കാലഭ്രംശം – 4 10അടിപൊളി  

ചോദിക്കുമ്പോൾ അമ്മയുടെ ശബ്ദത്തിൽ നേരിയൊരു വിറയലുണ്ടായിരുന്നു.

​അതുകേട്ടതും അവൾ വലിയൊരു പൊട്ടിച്ചിരിയോടെ അമ്മയെ ഒന്നുകൂടി ചേർത്തുപിടിച്ച് ആ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു. വളരെ സ്വാഭാവികമായി അവൾ പറഞ്ഞു.

​”അയ്യേ, എന്റെ അമ്മേ… ഞാൻ ഫോണിൽ ചുമ്മാ പറഞ്ഞതല്ലേ! അടുത്തയാഴ്ച എന്റെ എക്സാം തുടങ്ങുവാ. പിന്നെ എന്തായാലും കുറച്ചു ദിവസത്തേക്ക്ഇങ്ങോട്ട് തിരിഞ്ഞുനോക്കാൻ പറ്റില്ലല്ലോ. ഇപ്പോ കുറച്ചുദിവസം സ്റ്റഡി ലീവ് കിട്ടിയപ്പോ, എന്റെ അമ്മയെ ഒന്ന് കണ്ടിട്ട് പോകാമെന്ന് വെച്ചു. അല്ലാതെ എനിക്കെന്ത് പ്രശ്നം വരാനാ!”

​അവളുടെ ആ പറച്ചിലിൽ യാതൊരു പതർച്ചയുമില്ലായിരുന്നു. അത് കേട്ടതും അമ്മയുടെ മുഖത്ത് അതുവരെ തളംകെട്ടി നിന്നിരുന്ന ഭയം മുഴുവൻ ഒറ്റയടിക്ക് ഇല്ലാതായി. ഈ കുടുംബത്തെ തകർക്കുന്ന യാതൊരു പ്രശ്നവുമല്ല മകൾ കൊണ്ടുവന്നതെന്ന അറിവ് നൽകിയ സമാധാനം അമ്മയുടെ വലിയൊരു നെടുവീർപ്പിൽ വ്യക്തമായിരുന്നു. വല്ലാത്തൊരു ആശ്വാസത്തോടെ അമ്മ അവളോട് ചേർന്നിരുന്നു.

എന്നിട്ട് അവളുടെ കൈയിൽ ചെറുതായി ഒന്ന് തല്ലിയിട്ട് പറഞ്ഞു.

“ഹോ മനുഷ്യനെ തീതിറ്റിക്കാൻ ഇറങ്ങിയാക്കുന്നു അവൾ.”

​പക്ഷെ, റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്നോട് പറഞ്ഞത് വെച്ച് നോക്കുമ്പോൾ, അമ്മയെ സമാധാനിപ്പിക്കാൻ അവൾ മനപ്പൂർവ്വം വളരെ വിദഗ്ദ്ധമായി കള്ളം പറയുകയാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവളുടെ ആ നാടകത്തിന് ഞാനും ചെറിയൊരു പിന്തുണ കൊടുത്തു.

​”ഓഹോ… അപ്പൊ പരീക്ഷപ്പേടി കാരണം വണ്ടി കയറിയതാണല്ലേ? ഞാൻ വിചാരിച്ചു വല്ല തേപ്പും കിട്ടി ഇവിടെ വന്ന് കിടന്നു കരയാൻ വന്നതാണെന്ന്!”

ഞാൻ ഒരു കള്ളച്ചിരിയോടെ അവളെ കളിയാക്കി.

​അതുകേട്ടതും അവൾക്ക് ചെറിയ ദേഷ്യം വന്നു.

“പോടാ അവിടുന്ന്… നിന്നെപ്പോലെ വെറുതെ വായുംനോക്കി കറങ്ങിനടക്കലല്ല എന്റെ പണി.”

അവൾ ഗൗരവം നടിച്ച് എന്നോട് കയർത്തു.

