താര ജോജോയെ സംശയത്തോടെ നോക്കി. ജോജോയും ക്യാപ്റ്റനും കൂടി തന്നെ എന്തോ ചതിക്കുഴിയിൽ പെടുത്താൻ ശ്രമിക്കുകയാണോ എന്ന് അവൾക്ക് തോന്നി. എങ്കിലും ആ മൂന്ന് പവന്റെ നഷ്ടം അവളെക്കൊണ്ട് എന്തിനും സമ്മതിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.
”ഇത് മണ്ടത്തരമല്ല കൊച്ചേ, സത്യമാണ്. ഇടയ്ക്ക് നേരംപോക്കിന് ഞാൻ ഇത് ചെയ്യാറുണ്ട്. സംശയിക്കണ്ട,”
ചാച്ചാജി ഗൗരവത്തോടെ പറഞ്ഞു.
”പിന്നെ! നിങ്ങൾ ചുമ്മാ ഓരോന്ന് പറയുകയാണ്. ജോജോ, നമുക്ക് പോകാം. ഇതൊന്നും നടപ്പുള്ള കാര്യമല്ല,”
താര അവിശ്വാസത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു. ആ ഇടുങ്ങിയ മുറിയിലെ അന്തരീക്ഷം അവളെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
”അല്ല താരേ, വിശ്വസിക്കുന്നില്ലെങ്കിൽ ഞാൻ കാണിച്ചുതരാം. ഒന്ന് നിൽക്ക്,”
കിളവൻ പതുക്കെ എഴുന്നേറ്റ് മേശയുടെ ഡ്രോയർ തുറന്നു. അതിൽ നിന്നും അക്ഷരങ്ങളും അക്കങ്ങളും രേഖപ്പെടുത്തിയ ഒരു ഓജോ ബോർഡ് അയാൾ പുറത്തെടുത്തു. എന്നിട്ടത് കട്ടിലിന് മുന്നിലെ ചെറിയ മേശപ്പുറത്തേക്ക് വെച്ചു.
”നമ്മൾ ജീവിക്കുന്നുണ്ടെങ്കിൽ ആത്മാവും സത്യം തന്നെയാണ് കൊച്ചേ, അത് വിശ്വസിച്ചേ പറ്റൂ. പോരാത്തതിന് ഈ കാണുന്നതൊക്കെ അത്ര നല്ല കാടൊന്നുമല്ല. ഈ കാട്ടിൽ ഒരു അരഞ്ഞാണം പോയാൽ അത് കണ്ടുപിടിക്കാൻ മനുഷ്യസാധ്യമായ വഴികൾ കുറവാണ്. ഏതെങ്കിലും ഒരു ശക്തി സഹായിച്ചാലേ അത് നടക്കൂ,”
അയാൾ ഒരു മന്ത്രവാദി എന്ന വണ്ണം സംസാരിച്ചു.
”ജോജോ, വേണ്ടടാ… നമുക്ക് പോകാം. ഇതൊന്നും ശരിയാകാൻ ചാൻസില്ല,”
താര വീണ്ടും ബെഡിൽ നിന്നും എഴുന്നേറ്റു. അവളുടെ ഉള്ളിൽ ആ അരഞ്ഞാണം കണ്ടെത്താനുള്ള മോഹവും ഈ കിളവനോടുള്ള ഭയവും തമ്മിൽ മല്ലിടുകയായിരുന്നു.
”ടീച്ചറെ… ഒന്ന് ഇരിക്ക്. ഒന്ന് നോക്കാം. കുറച്ച് സമയമല്ലേ വേണ്ടൂ? പോയ സാധനം കിട്ടാൻ ഇതിലും വലിയ റിസ്ക് നമ്മൾ എടുത്തതല്ലേ?”
ജോജോ താരയുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. ആ സ്പർശനം താരയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ് നൽകിയത്. അവൻ അവളെ ബലം പ്രയോഗിച്ചെന്ന വണ്ണം വീണ്ടും ബെഡിലേക്ക് ഇരുത്തി.
താര ഇരുന്നതും അവളുടെ മുറുകിയ ട്രാക്ക് പാന്റ് കട്ടിലിൽ ഒന്നുകൂടി വലിഞ്ഞു മുറുകി. ചുവന്ന ടി-ഷർട്ടിൽ വിയർപ്പുതുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. ചാച്ചാജി മേശ ഒന്നുകൂടി അടുപ്പിച്ചു. അയാൾ ഒരു സ്റ്റൂൾ എടുത്ത് അവർക്ക് അഭിമുഖമായി ഇരുന്നു.
”ശരി, നമുക്ക് തുടങ്ങാം. എല്ലാവരും ബോർഡിന് ചുറ്റും ശ്രദ്ധ കേന്ദ്രീകരിക്കുക,”
ആ മുറിക്കുള്ളിൽ നിഗൂഢമായ ഒരു ഇരുട്ട് പടർന്നു. താരയുടെ നെഞ്ചിടിപ്പ് ഇപ്പോൾ ജോജോയ്ക്ക് പോലും കേൾക്കാമായിരുന്നു.
ആ മരവീടിനുള്ളിൽ തണുപ്പടിച്ച കാറ്റ് വിടവുകളിലൂടെ ചൂഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. പുറത്ത് കാട്ടിലെ മരങ്ങളുടെ മർമ്മരങ്ങളും ചീവീടുകളുടെ നിർത്താതെയുള്ള കരച്ചിലും മാത്രം. പുറത്ത് തന്റേടം നടിക്കുന്നുണ്ടെങ്കിലും താരയുടെ ഉള്ളിൽ ഭയം ഒരു പാമ്പായി പതുങ്ങിയിരുന്നു. അവൾ അറിയാതെ തന്നെ ചുമരിലെ പഴയ ക്ലോക്കിലേക്ക് നോക്കി—കൃത്യം രാത്രി 12 മണി!
പെട്ടെന്ന് ചാച്ചാജി എഴുന്നേറ്റ് റാന്തൽ വിളക്കുകൾ ഓരോന്നായി അണച്ചു.
മുറിയിൽ പെട്ടെന്ന് ഇരുട്ട് പടർന്നു. പിന്നീട് അയാൾ ഓജോ ബോർഡിന് ചുറ്റും നാല് മെഴുകുതിരികൾ കത്തിച്ചു വെച്ചു. ആ മങ്ങിയ മഞ്ഞവെളിച്ചത്തിൽ ചാച്ചാജിയുടെ മുഖം ഒരു പ്രേതത്തെപ്പോലെ തോപ്പിച്ചു. അന്തരീക്ഷത്തിൽ ആകാംക്ഷയും ഭയവും നിറഞ്ഞുനിന്നു.
“സത്യം പറയണം താരപ്പെണ്ണേ… നിനക്ക് പേടിയുണ്ടോ?”
– ചാച്ചാജി ഒരു വശപ്പിശകായ ചിരിയോടെ, ഉള്ളിലെ ചതി ഒളിപ്പിച്ചുവെച്ച് ചോദിച്ചു.
“എനിക്കോ? ഇല്ലേയില്ല! ഇതൊക്കെ വെറും തട്ടിപ്പാണെന്ന് എനിക്ക് നന്നായറിയാം. കുറെ കണ്ടതാ ഇതൊക്കെ,”
