”ആർക്ക്?”
താര നെറ്റി ചുളിച്ചു.
”രാവിലെ കണ്ടില്ലേ, ആ ക്യാപ്റ്റന്.”
അതുകേട്ടതും താരയുടെ മുഖം ഇരുണ്ടു.
“എന്ത് പറയാനാ? ഞാൻ വരുന്നില്ല. അയാളെ കണ്ടാലേ അറിയാം വെറും ഉടായിപ്പാണെന്ന്. ബലൂണിൽ വെച്ച് അയാളുടെ നോട്ടം ഒട്ടും ശരിയല്ലായിരുന്നു.”
”എന്റെ പൊന്നു ടീച്ചറേ, സാധനം പോയത് നമുക്കല്ലേ? ഒന്ന് പോയി നോക്കാം. കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്നാണല്ലോ!”
ജോജോതന്റെ അഭിനയം തുടർന്നു.
”മ്മ്… എന്റെ വിധി, അല്ലാതെന്ത്!”
താര ഒരു നെടുവീർപ്പിട്ടു.
മറ്റു വഴികളില്ലാത്തതുകൊണ്ട് അവൾ ഭയത്തോടെയും അസംതൃപ്തിയോടെയും ജോജോയുടെ കൂടെ ആ തടിവീടിന്റെ പടികൾ കയറി.
ഉള്ളിൽ റാന്തൽ വെളിച്ചം മങ്ങിക്കത്തുന്നുണ്ടായിരുന്നു. വായുവിൽ നാടൻ ചാരായത്തിന്റെ രൂക്ഷഗന്ധം പടർന്നുനിൽക്കുന്നു. മുറിക്കുള്ളിൽ ആ പടു കിളവൻ കട്ടിലിനടുത്തുള്ള ഒരു ചെറിയ സ്റ്റൂളിൽ കാലിന്മേൽ കാൽ വെച്ച് ഇരിക്കുന്നുണ്ടായിരുന്നു.
താര അകത്തേക്ക് കയറിയതും അയാളുടെ നരച്ച കണ്ണുകൾ ആ ചുവന്ന ടി-ഷർട്ടിൽ തങ്ങിനിൽക്കുന്ന അവളുടെ മാറിടങ്ങളിലേക്കും ട്രാക്ക് പാന്റിനുള്ളിൽ വിങ്ങിനിൽക്കുന്ന തുടകളിലേക്കും ആർത്തിയോടെ പായുന്നത് അവൾ അറിഞ്ഞു.
ആ നോട്ടം അവളെ അസ്വസ്ഥയാക്കി.
”കൊച്ച് ഇരിക്ക്…”
ചാച്ചാജി കട്ടിലിന് നേരെ കൈ ചൂണ്ടിക്കൊണ്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
താര ഒന്ന് മടിച്ചു. എബിൻ അവളുടെ പിന്നിലായി വാതിലിനടുത്ത് നിലയുറപ്പിച്ചു. ആ മുറിക്കുള്ളിലെ നിശബ്ദതയും ആ കിളവന്റെ നോട്ടവും ചേർന്ന് ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ താരയ്ക്ക് തോന്നി.
താര വല്ലാത്തൊരു അസ്വസ്ഥതയോടെ ആ കട്ടിലിന്റെ ഒരു മൂലയിലായി ഇരുന്നു. ജോജോ കുറച്ചകലെ മാറി നിന്ന് ഈ നാടകമെല്ലാം വീക്ഷിക്കുകയാണ്. റാന്തൽ വെളിച്ചത്തിൽ ചാച്ചാജിയുടെ കണ്ണുകൾ തന്റെ ചുവന്ന ടി-ഷർട്ടിൽ തറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ താരയ്ക്ക് അറപ്പും ഭയവും തോന്നി. അവൾ തന്റെ കൈകൾ കൊണ്ട് ടി-ഷർട്ടിന്റെ മുൻഭാഗം അല്പം താഴ്ത്തിയിടാൻ ശ്രമിച്ചെങ്കിലും, ആ ഇറുകിയ വസ്ത്രം അവളുടെ ശരീരവടിവിനെ കൂടുതൽ പ്രകടമാക്കുകയേ ചെയ്തുള്ളൂ.
”ഈ കാട്ടിൽ ഇത് എവിടെ പോയെന്നാണ് താരയ്ക്ക് തോന്നുന്നത്?”
തന്റെ നോട്ടം പതുക്കെ അവളുടെ മുഖത്തേക്ക് മാറ്റി ചാച്ചാജി ഗൗരവം നടിച്ചു ചോദിച്ചു.
”എനിക്കറിയില്ല ക്യാപ്റ്റൻ… ആ ബലൂണിൽ വെച്ചാണോ അതോ ഇവിടെ എവിടെയെങ്കിലുമാണോ എന്ന് ഒരു നിശ്ചയവുമില്ല. ഇനിയിപ്പോൾ ആർക്കെങ്കിലും കിട്ടിക്കാണുമോ ആവോ?”
താരയുടെ ശബ്ദം സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.
”എല്ലാത്തിനും ഒരു വഴിയുണ്ടാക്കാം കൊച്ച് വിഷമിക്കണ്ട. പോയ സാധനം തിരിച്ചു വരാൻ ചില പ്രത്യേക വഴികളുണ്ട്.”
അയാൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
”മ്മ്…”
താര ഒന്ന് മൂളി.
”താരേ… ഇനി ആ അരഞ്ഞാണം കിട്ടാൻ എന്റെ അറിവിൽ ഒറ്റ വഴിയേ ഉള്ളൂ. അത് നമുക്കൊന്ന് നോക്കിയാലോ?”
ചാച്ചാജി മുന്നിലേക്ക് അല്പം ആഞ്ഞുനിന്നു.
”എങ്ങനെ?”
അവൾ ആകാംക്ഷയോടെ ചോദിച്ചു.
”താരയ്ക്ക് ഈ ‘ഓജോ ബോർഡിൽ’ വിശ്വാസമുണ്ടോ? ആത്മാക്കളെ വിളിച്ച് ചോദിച്ചാൽ പോയ സാധനം എവിടെയുണ്ടെന്ന് അവർ പറഞ്ഞുതരും.”
അതുകേട്ടതും താരയ്ക്ക് ദേഷ്യമാണ് വന്നത്.
“ശോ! ഈ പാതിരാത്രിയിൽ ഇമ്മാതിരി മണ്ടത്തരം പറയല്ലേ ക്യാപ്റ്റൻ! എനിക്ക് അങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഒരു വിശ്വാസവുമില്ല.”
”മണ്ടത്തരമല്ല ടീച്ചറെ,”
ജോജോ പെട്ടെന്ന് ഇടപെട്ടു.
“ഈ കാട്ടിലൊക്കെ ഇത്തരം സംഗതികൾ ഫലിക്കാറുണ്ട്. ഈ ചാച്ചാജിക്ക് അതൊക്കെ വശമുള്ള കാര്യമാ. ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ എന്താ തെറ്റ്? ചിലപ്പോൾ ആ അരഞ്ഞാണം എവിടെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റിയാലോ?”
