എൽ ഡൊറാഡോ – 8 28അടിപൊളി 

 

ക്ലാസിനു മുന്നിലേക്ക് ഞാനും ശിവയും കൂടെ ഒരുമിച്ച് ആണ് പോയത്. ശിവയെ കണ്ടു ക്ലാസ്സ്‌ നിശബ്ദം ആകുന്നതു ഞാൻ കണ്ടു. ഞാൻ ആരോടും ഒന്നും പറയാതെ അകത്തു കയറി ബാഗ് എടുത്തു. അലനോട് മാത്രം ഞാൻ വീട്ടിൽ പോകുവാ എന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി.

 

ക്ലാസ്സിന് വെളിയിൽ നിൽക്കുന്ന സുന്ദരി പെണ്ണിനെ ക്ലാസ്സ്‌ ഒന്നടങ്കം നോക്കുന്നുണ്ടായിരുന്നു. എന്റെ ചേച്ചി എന്ന് പറഞ്ഞപ്പോ ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു രൂപം ആണ് അവർക്ക് മുന്നിൽ വന്നത്. പെൺപിള്ളേർ പെൺപിള്ളേരെ വായ് നോക്കും എന്ന് എനിക്ക് ഇന്നാണ് മനസിലായത്. ഞങ്ങളുടെ ക്ലാസ്സിലെ പെണ്ണുങ്ങളുടെ കണ്ണ് വരെ ശിവയുടെ മേലേ ആയിരുന്നു. അവരെ ഒന്നും മൈൻഡ് ചെയ്യാതെ എന്റെ ശിവയും ആയി ഞാൻ പുറത്തേക്ക് നടന്നു

 

ശിവ ആണ് എന്റെ ബാഗ് ഇട്ടത്. വീട്ടിലേക്ക് ഞങ്ങൾ മെല്ലെ നടന്നു. വെയിൽ ആറി തുടങ്ങിയ റോഡിലൂടെ രണ്ട് സിപ്പപ്പും നുണഞ്ഞു കൊണ്ട് ഞങ്ങൾ നടന്നു

 

‘എന്നാലും അവിടെ പഠിച്ചിട്ട് ടീച്ചർമാർക്ക് ഒക്കെ നിന്നേ നല്ലോണം അറിയാമല്ലോ. പിന്നെ എന്ത് ധൈര്യത്തിൽ ആണ് നീ ഈ വേഷം കെട്ടി അങ്ങോട്ട്‌ വന്നത്…?

ഞാൻ ചോദിച്ചു

 

‘നിന്റെ പ്രിൻസിപ്പലിനും ആ പുതിയ ടീച്ചർക്കും എന്നെ അറിയില്ല. അവരെ മാത്രം കണ്ടാൽ മതിയല്ലോ എന്ന് കരുതി ആണ് ഞാൻ വന്നത്..’

സിപ്പപ്പ് കുടിച്ച് കൊണ്ട് ശിവ പറഞ്ഞു..

 

വീട്ടിലേക്ക് നടക്കുന്നതിന് ഇടയ്ക്ക് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ശിവ എന്നോട് ചോദിച്ചു

 

‘ആരാടാ ഈ ദേവപ്രിയ….?

ദേവുവിന്റെ പേര് ശിവയിൽ നിന്ന് കേട്ട് ഞാൻ ഒന്ന് ഞെട്ടി. ശിവക്ക് എങ്ങനെ അവളെ അറിയാം. എന്റെ നാട്ടുകാരിയും എന്റെ ഏറ്റവും വലിയ കൂട്ടുകാരെയും ആണ് ദേവു. അവളെ കുറിച്ച് ഞാൻ ശിവയോട് പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓർമ. ഇവിടെ ചുരുക്കം ചിലരോട് മാത്രമേ ഞാൻ അവളുടെ കാര്യം പറഞ്ഞിട്ടുള്ളു. അതൊന്നും ശിവ അറിയാനും സാധ്യത ഇല്ല. അപ്പോൾ പിന്നെ എങ്ങനെ..?

 

‘നിനക്ക് എങ്ങനെ ദേവുവിനെ അറിയാം..?