​ഞങ്ങളുടെ ഈ പതിവ് അടിപിടി കണ്ട് അമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

“നീ പോയി

ഒന്ന് കുളിച്ച് ഫ്രഷ് ആക്… ഞാൻ കഴിക്കാൻ എടുത്തു വെക്കാം,”

എന്ന് അമ്മ വിളിച്ചുപറയുന്നുണ്ടായിരുന്നു.

​അമ്മയുടെ രൂപം അടുക്കളയിലേക്ക് മറഞ്ഞതും, അതുവരെ ചിരിച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തെ ഭാവം ഒറ്റനിമിഷം കൊണ്ട് മാറി.എന്നെ ഒന്ന് നോക്കിയതിന് ശേഷം, അവൾ പതിയെ എഴുന്നേറ്റ് ബാഗും എടുത്ത് ഫ്രഷ് ആകാനായി അവളുടെ മുറിയിലേക്ക് പോയി.

​ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു. അമ്മ അവിടെ ഞങ്ങൾക്ക് കഴിക്കാനുള്ളത് ഒരുക്കുന്ന തിരക്കിലായിരുന്നു. അടുക്കളയിൽ കയറിയപ്പോൾ തന്നെ നല്ലൊരു മണം എന്റെ മൂക്കിലേക്ക് അടിച്ചുകയറി. നോക്കുമ്പോൾ ദേ ഇരിക്കുന്നു പാത്രത്തിൽ ആവി പറക്കുന്ന ചൂട് ചിക്കൻ കറി!

​അത് കണ്ടതും ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.

“ആഹാ… അവൾ വന്നപ്പോൾ വീട്ടിൽ ചിക്കൻ ഒക്കെ ഉണ്ടല്ലോ! ഞാൻ ഇത്രയും കാലം ഇവിടെ നിന്നിട്ട് ചിക്കൻ പോയിട്ട് അതിന്റെ ഒരു പൂട പോലും കാണാറില്ലല്ലോ…”

ഞാൻ ചെറിയൊരു പരിഭവത്തോടെ അമ്മയോട് പറഞ്ഞു.

​എന്റെ ആ ഡയലോഗ് കേട്ടതും പ്ലേറ്റെടുക്കാൻ നിന്ന അമ്മ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു

.

​”എടാ കുറുമ്പാ… അവൾ എത്രയോ മാസങ്ങൾ കഴിഞ്ഞിട്ട് വരുന്നതല്ലേ? ഹോസ്റ്റലിൽ കിടന്ന് ആകെ മെലിഞ്ഞൊട്ടിയാ വന്നേക്കുന്നെ. അപ്പൊ അവൾക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ഉണ്ടാക്കണ്ടേ,”

എന്ന് പറഞ്ഞ് അമ്മ വളരെ വാത്സല്യത്തോടെ എന്റെ കവിളിൽ പതുക്കെ ഒന്ന് തൊട്ടു.

അമ്മ പറഞ്ഞതിൽ കാര്യമുണ്ടല്ലോ എന്ന് തോന്നി ഞാനും അതിന് ചിരിച്ചുകൊണ്ട് തലയാട്ടി.

​അങ്ങനെ ഭക്ഷണം ഒക്കെ റെഡിയാക്കി ഞങ്ങൾ ഹാളിലെ ഡൈനിങ് ടേബിളിലേക്ക് വന്നു. നോക്കുമ്പോൾ അവൾ അവിടെ നേരത്തെ തന്നെ വന്ന് കസേര പിടിച്ച് ഇരിപ്പുണ്ട്. കുളിച്ചൊക്കെ വന്നപ്പോൾ അവളുടെ മുഖത്തെ ആ യാത്രാക്ഷീണം കുറച്ചൊന്ന് മാറിയിരുന്നു.

​അമ്മ ഞങ്ങൾ രണ്ടുപേർക്കും സ്നേഹത്തോടെ ഭക്ഷണം വിളമ്പി തന്നു. എന്നിട്ട് അമ്മയും കഴിക്കാനായി ഞങ്ങൾക്കൊപ്പം ഇരുന്നു. കഴിക്കുന്നതിനിടയിൽ അമ്മ അവളെത്തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *