”വൈകിട്ട് കാണാം കേട്ടോ…”
എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞുകൊണ്ട് അമ്മ വാതിലും കടന്ന് പുറത്തേക്ക് പോയി.
അമ്മയുടെ ആ പോക്കും നോക്കി, ആ ചുംബനത്തിന്റെ ചൂടും പറ്റി ഞാൻ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നുപോയി. അമ്മയുടെ ആ പ്രവർത്തിയിൽ എന്റെ പരിഭവങ്ങൾക്കുള്ള മറുപടിയും ഒരു വാഗ്ദാനവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. സ്ക്രീനിൽ ജോനാസ് വീണ്ടും കാലത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു,
അമ്മ പോയതിന് ശേഷം ആ വലിയ വീട് പൂർണ്ണമായും നിശബ്ദതയിലേക്ക് വഴുതിവീണിരുന്നു. ഹാളിലെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആകാശം വീണ്ടും കറുത്തിരുണ്ടിട്ടുണ്ട്. മഴക്കാറുകൾ ഒരുമിച്ചുകൂടുന്നതുപോലെ, എന്റെ മനസ്സിലും നൂറുകൂട്ടം ചിന്തകൾ തിങ്ങിക്കൂടുകയായിരുന്നു.
ടിവി സ്ക്രീനിൽ ‘ഡാർക്ക്’ സീരീസിലെ ഇരുണ്ട കാടുകളും, കാലത്തിലൂടെയുള്ള മനുഷ്യന്റെ സഞ്ചാരവും തുടർന്നുകൊണ്ടേയിരുന്നു.
ഭൂതകാലവും ഭാവിയും തമ്മിലുള്ള ആ അദൃശ്യമായ ചരടുകൾ സ്ക്രീനിൽ തെളിയുമ്പോൾ, ഞാൻ അറിയാതെ എന്റെ സ്വന്തം ജീവിതത്തിലേക്ക് നോക്കിപ്പോയി. ഇരുപത് വർഷങ്ങൾക്ക് മുൻപ് ആ പഴയ ബസ് സ്റ്റോപ്പിൽ വെച്ച് അമ്മയും ആ അശ്വിനും തമ്മിലുണ്ടായ ആ പ്രണയനിമിഷങ്ങൾ… അതിൽ നിന്നും ജനിച്ച എന്റെ ചേച്ചി അശ്വതി… ഒടുവിൽ കാലം ചുറ്റിവളഞ്ഞ് പഴയ കാമുകന്റെ അതേ രൂപത്തിൽ
തന്നെ എന്നെ അമ്മയുടെ മുന്നിലെത്തിച്ചിരിക്കുന്നു! സത്യത്തിൽ ഞാനിപ്പോൾ ജീവിക്കുന്നത് ഒരു യാഥാർത്ഥ്യത്തിലാണോ അതോ വർത്തമാനകാലവും ഭൂതകാലവും കൂട്ടിക്കുഴഞ്ഞ ഏതോ സ്വപ്നലോകത്താണോ എന്ന് എനിക്ക് തന്നെ സംശയം തോന്നിത്തുടങ്ങിയിരുന്നു.
പെട്ടെന്നാണ് ചുമരിലെ ക്ലോക്കിൽ പത്തുമണി അടിച്ച ശബ്ദം ഞാൻ കേട്ടത്. സമയത്തിന്റെ ആ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. അലോട്ട്മെന്റ്!
ഞാൻ വേഗം എന്റെ ആ പഴയ, പാതിവഴിയിൽ ജീവൻ പോയ ഫോണെടുത്ത് എങ്ങനെയൊക്കെയോ സൈറ്റ് ഓപ്പൺ ചെയ്തു. നെഞ്ചിടിപ്പോടെയാണ് ഞാൻ പാസ്‌വേർഡും ഐഡിയും ടൈപ്പ് ചെയ്തത്. സ്ക്രീനിൽ റിസൾട്ട് തെളിഞ്ഞുവന്നു. എന്റെ മുഖത്ത് വലിയൊരു സന്തോഷം വിടർന്നു. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ മാർ ഇവാനിയോസ് കോളേജിൽ തന്നെ എനിക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്നു!
ഈ സന്തോഷം ആദ്യം അമ്മയെ വിളിച്ചറിയിക്കണം എന്ന് തോന്നി ഞാൻ കോൾ ഡയൽ ചെയ്യാൻ തുടങ്ങിയെങ്കിലും, പാതിവഴിയിൽ വിരലുകൾ പിൻവലിച്ചു. വേണ്ട, വൈകുന്നേരം എന്റെ ലക്ഷ്മിക്കുട്ടി വരുമ്പോൾ നേരിട്ട് പറയാം. ഈ സന്തോഷവാർത്ത കേൾക്കുമ്പോൾ ആ മുഖത്തുണ്ടാകുന്ന തിളക്കം എനിക്ക് നേരിട്ട് കാണണം. രാവിലെ അമ്മ തന്ന ആ വാത്സല്യം നിറഞ്ഞ ചുംബനത്തിന്റെ ചൂട് ഇപ്പോഴും എന്റെ വലതു കവിളിൽ ബാക്കിയുണ്ടായിരുന്നു. ആ സ്പർശനത്തിന്റെ ഓർമ്മകളിൽ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.
പക്ഷെ, ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. എന്റെ ചിന്തകൾ പതുക്കെ നാളത്തെ ദിവസത്തിലേക്ക് നീണ്ടു.
അശ്വതി!
നാളെ രാവിലെ പത്തുമണിക്ക് അവൾ വരികയാണ്.
ഇന്നലെ വരെ വെറുമൊരു ചേച്ചി മാത്രമായിരുന്നവൾ, ഇന്നലെ രാത്രിയിലെ അമ്മയുടെ ആ വലിയ വെളിപ്പെടുത്തലിന് ശേഷം എനിക്ക് മുൻപിൽ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. എന്റെ അച്ഛന്റെ രക്തമല്ല അവൾ, മറിച്ച് എന്നെപ്പോലെ തന്നെ ഇരിക്കുന്ന ആ പഴയ അശ്വിന്റെ മകളാണ്! ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ എന്റെ മനസ്സ് ഇപ്പോഴും പൂർണ്ണമായും തയ്യാറായിരുന്നില്ല.
അതിലുപരി, പതിവില്ലാതെ പെട്ടെന്ന് അവൾ നാട്ടിലേക്ക് വരാൻ കാരണമെന്താകും? അതും ഫോണിലൂടെ പറയാൻ പറ്റാത്തത്ര വലിയൊരു കാര്യം? അവളുടെ ശബ്ദത്തിലെ ആ വെപ്രാളവും തിടുക്കവും എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി. ശാന്തമായി ഒഴുകിയിരുന്ന എന്റെയും അമ്മയുടെയും ഈ ജീവിതത്തിലേക്ക് അവൾ കൊണ്ടുവരാൻ പോകുന്ന ആ വലിയ ബോംബ് എന്തായിരിക്കും?
പുറത്ത് വീണ്ടും മഴ ചാറിത്തുടങ്ങിയിരുന്നു. ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ വീണുടയുന്ന ശബ്ദം ആ വലിയ ഹാളിൽ പ്രതിധ്വനിച്ചു. സ്ക്രീനിൽ ജോനാസ് കൺവാൾഡ് സമയത്തിന്റെ ഗുഹയിലേക്ക് നടന്നുകയറുകയാണ്…..