ഞാൻ ചോദിച്ചു

 

‘അതൊക്കെ അറിയാം.. ആരാ ഈ ദേവു..?

ശിവ ചോദിച്ചു

 

‘മഞ്ഞനിക്കടവിലെ എന്റെ ഒരു കൂട്ടുകാരി ആണ്..’

ഞാൻ പറഞ്ഞു

 

‘കൂട്ടുകാരി ആയിരുന്നോ..? അതൊ ലൈൻ ആയിരുന്നോ..?

ശിവ ചോദിച്ചു

 

‘ലൈൻ ഒന്നുമല്ല.. കൂട്ടുകാരി ആണ്..’

ഞാൻ പറഞ്ഞു

 

‘സ്കൂളിൽ ലൈൻ വല്ലോം ഉണ്ടോടാ. നല്ല കുറേ പെമ്പിള്ളേർ ക്ലാസ്സിൽ ഇരിക്കുന്ന കണ്ടല്ലോ..?

ശിവ ചോദിച്ചു

 

‘ഓ ഇല്ല..’

ഞാൻ പറഞ്ഞു

 

‘അതെന്താ ഓ ഇല്ലാത്തെ..?

ശിവ ചോദിച്ചു

 

‘ഒന്നും പോരാ..’

ഞാൻ പറഞ്ഞു.. ശിവ അത് കേട്ട് ചിരിച്ചു

‘നിനക്ക് എങ്ങനെ അവളെ പറ്റി അറിയാം..?

ഞാൻ വീണ്ടും ചോദിച്ചു

 

‘അതൊക്കെ ഞാൻ അറിയും.. ഞാൻ എല്ലാം അറിയും..’

ശിവ ആ ചോദ്യം അവഗണിക്കാൻ തുടങ്ങി

 

‘എന്നാൽ ആ കണ്ണാടി ആരുടേയ.. അത് വച്ചു നിന്നേ കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് പാടില്ലായിരുന്നു..’

ഞാൻ പറഞ്ഞു

 

‘ആണോ ..?

ശിവ ആ കണ്ണാടി എടുത്തു ഒന്ന് കൂടി വച്ചു..

‘ഇത് മുത്തശ്ശിയുടെ ആട. ഒരു ഒർജിനാലിറ്റിക്ക് വേണ്ടി ഞാൻ വച്ചതാ.. എങ്ങനെ ഉണ്ടായിരുന്നു എന്റെ ഫാൻസി ഡ്രസ്സ്‌…?

ശിവ ചോദിച്ചു

 

‘നമ്മുടെ യക്ഷി വേഷത്തിന്റെ അത്രയും എത്തിയിട്ടില്ല.. എന്നാലും കൊള്ളാം..’

ഞാൻ പറഞ്ഞു.. ശിവ പൊട്ടിച്ചിരിച്ചു.. എന്നിട്ട് അവളുടെ കൈ എന്റെ തോൾ വഴി ഇട്ടു.. ഗ്രൗണ്ട് കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു പിച്ചിക്കാവിലേക്ക് ഉള്ള മൺ പാതയിലൂടെ ഞങ്ങൾ നടന്നു. തോളിലൂടെ കയ്യിട്ട് നടന്നു

 

എന്റെ സിപ്പപ്പ് അപ്പോളും ബാക്കി ഉണ്ടായിരുന്നു. അവളുടെ തീർന്നിരുന്നു.. തോളിലൂടെ കയ്യിട്ട എന്നെ ചേർത്ത് പിടിച്ചു ശിവ എന്റെ സിപ്പപ്പ് വലിച്ചു കുടിച്ചു.. അവൾ ഒരിക്കലും അത് പോലെ ചെയ്തിട്ടില്ല. മുമ്പ് വേദുവിന്റെ സിപ്പപ്പ് അവൾ കുടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ കയ്യിൽ നിന്ന് ഞാൻ കുടിച്ച പാതി അവൾ ഒരിക്കലും കുടിച്ചിരുന്നില്ല.. ഇന്നത് സംഭവിച്ചു..

Updated: May 12, 2026 — 11:25 pm

Leave a Reply

Your email address will not be published. Required fields are marked *