”നീ ഇനി എന്നാ തിരിച്ച് പോകുന്നെ?”
”ഞാൻ ഒരു രണ്ടു ദിവസം കഴിഞ്ഞിട്ട് പോകും അമ്മേ… അവിടെ ചെന്നിട്ട് വേണം കുറച്ചധികം റെക്കോർഡ് വർക്കുകൾ ഒക്കെ ഉണ്ട്, അതൊന്ന് കംപ്ലീറ്റ് ചെയ്യാൻ,”
പ്ലേറ്റിലെ ഭക്ഷണത്തിൽ നോട്ടം നട്ട് അവൾ പറഞ്ഞു.
”രണ്ടു ദിവസത്തേക്കോ?”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“അതിനായിരുന്നോ നീ ഇത്രയും കഷ്ടപ്പെട്ട് വണ്ടി കേറി വന്നത്?”
എന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി എന്നെ നോക്കി.
“അതുകൊണ്ടല്ലേടാ ഞാൻ പറഞ്ഞത്, ആകെ കിട്ടിയ ഈ രണ്ടു ദിവസത്തെ അവധിക്കെങ്കിലും ഇങ്ങോട്ടൊന്ന് വരാമെന്ന് വെച്ചു. എക്സാം കഴിഞ്ഞാൽ പിന്നെ കുറെ നാൾ കഴിഞ്ഞല്ലേ വരാൻ പറ്റൂ…”
അവൾ വളരെ സ്വാഭാവികമായി പറഞ്ഞു നിർത്തി.
”അവൾ ആ രണ്ടു ദിവസത്തേക്കെങ്കിലും വന്നല്ലോ, അതുതന്നെ വലിയ കാര്യം. നീ വെറുതെ കുറ്റം പറയാൻ
നിൽക്കാതെ വായടച്ച് കഴിക്കാൻ നോക്കെടാ…ചെറുക്കാ”
എന്ന് പറഞ്ഞ് അമ്മ അവൾക്ക് കുറച്ചുകൂടി കറി വിളമ്പിക്കൊടുത്തു.
ഡൈനിങ് ടേബിളിൽ അവർ രണ്ടുപേരും വളരെ സന്തോഷത്തിലായിരുന്നു. അമ്മയുടെ മനസ്സിലെ പേടി പൂർണ്ണമായും മാറിയതിന്റെ സമാധാനം ആ മുഖത്തുണ്ടായിരുന്നു. എങ്കിലും, ആ ചിരികൾക്കും സംസാരങ്ങൾക്കുമിടയിലും എന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു. വെറും രണ്ടു ദിവസത്തേക്ക് മാത്രം നിൽക്കാൻ അവൾ ഇത്രയും തിടുക്കപ്പെട്ട് വരണമെങ്കിൽ, അവൾ ഒളിച്ചുവെക്കുന്ന ആ കാര്യം എത്രത്തോളം വലുതായിരിക്കുമെന്ന് ഞാൻ ഉള്ളിലിരുന്ന് കണക്കുകൂട്ടുകയായിരുന്നു.
ഭക്ഷണം കഴിഞ്ഞ് പ്ലേറ്റുകളൊക്കെ എടുത്തുമാറ്റി, അടുക്കളയും ഒതുക്കിവെച്ച ശേഷം അമ്മ വിശ്രമിക്കാനായി മുറിയിലേക്ക് പോയി. ഞാൻ ഹാളിലെ സോഫയിൽ വന്ന് വെറുതെ ഫോണും നോക്കിയിരിക്കുകയായിരുന്നു. പുറത്ത് വല്ലാത്തൊരു നിശബ്ദതയായിരുന്നു അപ്പോൾ.
കുറച്ചുനേരം കഴിഞ്ഞതും എന്റെ ഫോൺ റിങ് ചെയ്തു. സ്ക്രീനിലേക്ക് നോക്കിയപ്പോൾ ചേച്ചിയാണ്! അവൾ മുകളിലെ അവളുടെ മുറിയിലുണ്ട്, പിന്നെന്തിനാ ഇപ്പോൾ എന്നെ ഫോൺ വിളിക്കുന്നത് എന്ന സംശയത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.
”ടാ… വേഗം എന്റെ മുറിയിലേക്ക് വാ. എനിക്ക് നിന്നോടൊന്ന് സംസാരിക്കാനുണ്ട്.”
വളരെ പതുക്കെ അത്രയും പറഞ്ഞിട്ട് അവൾ കോൾ കട്ട് ചെയ്തു. എന്താകും അവൾക്ക് പറയാനുള്ളത് എന്ന ചിന്തയോടെ ഞാൻ എഴുന്നേറ്റ് പടികൾ കയറി അവളുടെ മുറിയിലേക്ക് നടന്നു.
മുറിയുടെ വാതിൽക്കൽ എത്തിയതും, എന്നെ കണ്ട പാടെ അവൾ പെട്ടെന്ന് കൈക്ക് പിടിച്ച് മുറിയിലേക്ക് വലിച്ചുകയറ്റി. എന്നിട്ട് വേഗം വാതിലടച്ചു. അവളുടെ ആ വെപ്രാളം കണ്ട് ഞാൻ ശരിക്കും അമ്പരന്നുപോയി. എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തിയിട്ട് അവളും എന്റെ തൊട്ടടുത്തായി വന്നിരുന്നു.
അവളുടെ മുഖത്ത് അതുവരെ ഞാൻ കാണാത്ത വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. ഒരു പ്രത്യേകതരം തിളക്കം ആ കണ്ണുകളിൽ നിഴലിച്ചു നിന്നിരുന്നു. അത് എന്താണെന്ന് എനിക്ക് തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്നെത്തന്നെ കുറച്ചുനേരം നോക്കിയിരുന്നിട്ട് അവൾ പതുക്കെ പറയാൻ തുടങ്ങി.
”എടാ… നീ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ കുറെ ആലോചിച്ചു. എനിക്ക്… എനിക്ക് സമ്മതമാ.”
അവളത് പറഞ്ഞപ്പോൾ എന്റെ തലച്ചോറിൽ വല്ലാത്തൊരു മരവിപ്പാണ് ഉണ്ടായത്. ഞാൻ എന്ത് പറഞ്ഞു എന്നാണാവോ ഇവൾ ഈ പറയുന്നത്?.
”പക്ഷെ…”
അവളുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു,
വളരെ സീരിയസ് ആയി അവൾ തുടർന്നു,
“ഇതൊക്കെ പുറത്തറിഞ്ഞാൽ എന്താകുമെന്ന് എനിക്കറിയില്ല. അത് മാത്രമല്ല… അമ്മ ഇത് അറിഞ്ഞാലോ?”
അവൾ പറയുന്നതിന്റെ തലയും വാലും എനിക്ക് പിടികിട്ടുന്നുണ്ടായിരുന്നില്ല. ഞാൻ എന്തോ വലിയ കാര്യം അവളോട് പറഞ്ഞതുപോലെയും, അതിനവൾ സമ്മതം മൂളുന്നതുപോലെയും! എന്റെയുള്ളിൽ വല്ലാത്തൊരു ആശയക്കുഴപ്പം നിറഞ്ഞു.
”എടി… നീയിത് എന്ത് കാര്യമാ പറയു…..”
എന്റെ ചോദ്യം മുഴുവനാക്കുന്നതിന് മുൻപേ തന്നെ സംഭവിച്ച ആ കാര്യത്തിൽ ഞാൻ ശരിക്കും വിറങ്ങലിച്ചുപോയി!
