എൽ ഡൊറാഡോ – 8 28അടിപൊളി 

ശിവ ദേഷ്യത്തിൽ ചോദിച്ചു

 

‘ഞാൻ പിന്നെയും വഴക്കിൽ പോയി പെട്ടെന്നറിഞ്ഞാൽ അമ്മ എന്താകും എന്ന് പറ്റി കരുതുക. എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് അബദ്ധം ആയെന്നൊക്കെ അമ്മേം ചേച്ചിയും കരുതില്ലേ..?

ഞാൻ വിഷമത്തോടെ പറഞ്ഞു

 

‘എഡാ അങ്ങനെ ഒന്നും ഇല്ലാതെ ഞാൻ നോക്കിക്കോളാം..’

ശിവ എനിക്ക് ഉറപ്പ് തന്നു

 

‘വേണ്ട.. പ്ലീസ്..’

ഞാൻ പറഞ്ഞു

 

‘ശരി.. ഞാൻ ആരോടും പറയില്ല. പക്ഷെ ഇനി ക്ലാസ്സ്‌ കട്ട് ചെയ്യാൻ പറ്റില്ല..’

ശിവ പറഞ്ഞു

 

‘ഇനി ചെയ്യില്ല..’

ഞാൻ വാക്ക് കൊടുത്തു

 

‘എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്‌..’

ശിവ എന്നെ കൊണ്ട് സത്യം ഇടീപ്പിച്ചു.. നല്ല പണിയായി. നാളെ ഇനി എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു

 

ശിവ എല്ലാ കാര്യവും തഞ്ചത്തിൽ അമ്മയോട് പറയും എന്ന് എനിക്ക് തോന്നിയിരുന്നു. ക്ലാസ്സിന് വെളിയിൽ എന്നെ നിർത്താൻ ശിവക്ക് കഴിയുമായിരുന്നില്ല..

 

പിറ്റേന്ന് എന്തായാലും എനിക്ക് ക്ലാസ്സിന് പുറത്ത് നിക്കേണ്ടി വന്നില്ല. കാരണം എന്റെ ഭാഗ്യത്തിന് മീനു ടീച്ചർ അന്ന് അവധി ആയിരുന്നു. രാവിലെ ക്ലാസ്സിൽ ഇരുന്ന എന്നോട് അരുൺ ആണ് വന്നു പറഞ്ഞത്

 

‘നീ ഇന്ന് രക്ഷപെട്ടു.. മീനു പൂറി ഇന്ന് അവധിയാ..’

അവൻ കുറച്ചു ഉറക്കെ ആണ് അത് പറഞ്ഞത്. ക്ലാസ്സ്‌ മുഴുവൻ അത് കേട്ടു.. എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചു. പെൺകുട്ടികൾ അടക്കം. മീനു പൂറിയെ ഇവിടെ ആർക്കും കണ്ണെടുത്താൽ കണ്ടൂടാ എന്ന് എനിക്ക് മനസിലായി. എന്തായാലും ശിവക്ക് കൊടുത്ത വാക്ക് തെറ്റില്ല. ഇന്ന് ക്ലാസ്സിൽ നിന്ന് ചാടേണ്ടി വരില്ല. ക്ലാസ്സിൽ എന്നെ തിരികെ കണ്ടപ്പോ ടീച്ചർമാർക്കും സന്തോഷം ആയിരുന്നു. അവർക്കും മീനുവിനെ അത്ര ഇഷ്ടം അല്ലെന്ന് എനിക്ക് തോന്നി. കാൽ വയ്യാത്തത് കൊണ്ടാണ് ഞാൻ വരാതെ ഇരുന്നത് എന്ന് വിശ്വസിച്ച ഏക ടീച്ചർ അഫ്രിയ ടീച്ചർ ആയിരുന്നു. എന്നോട് ഉള്ള സ്നേഹം കൊണ്ട് ടീച്ചർ അത് വിശ്വസിച്ചു..

 

‘ഓട്ടം ഒക്കെ മത്സരത്തിന് മതി. അല്ലാത്തപ്പോ നോക്കിയും കണ്ടും നടക്കേടോ..’

സ്നേഹത്തോടെ ടീച്ചർ എന്നെ ഉപദേശിച്ചു

 

‘ടീച്ചറും ഇടക്ക് ശ്രദ്ധിക്ക്..’

