ഇടക്കിടെയിപ്പോ ശർദ്ധി വരുന്നുണ്ടവൾക്ക് അത് കൊണ്ട് തന്നെ എപ്പോളും ഞാൻ കൂടെ ഉണ്ടാവുമിപ്പോ.
ഉച്ചക്ക് കഴിച്ചതും വൈകിട്ട് കഴിച്ചതുമൊക്കെ അൺലോഡ് ചെയ്തിട്ട് കിടന്നുറങ്ങിയ പെണ്ണിന്റെ വിളിയിൽ ഞാൻ പെട്ടന്ന് ചാടി എണ്ണിറ്റു..
“” ന്താടി പിന്നേം ശർദ്ധിക്കാൻ വരണുണ്ടോ…?? “”
ഞാൻ അടുത്തിരുന്ന പാത്രം കയ്യിലെടുത്തു.. ഒരു സേഫ്റ്റിക്ക് വെച്ചതാ… എപ്പോളാ ആവശ്യം വരാ ന്ന് പറയാൻ പറ്റില്ലാലോ…
ന്റെ ചോദ്യത്തിന് മറുപടി അല്ലെന്ന് തലയനാക്കിയവൾ ന്നെ നോക്കി,
“” നിക്ക് വിശക്കുന്ന്.. നിക്കിപ്പോ ദോശേം ചിക്കങ്കറിയും വേണം.. “”
അവളെന്നെ തട്ടി വിളിച്ചു.. ഇതിപ്പോ ഇടക്ക് ഇടക്ക് പതിവാണ്.. അത് കൊണ്ട് തന്നെ ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു നേരെ വിശാലിന്റെ കാറിന്റെ ചാവി കയ്യിലെടുത്തു..
ഒട്ടും വൈകാതെ ഓടി നിങ്ങുന്ന പത്തര മണി സൂചിയിലേക്കൊന്ന് കണ്ണ് പായിച്ചു ഞാൻ നേരെ ഉടുത്തിരുന്ന കയ്യിലിയും മടക്കിയുടുത്ത് ഒരു ടീ ഷർട്ടുമിട്ട് ഇറങ്ങി,
നേരെ ജംഗ്ഷനിലേക്ക് ചെന്ന് ഹോട്ടൽ ഗായത്രിയിൽ നിന്ന് സാധനവും വാങ്ങി തിരിച്ചു വീട് വേഗന്ന് പിടിക്കുമ്പോ, പുതിയ ആഗ്രഹങ്ങൾ ഒന്നും തോന്നിപ്പിക്കരുതേ ന്നെ ഉണ്ടായിരുന്നുള്ളു.
“” എങ്ങനുണ്ട്..?? “”
കൊള്ളാം ന്ന് കൈ കാണിച്ചു അവളൊന്ന് ചിരിച്ചു, കഴിച്ചു കഴിഞ്ഞു കൊണ്ട് വന്ന പാത്രത്തിൽ കയ്യും വായും കഴുകിച്ചു അവളെ കിടത്തി.. എല്ലാം ഒതുക്കി ഞാനും വന്ന് കിടന്നതും അവളെന്റെ കൈ നേരെ തലയിണയായി വെച്ചു ന്റെ നെഞ്ചിലേക്കൊളിച്ചു.
ഒരമ്മയാവാൻ പോകുന്ന ത്രില്ലിലാണ് അവൾ.. വയറൊന്ന് ചാടുന്നതിന് മുന്നേ അവൾ അങ്ങനെ സങ്കല്പിച്ചാണ് നടക്കുന്നത്..
എന്തിലും ശ്രദ്ധ.. ഇപ്പോളെ ഉണ്ടാവുന്ന കുഞ്ഞിന് ഇടേണ്ട ഡ്രെസ്സും, കളിപ്പാട്ടാവുമൊക്കെ അവൾ എന്നെകൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട്..
ന്തിനാ പെണ്ണെ ഇപ്പോളെ ഇതൊക്കെ വാങ്ങണെന്ന് ചോദിച്ചാ, അവളൊന്ന് ചിരിക്കും.. ആ ചിരി നിക്കും ഇഷ്ട..
രാവിലെ കുടുംബത്തുപോവും. ഇവിടെ നിൽക്കാൻ വല്യമ്മമ്മാര് സമ്മതിക്കൂല…
അവരുടെ മോന്റെ ആദ്യത്തെ കുഞ്ഞല്ലേ.. അത്രേം സ്നേഹത്തോടെയാണ് അവർ ഇവളെ നോക്കുന്നതും..
പക്ഷെ രാത്രി ഞാനും അവളും മാത്രം മതി അതും ഇവിടെ.. അത് ഒരു വല്യ യുദ്ധത്തിന് ശേഷം അനുവദിച്ചു കിട്ടിയ അനുവാദമായിരുന്നു..
അതെന്തിനാണെന്ന് വെച്ചാ… അല്ലെ ഞാൻ പറയുന്നില്ല ഒരു സംഭവം കാണിച്ചു തരാം… വായോ…!!
കഴിഞ്ഞ ആഴ്ച ഇതുപോലെ തറവാട്ടിൽ നിന്നും അവളുമായി, മോഹനമ്മാവൻ ഗൾഫിൽ നിന്ന് കൊണ്ട് വന്നു തന്ന നീളൻ ബ്യിറ്റ് ലൈറ്റ് ന്റെ ഒരു ടോർച്ചും കത്തിച്ചു അവളുടെ കയ്യും പിടിച്ചു ഞാൻ ആ പാടത്തിന്റെ വരമ്പ് കടന്നു.
“” അതെന്താ വാവേ അവിടെ വെട്ടം ഒന്നും കാണത്തെ…? അവിടാരൂല്ലേ… “”
വയല് കടക്കുമ്പോൾ അല്പം ദൂരെ ഒരു ഇല്ലം ഉണ്ട്.. അങ്ങനെ ആരുമില്ല അവിടെ.. പണ്ടെങ്ങോ ഷെയ്ച്ചു പോയ തറവാട്ട് കാരുടെ ന്തോ സ്ഥലമൊ മറ്റോ ആണ്, ഇപ്പോ ന്തൊക്കെയോ കേസിൽ ആണെന്നാണറിഞ്ഞേ..
അവളുടെ ചോദ്യത്തിന് ഞനൊന്ന് അങ്ങോട്ടേക്ക് നോക്കി,
“” അതൊന്നും കൊച്ച് കേക്കണ്ട… മിണ്ടാണ്ട് നടക്ക്, വേഗം വീട്ടി പോവാം… “”
അവളുടെ വാക്കിനെ തള്ളിയെറിഞ്ഞു ഞാൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നീങ്ങിയതും അവളെന്നെ തടഞ്ഞു നിർത്തി,
“” അല്ല നിക്ക് അറിയണം.. അല്ലാണ്ട് ഞാൻ വരുന്ന് നീ കരുതണ്ട… പറ…. “” അവളുടനെ മുഖം കോട്ടി,
പണ്ടേ ഇരുട്ട്, പ്രേതം ന്നൊക്കെ പറയുന്നതിനെ പേടിയുള്ളവൾ ഇന്നി ഷോ കാണിക്കുന്നത് ഞാൻ അടുത്തുണ്ട് ന്ന് അറിയാവുന്നത് കൊണ്ട..
ഞനെതായാലും ഒരു നമ്പറിട്ടു..
“” ഹ്മ്മ്. ശെരി.. പറയാം…
