“” നല്ല മര്യാദക്ക് ഞാൻ പറഞ്ഞല്ലേ നിന്നോട് അങ്ങോട്ടൊന്നും പോവണ്ടാന്ന്.. ഇപ്പൊ കണ്ടാ കാലില് നീര് കേറിയത്….ഇങ്ങോണ്ടാ…””
ആ കാല് പിടിച്ചു നോക്കി ഞാൻ ശബ്ദം കടുപ്പിക്കുമ്പോൾ ആ കാലെന്റെ കയ്യിൽ നിന്നും തട്ടി മാറ്റിച്ചു.
“” നിക്കാരുടേം സഹയൊന്നും ആവശ്യയില്ല.. മാറങ്ങട്… “”
“” അയ്യോ… അത് പിന്നെനിക്ക് അറിഞ്ഞുടെ ന്റെ കൊച്ചിന് ആരുടേം സഹായമാവശ്യമില്ലെന്ന്..
ഇതിപ്പിന്റെയോരു സമാധാനത്തിന് വേണ്ടിട്ടല്ലേ.. അതോണ്ട് ന്റെ കോച്ചിങ് വാ..””
ഞാനാ കാലോന്നുഴിഞ്ഞു കൊടുത്തവളുടെ ഒപ്പം ഇരുന്നു.. ഇടക്കൊന്ന് കോട്ടുവായ ഇട്ട് അവളാ കട്ടിലിലേക്ക് ചാഞ്ഞു,
പിറ്റേന്ന് അവളെങ്കൊണ്ട് നേരെ ഹോസ്പിറ്റലിലേക്കാണ് വിട്ടത്, അവളെ ചെക്കപ്പിന് കേറ്റുമ്പോ ഞാൻ പുറത്ത് അവള്ടെ ബാഗും കുടിക്കാൻ ഉള്ള വെള്ളവുമൊക്കെയായി കാത്തിരിപ്പായിരുന്നു.
മടുപ്പൊന്നും തോന്നില്ല.. മുന്നിലെ റിസെപ്ക്ഷനിൽ നിൽക്കുന്ന രണ്ട് പെൺകുട്ടികൾ കാരണം മടുപ്പ് ന്താണ് ന്ന് കൂടി ഞാനറിഞ്ഞില്ല.
അങ്ങനെ അവരെയും. അവരെന്നെയും മത്സരിച്ചു നോക്കുമ്പോളാണ് നിക്ക് പിന്നിലെ ചെയറിൽ നിന്നൊരു കൈ ന്റെ തോളിലേക്ക് വീണത്..
“”നോട്ടങ്കണ്ടിട്ട് രണ്ടിനേം ഇന്നന്നെ വീട്ടി കൊണ്ടോവും ന്ന് തോന്നുന്നല്ലോ..””
ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി, തൂക്കിയല്ലോ നാഥാ…
ആ മുഖം കണ്ട് ഞനൊന്ന് ആലോചിച്ചു.. ഇത്..
“” ഏയ്.. മ്യൂസിക് ടീച്ചർ.. എന്തൊക്കെയുണ്ട്..?? “”
പെട്ടന്ന് ഓർമ്മ വന്നപ്പോലെ ഞനൊന്ന് പരിചയം പുതുക്കി,
“” ഏയ്യ്.. സുഖയിട്ട് പോണുന്ന് വേണേൽ പറയാം.. അല്ല ന്താ ഇവിടെ..?? “”
അവളും തിരിച്ചു അതെ പടി മറുപടി നൽകി, ഞനൊന്ന് ചുറ്റും നോക്കി,
“” ഇവിടൊ..?? ഞാരകിലോ പഞ്ചസാര വാങ്ങാൻ.. ന്തേ…?? “”
ഞാൻ കടുപ്പിച്ചത് പറഞ്ഞതും, അന്ന് അമ്പലത്തിൽ വെച്ച് കണ്ട് പരിസരം മറന്നത് പോലെ അവള് ചിരിക്കാൻ തുടങ്ങി,
“” സൈലെൻസ്….. “”
മുന്നിലെ റിസെപ്ക്ഷൻ പിള്ളാരിൽ ഒരാള് ഡെസ്കിൽ കൊട്ടി പറഞ്ഞതും, ഞാൻ ന്ത് ചെയ്യാനാ ന്ന് കണ്ണാൽ പറഞ്ഞു അവിടെ ഇരുന്ന്..
“” അയ്യോ..
തന്റെ..ഹ്യൂമറിന് കുറവൊന്നുലല്ലേ.. “”
അവള് വയറിൽ കൈ വെച്ചു കൊണ്ടത് പറഞ്ഞപ്പോ ഞനൊന്ന് ഇരുത്തി നോക്കി, ഇനി നമ്മക്കിട്ട് വെച്ചതാണോ.. അല്ലേലും ഈ കോമഡി ക്ക് ഇക്കാലത് ആരേലുമൊക്കെ ചിരിക്കോ… അത് പറഞ്ഞു കഴിഞ്ഞാണ് അത് പറഞ്ഞല്ലോ ന്നുള്ള റെഗ്രേറ്റ് നിക്കുണ്ടായത് തന്നെ..
“” സ്റ്റെഫിടെ കൂടെ ആരാ ഉള്ളെ.. “”
അകത്തു നിന്ന് ഒരു സിസ്റ്റർ വിളിച്ചതും, ഞാൻ ഒന്ന് കൈ പൊക്കി കാട്ടി അകത്തേക്ക് നടന്നു,
അവളുടെ അടുത്ത് ചെന്ന് അവളേം കൂട്ടി ഡോക്ടർക്ക് മുന്നിൽ ഇരിക്കുമ്പോൾ,
“” സീ….സ്റ്റെഫിക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല.. എല്ലാം വളരെ നോർമൽ തന്നെയാണ്.. ന്നിരുന്നാലും ഇടക്കൊക്കെയൊരു വാക്ക്ന് പോകുന്നത് നന്നായിരിക്കും..
ന്താ സ്റ്റെഫി നടക്കാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ..?? “”
ഡോക്ടറുടെ വാക്കിന് അവളില്ലെന്ന് പറഞ്ഞു തലയനകിയതും, അയാൾ ഒന്ന് ചിരിച്ചു അവളോട് വെളിയിലേക്ക് നിന്നോളാൻ പറഞ്ഞു, ന്നെ ഒന്ന് നോക്കി അവൾ പുറത്തേക്ക് പൊയ്,
“” സീ മിസ്റ്റർ സിദ്ധാർഥ്…… “” അയാൾ ന്റെ പേരൊന്ന് ഓർത്തെടുക്കുന്നത് പോലെ പുരികം ചുളിച്ചു,
“” ന്താ ഡോക്ടർ…
ന്തെങ്കിലും പ്രശ്നമുണ്ടോ..?? “”
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഡോക്ടറെന്തിനാ നിന്നെ ഒറ്റക്ക് വിളിപ്പിച്ചേ.. ന്തേലും പ്രശ്നമുണ്ടോ..?? “”
ഡോക്ടറുടെ ക്യാബിൻ വീട്ടിറങ്ങിയ ന്നെ കണ്ടതുമവൾ, പതിയെ എഴുനേറ്റു,
