നിശാഗന്ധി – 9 10അടിപൊളി  

 

 

“” മോനെ അമ്പലത്തിന് മുന്നിന്ന് ഈ അമ്മയോട് കള്ളം പറയല്ലേട്ടാ…

കണ്ടിട്ട് കുറച്ചേ ആയുള്ളൂ ങ്കിലും നിന്റെ ഉള്ളിലെ വിഷമം നിക്ക് മനസിലാവും… അതോണ്ട് ന്റെ കുഞ്ഞ് അമ്മയോട് പറ, ന്താ പറ്റിയെ ന്റെ കുട്ടിക്ക്… “”

 

 

ഒരു പുഞ്ചിരിയിൽ നിറഞ്ഞ വാത്സല്യം ന്നിലേക്ക് ചാലിച്ചു നൽകുന്ന ആ മുഖത്തെ പ്രസന്നത ന്നെ അത്രെയേറെ തളർത്തി..

മുഖം കൊണ്ട് പോലും ഓർമയില്ലാത്ത ന്റെ അമ്മയെ ഞാൻ അന്ന് അവരിലൂടെ കണ്ടു.. ഒരമ്മയുടെ സ്നേഹത്തെ ഞാൻ ഇന്ന് അറിഞ്ഞു., ഇതൊന്നും അനുഭവിക്കാൻ വിധികപ്പെടാത്ത ന്നെ പോലൊരുവന് ഇതിലും കൂടുതൽ ന്ത്‌ വേണം..

 

അന്ന് മൂന്നാമതൊരു സ്ത്രീക്ക് മുന്നിൽ ന്റെ കണ്ണ് നിറഞ്ഞു.. ആ കൈകൾ ന്നെ ചേർത്ത് പിടിച്ചു, ന്റെ സങ്കടങ്ങളെല്ലാം കേട്ടിരുന്നു.

 

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

“” ആരൂല്ലന്നൊരു തോന്നലൊന്നും ന്റെ കുട്ടിക്ക് വേണ്ട…അങ്ങനെ ചിന്തികേം വേണ്ട…ഈ അമ്മയുണ്ട് കൂടെ.. “”

 

 

 

എല്ലാം കെട്ട് കഴിഞ്ഞ് ഇടതൂർന്ന മിഴിയിലെ അവസാന സ്നേഹവും നിക്ക് മുന്നിൽ പൊഴിക്കുമ്പോൾ, ന്റെ കണ്ണും നിറഞ്ഞിരുന്നു.. അത് കണ്ട് സാരി തലപ്പ് കൊണ്ട് ന്നെ അടുത്തേക്ക് ചേർത്ത് നിർത്തി അവരെന്റെ കണ്ണീർ ഒപ്പിയെടുത്തു.

 

അവരെന്നിൽ കാണിക്കുന്നത് വെറും സഹതാപമല്ല.. ഒരമ്മയുടെ വാത്സല്യമാണ്.. ഇനിയും നിന്നാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല ന്ന് തോന്നിയത് കൊണ്ട് ഞാൻ പോകാം ന്ന് പറഞ്ഞു അവിടുന്ന് പതിയെ എണ്ണിറ്റു.

 

 

“” സിദ്ധു നീയാ വഴിയേ വിട്ടേ… നിക്ക് ഒരിടം വരെ കേറാനുണ്ട്.. “”

 

 

ദൂരെയുള്ള പോക്കറ്റ് റോഡിലേക്ക് കൈ നീട്ടി അത് പറഞ്ഞതും ഞാൻ ഒന്ന് മൂളി വണ്ടി അങ്ങോട്ടേക്ക് എടുത്തു.. എൻഡ്രോവർ കയറിയതും കഷ്ടിച്ച് ഒരു ബൈക്കിന്‌ പോകാൻ മാത്രം വഴിയേ അവിടെ ഉള്ളു.

