നിശാഗന്ധി – 9 10അടിപൊളി  

 

 

 

“” ടാ……’”

 

 

അലർച്ചക്കൊപ്പം അവൻ ന്റെ നേർക്ക് ന്തോ ഒന്ന് എറിഞ്ഞെങ്കിലും അത് ചെന്ന് പതിച്ചത്, സ്റ്റെഫിടെ തലക്ക് പിറകിൽ ആയിരുന്നു,

ഒന്ന് അലറി അവൾ തല പൊത്തി, ആരൊക്കെയോ ന്തൊക്കെയോ അവനെ പറയുന്നുണ്ടായിരുന്നു ങ്കിലും അവൻ വീണ്ടും ന്തോ എറിയാൻ കൈ പൊക്കി പക്ഷെ ആരോ അവന്റെ കയ്യിൽ പിടിച്ചു, ഞാൻ പെടുന്നനെ അവളെ ചേർത്ത് പിടിച്ചു നോക്കി പൊത്തി പിടിച്ച ന്റെ കയ്യിൽ ചോര..

 

അവളെ അമ്മേ ഏൽപ്പിച്ചു ഞാൻ നേരെ കൈലിയും മടക്കി കുത്തി അവന്റെ നേർക്ക് ഓടി,

 

ന്റെ സഹല കണ്ട്രോളും പോയിരുന്നു, കൂടി നിന്ന ആളുകളെ ല്ലാം തള്ളി മാറ്റി ഞാൻ അവന്റെ ഒപ്പം എത്തുന്നതിന് മുന്നേ ഏതോ സ്ത്രീ ന്നെ പിന്തിരിപ്പിക്കാൻ നോക്കി,

 

ന്നാൽ ആരൊക്കെയോ ചേർന്ന് പിടിച്ചു വച്ചവന്റെ നേർക്ക് ഞാൻ നടന്നടുത്തിരുന്നു, ചെന്നതേ ന്നെ ചവിട്ടാൻ കാല് പൊക്കിയവന്റെ കാല് കൈകൊണ്ട് തട്ടി മാറ്റി, കോളറിൽ പിടിച്ച് മിറ്റത്തേക് എറിയുകയായിരുന്നു ഞാൻ..

 

“” ചേട്ടാ ഒന്നും ചെയ്യല്ലേ… ചേട്ടാ… “”

 

ആ സ്ത്രീ വീണ്ടും കരഞ്ഞുകൊണ്ട് ന്നോട് യാചിച്ചു. കൂടെ വേറെ ആരൊക്കെയോ ന്നോട് ന്തെല്ലാമോ പറയുന്നുണ്ടായിരുന്നു, കേട്ടതായി പോലും നടിച്ചില്ല.

ഒന്ന് കറങ്ങി വീണവൻ എണ്ണിക്കുന്നതിന് മുന്നേ ഞാൻ അവനെ പിടിച്ചെണ്ണിപ്പിച്ചു കരണം പുകച്ചൊന്ന് കൊടുത്തു, രണ്ടെണ്ണം കൂടെ അധികം കൊടുത്തപ്പോളേക്കും അവനെകദേശം വീഴാറായി,, അടുത്ത് ചെടികൾക്കിടയിൽ കിടന്നൊരു മടലിന്റെ കമ്പെടുത് അവന് നേരെ ചെല്ലുമ്പോളും ആ സ്ത്രീ കരഞ്ഞു കൊണ്ട് ന്നോട് അപേക്ഷിക്കുണ്ടായിരുന്നു.. അടിക്കാൻ കൈ പൊക്കിയ ഞാൻ

 

 

 

 

“” സിദ്ധു… മോള്… “” ആ വിളിയിൽ അതും അവിടെ കളഞ്ഞു അവൾടെടുത്തേക്ക് ഓടുകയിരുന്നു…

 

 

“” അമ്മേ ന്റെ കൊച്ച്… “”

 

 

അമ്മയുടെ മടിയിൽ ചോരയിൽ കുളിച്ചു കിടന്നവളുടെ മുഖം വാരിയെടുത്തു ഞാൻ അമ്മേനെ നോക്കി, അവരും കരച്ചിലോടെ നില്കുന്നത് കണ്ടു ഞാൻ അവളെ കോരിയെടുത്തു.

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

സസ്നേഹം

വേടൻ ❤️❤️

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *