അവൻ അടുത്ത് നിന്നവനോട് അടക്കം പറയുന്നത് ഞാൻ കേട്ടു.
അന്ന് ഗ്രൗണ്ടിൽ വച്ച് അപമാനിക്കപ്പെട്ടത് ഞാൻ ഒന്നു മറന്നു വരികയായിരുന്നു. അതാണ് അവന്മാർ വീണ്ടും ഊതി കത്തിച്ചത്.. എന്റെ നിയന്ത്രണം പെട്ടന്ന് പോയി. അവന്മാർ വെറുതെ ചൊറിഞ്ഞതെ ഉള്ളായിരുന്നു. എനിക്ക് അത് പോലും സഹിക്കാൻ പറ്റിയില്ല. ഞാൻ അവരുടെ നേരെ ദേഷ്യത്തോടെ നടന്നു ചെന്നു അത് പറഞ്ഞവനെ പിടിച്ചു തള്ളി..
അത്രയും വലിയൊരു പ്രതികരണം അവന്മാർ പ്രതീക്ഷിച്ചില്ലായിരുന്നു. എന്തിന് ഞാൻ പോലും ഞാൻ ഇങ്ങനെ പ്രതികരിക്കും എന്ന് കരുതിയിട്ടില്ല.. ഉണങ്ങി തുടങ്ങിയ മുറിവിൽ കുത്തി നോവിക്കുമ്പോ ഇരട്ടി വേദന ആണല്ലോ.. തള്ള് കിട്ടിയവൻ എന്നെയും പിടിച്ചു തള്ളി.
ഉന്തും തള്ളും പക്ഷെ തല്ലിലേക്ക് വഴി മാറിയില്ല. രണ്ടിൽ ഒരാൾ കൈ വെക്കാതെ തല്ല് തുടങ്ങില്ല. തല്ലാൻ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. അവനും തല്ല് ഉണ്ടാക്കണം എന്നില്ല എന്ന് തോന്നുന്നു.. തല്ലാൻ മടിയായി തള്ളി കളിക്കുന്ന രണ്ട് പൈതങ്ങളുടെ ചാപല്യത്തിന്റെ ഇടയിലേക്ക് ആണ് മീനു ലക്ഷ്മി ടീച്ചർ പെട്ടന്ന് ഓടി വന്നത്.
ടീച്ചർ വന്ന ഉടനെ എന്റെ ഷർട്ടിൽ പിടിച്ചു എന്നെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി. ടീച്ചർ ഇടയിലേക്ക് കയറിയപ്പോ ചുറ്റും ഉണ്ടായിരുന്ന കുട്ടികൾ എല്ലാം കുറച്ചു പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി നിന്നു. ഞാനും ആയി തള്ള് ഉണ്ടാക്കിയ മൈരൻ ആണെങ്കിൽ ആ ഗ്യാപ്പിൽ അവിടെ നിന്നും മുങ്ങി എന്ന് തോന്നി. ഞാൻ ആണെങ്കിൽ എന്തോ വലിയ കുറ്റവാളിയെ പോലെ ടീച്ചറുടെ കയ്യിലുമായി..
ഒരു തല്ല് കേസിനു ഇടയ്ലേക്ക് മീനു ടീച്ചർ ഓടി വന്നത് അവരുടെ നല്ല മനസ്സ് കൊണ്ട് ഒന്നും അല്ലായിരുന്നു. എന്നെ ഒരു കേസിൽ കിട്ടിയപ്പോ ഇട്ടു പൊരിക്കാൻ ഒരു അവസരം കിട്ടിയ സന്തോഷത്തിൽ ചാടി വീണത് ആണ് ഇവർ. പഠിപ്പിച്ച സ്‌ഥലത്തു ഒക്കെ ഇവർക്ക് ഒരു ഇര ഉണ്ടാകും. അവനെ മാക്സിമം ദ്രോഹിക്കൽ ആണ് ഇവരുടെ ഏറ്റവും വലിയ സംതൃപ്തി.. കഷ്ടകാലത്തിന് ഇവിടെ അത് ഞാനാണ്..