 

ഏതായാലും മുന്നിലേക്ക് കാണിച്ചു തന്ന വീട്ടിലേക്ക് വണ്ടി ഞാൻ കയറ്റി നിർത്തിയതും അവരിറങ്ങി.. കൂടെ ന്നോടും വരാൻ പറഞ്ഞെങ്കിലും ഞാൻ ഇവിടിരുന്നോളാം ന്ന് പറഞ്ഞു,

പക്ഷെ

 

 

“” ഇങ്ങോട്ട് ഇറങ്ങ് ചെക്കാ.. വെറുതെ അവിടിരുന്ന് മുഷിയണ്ട… “”

 

 

പിന്നെയും എതിർത്തെങ്കിലും നിക്ക് ഇറങ്ങേണ്ട വന്നു. അല്ല ഇറക്കി ന്ന് പറയുന്നതാവും ശെരി..

 

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” എവിടായിരുന്നു രണ്ടും… കാണാണ്ടായിട്ട് പത്രത്തിൽ കൊടുക്കാൻ ഇരിക്കയിരുന്നു ഞങ്ങള്…. “”

 

തിരിച്ചു വീട്ടിൽ എത്തുമ്പോ സിറ്റ് ഔട്ടിൽ ഇരുന്ന മീനാക്ഷി ഒരു തമാശ എന്നപോലെ പറയുന്ന കേട്ടിട്ട് ഞാൻ അവളെ ഒരുമാതിരി നോക്കി… ഇതൊന്നും ഫീൽഡ് ഔട്ട്‌ ആയില്ലേ…

 

 

 

“” നല്ല മുന്തിയിനം കോമഡി.. ഇപ്പോ ഇത്പോലെ ഉള്ള ഐറ്റം ഇറങ്ങാറുണ്ടോ…

അയ്യാ എണ്ണിറ്റ് പൊടി ഊളെ…””

 

 

ഞനൊന്ന് ആക്കി വിട്ടതും അവരെല്ലാം അവളേം നോക്കി ചിരിച്ചു, അമ്മ അകത്തേക്ക് പോയപ്പോ ഞാൻ മുണ്ടോന്ന് ഒതുക്കി അവർക്കൊപ്പം അവിടിരുന്നു…

ഇരുന്നതും അവളെന്റെ തോളിലൊരു കടി..

 

 

“” പ്രായപൂർത്തി ആയ പെൺപിള്ളേരെ കളിയാക്കുന്നോടാ പന്ന പട്ടി….’”

 

 

 

“” സന്ധ്യ നേരത്താണോ അമ്മു വേണ്ടാത്ത വർത്തമാനം പറയുന്നേ.. ഏഹ്.. “”

 

 

അവളുടെ ശബ്ദം കേട്ടതും അടുത്തിരുന്ന അച്ഛൻ അവളെയൊന്ന് നോക്കി, അതിന്

 

 

 

“” പിന്നെ.. ഏഴ് മണി കഴിഞ്ഞാണല്ലോ സന്ധ്യ സമയം…

അക്ഷരോം അറിയത്തില്ല നാക്കും വടിക്കത്തില്ല.. ന്നിട്ട് ഇരുട്ടത്തിരുന്ന് പത്രം വായിക്കാ… “”

 

 

 

അവളവിടെ ഇരുന്നു പിറുപിറുത്തത് കേട്ടാണ് അച്ഛൻ അവിടുന്ന് പതിയെ വലിയുന്നത് കണ്ടത്…

 

 

“” ഡി… രചിതേ… കഞ്ഞിയായില്ലെടി.. “”

 

 

പുള്ളിയുടെ പോക്കും നോക്കിയിരുന്നു ഞങ്ങളു പിന്നെ ഓരോന്ന് പറഞ്ഞിരിപ്പായി…

 

 

 

“” അത് പോട്ടെ ന്നിട്ട് നീ ബാക്കി പറ സിദ്ധു… “”

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *