✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” സിദ്ധുന്റെ വീട്ടിലെ വിശേഷമൊന്നും പറഞ്ഞില്ലാലോ… എല്ലാരും സുഖയിട്ട് ഇരിക്കുന്നോ..’?? “”
ഇറക്കി വച്ച ബീഫ് ക്കറി മൂടി വെക്കുന്ന ന്നോട് അമ്മയോന്ന് മുരടനക്കിയതിന്, ഞാൻ മുഖം കൊടുക്കാതെ തന്നെ മറുപടിയും കൊടുത്തു.
“” ആഹ്ഹ് ഉള്ളവരെല്ലാം സുഖമായിട്ട് ഇരിക്കുന്നമ്മാ..
ഞനെന്നാ അവർടെ കൂടെ ചെല്ലട്ടെ….
ശെരി..””
അടുത്ത ചോദ്യം വരുന്നതിന് മുന്നേ ഞാൻ അമ്മയെയും അടുക്കളയും വിട്ട് വെളിയിലിറങ്ങി.
പിന്നുള്ള സമയം ഞാൻ അവർക്ക് മുന്നിൽ പെടാതെ നോക്കാൻ ശ്രമിച്ചെങ്കിലും, കഴിക്കാൻ ഇരുന്നപ്പോളും ന്നെ ശ്രദ്ധിക്കുന്ന അമ്മയെ ഞാൻ കണ്ടിരുന്നു.
ഊണ് കഴിഞ്ഞു എല്ലാരും ഓരോന്ന് പറഞ്ഞിരിക്കുമ്പോളാണ്, അമ്മ ചക്ക പുഴുക്ക് കൊണ്ട് വരുന്നത് അതും കഴിച്ച് ഞാൻ നേരെ മുറിയിൽ കയറി ഒന്ന് കുളിച്ചു ആകെ ഒരു അസ്വസ്തത, അത് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഏകദേശം അഞ്ചര ആയിരുന്നു.. ല്ലാം കഴിഞ്ഞ് സിറ്റ് ഔട്ടിൽ അവർക്കൊപ്പം ഇരിക്കാൻ തുടങ്ങുമ്പോൾ എവിടെയോ പോകാനായി അമ്മ ഇറങ്ങി വന്നത്. അത് നോക്കി മീനാക്ഷി അമ്മ ഇതെവിടെ പോവാ ന്ന് ചോദിച്ചതിന്,
“” ഞനൊന്ന് അമ്പലത്തിൽ വരെ.. സിദ്ധു മോനെ മോന് ബുദ്ധിമുട്ടവിലെങ്കിൽ ന്നെയാ അമ്പലത്തിൽ ഒന്ന് വിട്ടേ… “”
എല്ലാരും കേൾക്കേ അത് പറഞ്ഞതും ഞാൻ രണ്ടാമത് ഒന്ന് ചിന്തിക്കാതെ നേരെ സമ്മതം മൂളി അകത്തേക്ക് പൊയ്, കൊണ്ട് വന്ന ബാഗിൽ ഒരു സ്വർണ്ണക്കര മുണ്ടും ഒരു ഡാർക്ക് ഗ്രീൻ ഫുൾ സ്ലീവ് ഷർട്ടും എടുത്തിട്ടു. മുടിയും ചീകി ഇറങ്ങി
നിക്കും ഒന്ന് തൊഴണം,
“” ഓഹ്,, ഇവനെ കിട്ടിപ്പോ അമ്മക്ക് നമ്മളെയൊന്നും പിടികുന്നില്ല…
ഹ്മ്മ്. കൊള്ളാം… “”
“” പോടി അവിടുന്ന്.. “”
കുശുമ്പ് കുത്തിയത് പോലെ മീനാക്ഷി അമ്മേ നോക്കി ചുണ്ട് കോട്ടിയതും ല്ലാരും ഒന്ന് ചിരിച്ചെങ്കിലും നിക്ക് അമ്മ ഇപ്പോ വിളിച്ചതിലുള്ള കാര്യത്തെ ഓർത്തായിരുന്നു ഭയം.
അമ്മയുമായി കാറിൽ അമ്പലത്തിലേക്ക് പോകുമ്പോൾ രണ്ടാളും ഒന്നും മിണ്ടിയിരുന്നില്ല.. പുള്ളിക്കാരി പറഞ്ഞ അമ്പലത്തേക്ക് വണ്ടി നിർത്തുമ്പോൾ, കൂടെ കൂട്ടിനായി ഞാനും ഇറങ്ങി,
“” മോനെ സിദ്ധു… നീയിതൊന്ന് പിടിച്ചേ അമ്മയി റസീത് ഒന്ന് കുറിക്കട്ടെ..””
ന്റെ കയ്യിലേക്ക് വെച്ച് തന്ന എണ്ണക്കും കർപ്പൂർത്തിനും പുറമെ ഒരമ്മയുടെ വാത്സല്യം കൂടെ കയ്യിലേക്ക് വെച്ച് നീട്ടിയത് പോലെ തോന്നി നിക്ക്.
രസീത് എഴുതി കഴിയുന്ന വരെ ഞാൻ അമ്മക്ക് പിന്നിൽ നിന്നു. എല്ലാം കഴിഞ്ഞ് അമ്പലത്തിനകത്തേക്ക് കയറുമ്പോളും അമ്മക്ക് പിന്നാലെ ഞാൻ ഉണ്ടായിരുന്നു, ഷർട്ട് അഴിച്ചു കയ്യിൽ പിടിച്ചു ഞാൻ ഒരു കുഞ്ഞിനെ ന്നപോലെ അവർക്ക് പുറകെ വലം വെച്ചു.
“” രചിതേച്ചിയെ.. ഇതാരപ്പോകൂടെ…?? വീട്ടിന്നാ…?? “”
തൊഴുത് നിൽകുമ്പോളാണ് മുന്നിൽ നിന്നൊരു വിളി ഒരു ചേച്ചി.. കൂടെ ഒരു പയ്യനും ഉണ്ട്..
അത് പറഞ്ഞതും അമ്മയെന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു ചേർത്ത് നിർത്തി.. ന്തോ ആ ചേർത്ത് പിടിക്കലിൽ ഉണ്ടായിരുന്നു അവർക്കുള്ള മറുപടി ന്നപോലെ…
“” ആഹ് ഇതാര് ഉഷയോ..?? “” അവരോട് കുശലം തിരക്കി സമയം പോയപ്പോ, അടുത്തുള്ള ന്നെ നോക്കുന്ന മുഖങ്ങൾ ഞാൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.
ന്നാൽ ദീപാരാധന കഴിഞ്ഞു അവിടുന്ന് ഇറങ്ങുമ്പോൾ, നേരെ വെളിയിലും ഒന്ന് തൊഴുത് പോകാൻ നിന്ന ന്നെ തടഞ്ഞമ്മ, അമ്പലത്തിന്റെ പടിയിൽ ഇരുപ്പ് ഉറപ്പിച്ചു.. ന്നോടും ഇരിക്കാൻ കൈ കാണിച്ചു.
“” വീട്ടിലെ കാര്യം ചോദിച്ചത് മുതൽ മോന്റെ മുഖത്തെ വിഷമം ഞാൻ ശ്രദ്ധിച്ചു.. ന്താ പറ്റിയെ.. ഈ അമ്മയോട് പറയ്… “”
“” ഏയ്യ് ഒന്നുല്ലമ്മാ…
അമ്മക്ക് തോന്നണതാവും.. നിക്കൊരു വിഷമൊമില്ല… “”
