“” ഏയ്യ്… നിനക്ക് കഴിക്കാനുള്ള ഫുഡിന്റെ ലിസ്റ്റ് പറയാനാ പുള്ളിയെന്നെ അവിടിരുത്തിയെ.. ന്നാ പോയാലോ നമ്മക്ക്.. “”
അങ്ങനെ അവിടുന്ന് വെളിയിലേക്ക് ഇറങ്ങുമ്പോൾ, അവളാകെ ഷീണിച്ചിരുന്നു.
എക്സിറ്റ് കടന്ന് വെളിയിലേക്ക് ഇറങ്ങിയതും, ആ പെണ്ണിനെ വീണ്ടും കണ്ടു.
ന്നെ ഒന്ന് നോക്കി ചിരിച്ചവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“” ഹേയ്..ഇറങ്ങണോ…?? “”
ന്നെയും അവളെയും നോക്കി ഒരു ചിരിയോടെ കാര്യം തിരക്കിയവളെ നോക്കി ഞാനും ഒന്ന് ചിരിച്ചു.
“” ആഹ്….
ഇവൾക്ക് ചെക്കപ്പുണ്ടായിരുന്നു, അത് കഴിഞ്ഞു,, ഇനി വീട്ടിൽ പോണം..
അല്ല താനെന്താ ഇവിടെ അത് പറഞ്ഞില്ലല്ലോ…?? “”
“” ന്റെ ഒരു കസിൻ ഇവിടെയാ വർക്ക് ചെയ്യുന്നേ അപ്പോ അവളെ ഒന്ന് കാണാനിറങ്ങി അത്രേ ഉള്ള്..
അല്ലിതാരാ, വൈഫാ…?? “”
ഒരു സംശയം ന്നപോലെ സ്റ്റെഫിയെ നോക്കിയവളെ അവൾ ഇതാരപ്പാ ന്നുള്ള മട്ടിലൊന്ന് നോക്കി
“” ആഹ് വൈഫാ..!””
“” ഓഹ് ഓക്കേ.. ഓക്കേ…
അല്ല.. എത്ര മാസായി?? “”
അവള് സ്റ്റെഫിയുടെ അടുത്തേക്ക് അല്പം നീങ്ങി നിന്ന് വിശേഷം തിരക്കി,
അവര് രണ്ടാളും കയ്യും കൊടുത്ത് ഒന്ന് പരിചയപ്പെട്ടു.. പിന്നെ കുറച്ച് സംസാരവുമായി അവരങ്ങനെ നിന്നു.. ന്നാൽ അവരുടെ സംസാരം നീളുന്നതനിസരിച്ചു നിക്ക് ആദി ആയി…
“” കാല് കഴക്കുന്നോ മറ്റോ ഉണ്ടോ നിനക്ക്..?? “”
ഇടക്ക് അവളോട് ഞനൊന്ന് വിട്ട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞവൾ വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു.
“” കുടിക്കാൻ വെള്ളം വേണോ..?? ”
വീണ്ടും ഞാൻ.. കുറച്ചായെ നിക്കുന്നു.. കാലിൽ നീര് കേറിയാ പണിയ..
“” ആഹ്ഹ് ഹാ സിദ്ധാർഥിന് ഭാര്യേടെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാണല്ലോ…?? “”
അവളൊന്ന് ഇളക്കിയതും രണ്ടും കൂടെ ചിരി, പിന്നെ ന്റെ പെമ്പ്രന്നോരെ ഞനല്ലാണ്ട് നിന്റെ അച്ഛൻ വന്ന് നോക്കോ ന്ന് ചോദിക്കണം ന്നുണ്ടായിരുന്നു പക്ഷെ ഗ്യാപ്പ് കിട്ടില്ല
“” ഓഹ് ഇതെപ്പോഴുങ്ങനാ..
ന്റെ കൊച്ചേ നിക്കൊന്നുല്ല, പേടിക്കൊന്നും വേണ്ട.. “”
അവളെന്റെ കയ്യിൽ കൈ മുറുക്കി, ഒന്ന് കണ്ണടച്ചു കാണിച്ചു,
“” അത് നല്ലതല്ലേ..
ഇതുപോലെ ഒരു ഹസ്ബൻഡിനെ കിട്ടാനും വേണ്ടേ ഒരു ഭാഗ്യം… “”
“” അഹ് പറഞ്ഞത് സത്യാ…
ന്നെ ജീവനാ..കഴിഞ്ഞ ജന്മം ഞനെന്തോ പുണ്യം ചെയ്തിട്ടുണ്ടാവണം ഇങ്ങനൊരാളെ കിട്ടാമാത്രം.. “”
അതും പറഞ്ഞവളെന്നെ വശം ചേർന്നൊന്ന് പുണർന്നു, അതിനൊന്ന് ചിരിക്കയല്ലാതെ നിക്ക് അവൾക്ക് നൽകാൻ മറുപടിയൊന്നുമില്ല.
“” അഹ് മതി… മതി…ഇനി വന്നേ വല്ലോം കഴിച്ചിട്ടാവാം സംസാരമൊക്കെ..!! “”
അവളുടെ വാക്കിൽ ഒന്ന് വിവശനായ ഞാൻ അവളേം ചേർത്ത് പിടിച്ചു പതിയെ മുന്നോട്ടേക്ക് ആഞ്ഞു, കൂടെ ഹൃദ്യയോടും വരാൻ പറഞ്ഞു ഞാൻ അവളേം കൊണ്ട് നേരെ ക്യാന്റീനിലേക്ക് നടന്നു,
അവരെ അവിടിരുത്തി നേരെ പൊയ് രണ്ട് ചായയും ഒരു പാലും, അപ്പവും മുട്ടക്കറിയും മൂന്നാക്കുള്ളത് പറഞ്ഞു.
“” അയ്യോ എനിക്കൊന്നും പറയണ്ട.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ..””
ഓർഡർ ചെയ്ത സാധനം വന്നതും അവളുടനെ ഞങ്ങളെയൊന്ന് നോക്കി,
“” അതൊന്നും കുഴപ്പമില്ല ടീച്ചറെ.. ഇച്ചിരി അപ്പോം മുട്ടക്കറിയും കഴിച്ചെന്നുമ്പറഞ്ഞു ടീച്ചർടെ ഒച്ചയൊന്നും പോവൂല്ല… അത് ഞാൻ ഗ്യാരണ്ടി… “”
അവളെ നോക്കിയോന്ന് ചിരിച്ചു ഞാൻ അവർക്കുള്ള പാത്രം അവർക്ക് നേരെ നീട്ടി പറഞ്ഞതും, നല്ലൊരു ചിരിയോടെ ഒന്ന് തല കുലുക്കി അവരത് വാങ്ങി,
പിന്നെ ഞങ്ങളു കഴിക്കാൻ തുടങ്ങി, കഴിക്കുന്നതിനിടെ അവളുടെ പാത്രത്തിലെക്ക് ന്റെ പാത്രത്തിലെ ഇരണ്ട് ദോശയും മുട്ട യും വച്ചു കൊടുത്ത് ഞാൻ കഴിക്കുന്നത് തുടർന്നു.