ഞാൻ അത് പറഞ്ഞപ്പോ ടീച്ചർ പുഞ്ചിരിച്ചു. അഫ്രിയ ടീച്ചറിന്റെ കയ്യിൽ അപ്പോളും ഒരു ചെറിയ മുറിവ് ഉണ്ടായിരുന്നു. മിക്കപ്പോഴും ടീച്ചർക്ക് എന്തെലും ചെറിയ അപകടം ഉണ്ടാകും. എവിടേലും വീഴുന്നത് ആണ്. അങ്ങനെ കെട്ടായി വരുന്നത് കൊണ്ട് ടീച്ചറെ ചില വിരുതന്മാർ തമാശക്ക് പഞ്ചർ എന്ന് വിളിക്കാറുണ്ട്.. ഞാനും അത്‍കൊണ്ട് തിരിച്ചു സ്നേഹത്തോടെ സൂക്ഷിച്ചു നടക്കാൻ ടീച്ചറെ ഉപദേശിച്ചു..

 

അന്ന് കുറേ ദിവസങ്ങൾ കൂടിയിട്ട് ഞാൻ മുഴുവൻ നേരവും ക്ലാസ്സിൽ ഇരുന്നു. അവസാന പീരീഡ് ഫ്രീ ആയിരുന്നു. ഞാൻ റോഷന്റെ നോട്ട് കുറച്ചു എഴുതി കൊടുക്കുന്നതിനു ഇടയിൽ ആണ് പ്യൂണ് ചേട്ടൻ ക്ലാസ്സിലേക്ക് വരുന്നത്. ടീച്ചർ ആണെന്ന് വച്ചു ക്ലാസ്സിലെ അലപ്പ് ചെറുതായ് ഒന്ന് കുറഞ്ഞു നിശബ്ദമായി

 

‘നന്ദഗോപൻ..’

അയാൾ എന്റെ പേര് വിളിച്ചു. ഞാൻ എഴുന്നേറ്റ്

‘പ്രിൻസിപ്പൽ മുറിയിലേക്ക് ചെല്ല്..’

 

ശിവ വീട്ടിൽ പറഞ്ഞു. എനിക്ക് കാര്യം മനസിലായി. ഞാൻ പതിയെ പുള്ളിയുടെ പുറകെ പ്രിൻസിപ്പൽ റൂമിലേക്ക് നടന്നു

‘അമ്മയാണോ..?

ഞാൻ കാര്യം ഒന്ന് ഉറപ്പിക്കാൻ വേണ്ടി അങ്ങേരോട് ചോദിച്ചു

 

‘അല്ല ചേച്ചി..’

പുള്ളി പറഞ്ഞു.

ഓ.. ശിവ അമ്മയോട് അല്ല സ്നേഹ ചേച്ചിയോട് ആണ് പറഞ്ഞത്. വീട്ടിൽ അമ്മയോട് അത് പറയരുത് എന്ന് സ്നേഹയുടെ കാൽ പിടിക്കാം. അത് ചിന്തിച്ചു ഞാൻ ഉള്ളിലേക്ക് കയറി

 

അകത്തു ഇരിക്കുന്ന ആളിനെ എനിക്ക് അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റിയില്ല. ശിവ.. ഇവൾ എന്തിനാണ് ഇവിടെ വന്നു ഇരിക്കുന്നത്. അതും ഈ കോലത്തിൽ…

 

ശിവയുടെ ഇത് വരെ കാണാത്ത ഒരു വേഷം ആയിരുന്നു അത്. ഒരു അയഞ്ഞ ചുരിദാർ ആയിരുന്നു വേഷം. മുടി രണ്ടായി പിന്നിയിട്ടുണ്ട്. നെറ്റിയിൽ രണ്ട് മൂന്ന് കുറി. മുഖത്ത് ഒരു കണ്ണാടിയും.. എന്റെ ചേച്ചി ഇങ്ങനെ ഒന്നും അല്ലല്ലോ. പിന്നെ എന്തിനാണ് ഇവൾ ഈ കോലത്തിൽ ഇവിടെ വന്നത്…

Updated: May 12, 2026 — 11:25 pm

Leave a Reply

Your email address will not be published. Required fields are marked *