അവരുടെ രണ്ട് ചീത്ത കേട്ട് ആ വിഷയം തീരുമെന്ന് ആണ് ഞാൻ കരുതിയത്. പക്ഷെ അത് കൊണ്ട് മാത്രം ആ വിഷയം തീർന്നില്ല. മീനു എന്നെ പിടിച്ചോണ്ട് പോയി സ്റ്റാഫ് റൂമിൽ കൊണ്ട് ചെന്നു എല്ലാ ടീച്ചർമാരുടെയും മുന്നിൽ നിർത്തി പൊരിച്ചു. എന്നെ പഠിപ്പിക്കുന്ന ടീച്ചർമാരുടെ മുന്നിൽ നിന്ന് ഞാൻ സത്യത്തിൽ ഉരുകി..
എന്നെ പഠിപ്പിക്കുന്ന ബാക്കി എല്ലാ ടീച്ചർമാർക്കും എന്നെ നല്ലത് പോലെ അറിയാം. ഞാൻ അത്ര കുഴപ്പക്കാരൻ അല്ലെന്ന് അവർക്ക് അറിയുന്നത് ആണ്. അവരുടെ ഒക്കെ മുഖത്ത് അതിന്റെ ഒരു നിരാശ കാണാനും ഉണ്ട്..
‘നന്ദഗോപൻ ഒരു പ്രശ്നത്തിനും പോകാത്തത് ആണല്ലോ..? ഇതെന്ത് പറ്റി..?
ആലീസ് ടീച്ചർ എന്റെ അടുത്ത് വന്നു ചോദിച്ചു. ടീച്ചർ ആണ് എന്റെ ക്ലാസ്സ് ടീച്ചർ. ടീച്ചർക്ക് പ്രശ്നം ഇല്ലെങ്കിൽ മീനു എന്ത് വിഷയം ഉണ്ടാക്കിയിട്ടും ഒരു കാര്യവുമില്ല.
‘പതുങ്ങി ഇരിക്കുന്നു എന്നെ ഉള്ളു. വിളഞ്ഞ വിത്താണ്..’
മീനു ടീച്ചർ എന്നോട് എന്തോ മുന്ജന്മ വൈരാഗ്യം ഉള്ളത് പോലെ പറഞ്ഞു
സത്യത്തിൽ അവരുടെ എന്നോടുള്ള പെരുമാറ്റം കാണുമ്പോൾ എനിക്ക് അതിൽ സംശയം കൂടി വന്നു. പൂർവ്വ ജന്മത്തിൽ ഞങ്ങൾ ബദ്ധ ശത്രുക്കൾ ആയിരിക്കാം..
മീനു ടീച്ചർ ആ ചെറിയ അടി വിഷയം എരിവ് കയറ്റി കയറ്റി പ്രിൻസിപ്പലിന്റെ അടുത്ത് വരെ എത്തിച്ചു. നിസാരം ആയി രണ്ട് തല്ലോ ചീത്തയോ പറഞ്ഞു ഒതുക്കേണ്ട പ്രശ്നമെ ഉള്ളായിരുന്നു. പക്ഷെ മീനു ടീച്ചർ അത് വലിയ സംഭവം ആക്കി. ഞാൻ എന്തോ മാരക അടി ഉണ്ടാക്കി സ്കൂൾ തല്ലി പൊളിച്ചു എന്നത് പോലെയാണ് അവർ പ്രിൻസിപ്പലിനു മുന്നിൽ അവതരിപ്പിച്ചത്. അതിന് പ്രിൻസിപ്പലിന്റെ വായിൽ നിന്നും മീനു പൂറി എന്നെ തെറി കേൾപ്പിച്ചു തന്നു. പോരാത്തതിന് വീട്ടിൽ നിന്നും അമ്മയെ വിളിച്ചോണ്ട് വരണം എന്നും.. അമ്മയെ കൊണ്ട് വരാതെ ക്ലാസിൽ കയറേണ്ട എന്ന് പറഞ്ഞിട്ട് കലിച്ചു കൊണ്ട് മീനു പോയി.. ഇവൾക്ക് എന്നെ കാണുമ്പോ എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നി…
