത്തിലേക്ക് വന്നിട്ട് ഉള്ള സമാധാനം കൂടി ഞാൻ കളയുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി. അത് കൊണ്ട് സ്കൂളിൽ നടന്ന ഒന്നും ഞാൻ വീട്ടിൽ പറഞ്ഞില്ല. പക്ഷെ വീട്ടിൽ നിന്ന് വിളിച്ചോണ്ട് ചെല്ലാതെ എങ്ങനെ ക്ലാസ്സിൽ കയറും എന്നതോർത്തു ഞാൻ ടെൻഷൻ അടിക്കാനും തുടങ്ങി.. അത് സ്നേഹ ചേച്ചി കണ്ടു പിടിച്ചു എന്ന് തോന്നുന്നു
‘എന്താടാ മുഖത്ത് ഒരു പരുങ്ങൽ…?
കിടക്കാൻ നേരത്ത് സ്നേഹ ചേച്ചി എന്നോട് ചോദിച്ചു
‘ഒന്നുമില്ല ചേച്ചി..’
ഞാൻ പറഞ്ഞു
‘എന്തോ ഉണ്ടല്ലോ.. സ്കൂളിൽ നിന്ന് വന്നപ്പോൾ തൊട്ട് എന്തോ ഒരു മ്ലാനത..?
സ്നേഹ ചേച്ചി അർഥം വച്ച് ചോദിച്ചു..
‘ചേച്ചിക്ക് വെറുതെ തോന്നുന്നതാ..’
ഞാൻ പറഞ്ഞു
‘സ്കൂളിൽ വല്ല തല്ലും ഉണ്ടാക്കിയോ..?
സ്നേഹ ചേച്ചി പെട്ടന്ന് അത് ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി. ചേച്ചി പക്ഷെ വെറുതെ ഒന്ന് കൊളുത്തു എറിഞ്ഞതാണ്.
‘ഇല്ല..’
അത് പറഞ്ഞിട്ട് ഞാൻ പുതപ്പ് പതിയെ എന്റെ മുഖം വഴി മൂടി കിടന്നു
കട്ടിലിന് താഴെ പായ വിരിച്ചിട്ട് ചേച്ചിയും കിടന്നു.. കുറച്ചു നേരം കഴിഞ്ഞു ചേച്ചി ഞാൻ ഉറങ്ങിയോ എന്നറിയാൻ പിന്നെയും അതിൽ പിടിച്ചു ഒരു ചോദ്യം കൂടി എറിഞ്ഞു. പക്ഷെ ഉത്തരം കൊടുക്കാതെ ഞാൻ ഉറങ്ങിയത് പോലെ അഭിനയിച്ചു.
ക്ലാസിൽ കയറുന്നത് ഒരു പ്രശ്നം തന്നെ ആയിരുന്നു. അതിന് ഒരു പ്രതിവിധി കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ഭാഗ്യത്തിന് അടുത്ത ദിവസം ക്ലാസ്സ് ഉണ്ടായിരുന്നില്ല. സ്കൂളിൽ സ്പോർട്സ് ആയിരുന്നു. അത് കൊണ്ട് തന്നെ പഠിപ്പിക്കൽ ഒന്നും തന്നെ ഇല്ല. തൽക്കാലത്തേക്ക് ഞാൻ രക്ഷപ്പെട്ടു എന്ന് എനിക്ക് തോന്നി..
സ്പോർട്സ്ൽ ഞാൻ ഓട്ട മത്സരത്തിന് പേര് കൊടുത്തിരുന്നു. ഉച്ച കഴിഞ്ഞു ആയിരുന്നു ഓട്ട മത്സരം. പേര് കൊടുത്ത എല്ലാവരെയും ഒരുമിച്ച് നിർത്തി മൂന്ന് ഗ്രൂപ്പ് ആയി തിരിച്ചു ഓടിച്ചു അതിൽ മുന്നിൽ എത്തിയ ഏതാനും പേരെ വച്ചാണ് ശരിക്കുമുള്ള മത്സരം നടത്തിയത്. എന്തായാലും ഞാൻ ആ കൂട്ടത്തിൽ സെലക്ട് ആയി. എന്റെ ക്ലാസ്സിൽ നിന്ന് വേറെ ആരും സെലക്ട് ആയിരുന്നില്ല. അത് കൊണ്ട് തന്നെ എന്റെ ക്ലാസ്സിന്റെ സപ്പോർട്ട് എനിക്ക് ആയിരുന്നു..
ആ കൂട്ടത്തിൽ പെണ്ണുങ്ങളും ഉണ്ടായിരുന്നു. ഒരു കൂട്ടം സുന്ദരിമാരുടെ മുന്നിൽ ഓടി ഒന്നാമൻ ആയി ജയിച്ചു കയറാൻ ഏതൊരാണും ആഗ്രഹിക്കും. ആ ഒരു നിമിഷം ഈ സ്കൂളിലെ ഏറ്റവും വലിയ ഹീറോ നമ്മൾ ആയി തീരും. സത്യത്തിൽ ആ ഹീറോ ആകാനാണ് ഞങ്ങൾ എല്ലാം മത്സരിക്കുന്നത് എന്ന് എനിക്ക് തോന്നി. സബ് ജില്ല കായികോത്സവം ഒക്കെ പിന്നത്തെ കാര്യം..
എന്തായാലും ക്ലാസ്സിലെ പെൺകുട്ടികൾ ചിലരൊക്കെ എന്നോട് നേരിട്ട് വന്നു ജയിക്കണം എന്ന് ആശംസിച്ചിട്ട് പോയി. ആ കൂട്ടത്തിൽ ആഷികയും അപർണയും ഉണ്ടായിരുന്നു. ആഷിക എന്നോട് ഇങ്ങോട്ട് വന്നു മിണ്ടുന്നു.. എപ്പോളും കിട്ടുന്ന സൗഭാഗ്യം അല്ല. ക്ലാസ്സിലെ എല്ലാം തികഞ്ഞ മാദക തിടമ്പ് അല്ലേ..? എനിക്ക് ഉള്ളിൽ കുളിർ കോരി.. അവളുടെ മുന്നിൽ ആളാകാൻ എനിക്കീ മത്സരം ജയിച്ചേ തീരു.. ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നത് ആണ്..
ഞങ്ങൾ എട്ടു പേരാണ് അവസാനം ഫൈനൽ മാച്ച്ലേക്ക് എത്തിയത്. അതിൽ അഞ്ചു പേരും സീനിയർ ചേട്ടന്മാർ ആയിരുന്നു. ഞങ്ങളുടെ ബാച്ചിൽ നിന്ന് ഞാനും വേറൊരു പയ്യനും പിന്നെ അയ്യപ്പനും. അയ്യപ്പൻ സ്കൂൾ ടൈം മുതലേ തന്നെ ഇവിടുത്തെ ഓട്ട മത്സരത്തിൽ എല്ലായ്‌പോഴും ഫസ്റ്റ് വരുന്നവൻ ആണെന്ന് ഞാൻ അപ്പോൾ അറിഞ്ഞു. അത് കൊണ്ട് തന്നെ എല്ലാവരും അവൻ ജയിക്കാൻ സാധ്യത ഉണ്ടെന്നാണ് ധരിച്ചു വച്ചിരിക്കുന്നത്.. കുറച്ചു കഴിഞ്ഞു എനിക്കും തോന്നി തുടങ്ങി.. ഇവനേ ഓടി തോൽപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അവന്റെ കാൽ തന്നെ നല്ല നീളം ഉണ്ട്.. ഞാൻ ജയിക്കാൻ പോണില്ല
