നിശാഗന്ധി – 9 10അടിപൊളി  

 

പിന്നെ ന്റെ പെണ്ണുമ്പുള്ളയല്ലേ പോയെ അപ്പോ നിക്ക് ഒരു നാണോം മാനോം ഇല്ലാണ്ട് അങ്ങോട്ടേക്ക് പോവാം. മനസിനെ പറഞ്ഞു പഠിപ്പിച്ചു നേരെ വെളിയിലേക്ക് ഇറങ്ങി,

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

വീടെത്തുമ്പോ ഏഴിനോട് അടുത്തിരുന്നു,

 

“” നിന്റെ ഫോണെന്തിയെടി…?? “” വണ്ടി മുറ്റത്തേക്ക് നിർത്തുമ്പോ അമ്മയും സോഫിയയും വെളിയിൽ ഇരിപ്പുണ്ടായിരുന്നു,

 

ന്നാൽ അത്രേം ദേഷ്യത്തിൽ ചെന്നവളോട് ചോദിച്ച ചോദ്യത്തിൽ അവളൊന്ന് പതറി,

 

“” അത്… അ…തെ ട്ടാ

ചേച്ചി… ചേച്ചിടെലാ.. “”

 

ഒന്ന് വിറച്ചവൾ അമ്മയെയും ന്നെയും നോക്കി വിക്കി വിക്കി മറുപടി തന്നു.

 

 

 

“” ന്നിട്ട് നിന്റെ ചേച്ചിയെവിടെ…??”” ന്റെ അടുത്ത ചോദ്യം..

 

 

“” അകത്തുണ്ട്..”” ഞാൻ വിളിക്കാൻ പറഞ്ഞതും അവളകത്തേക്ക് കയറി,

 

 

 

“” ന്താടാ പ്രശ്നം..?? എന്തിനാ അവള് കരഞ്ഞോണ്ടിറങ്ങി വന്നേ.. ഏഹ്..?? “”

 

 

 

“” അതൊന്നുല്ല… ചെറിയൊരു വഴക്ക്… ” ”

 

 

 

“” നീ തല്ലിയോ അവളെ…? “” അതിൽ ഞാനൊന്ന് പതറി.. ഉവ്വെന്ന് മൂളിയതും അവിടുന്നും ഒരു മൂളൽ,

ന്തെങ്കിലും കാരണം ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല ന്ന് നന്നായറിയാം..

 

 

“” അവള് കഴിച്ചായിരുന്നോ..?? “” ഞാൻ ചോദിച്ചതിന്

 

 

“” ഇന്നേരം വരെ ഒരു വകയാ പെണ്ണ് തൊട്ടിട്ടില്ല.. വന്നപ്പോ മുതല് കേറി കിടക്കണതാ… വിളിക്കുമ്പോ തല തിന്നാൻ വരുവല്ലേ പിന്നെങ്ങനാ വിളിക്കാ… “”

 

 

അമ്മ ഒന്ന് പല്ല് കടിച്ചു,

 

 

 

“” അവള്ടെ പ്രശ്നമൊക്കെ ഞനിപ്പോ തീർത്തു തരാം.. “”

 

 

അതും പറഞ്ഞു ഞാൻ അകത്തേക്ക് നോക്കി,

ന്നാൽ സോഫിയ മാത്രമാണ് ഇറങ്ങി വന്നത്, കാര്യം തിരക്കിയതും,

 

 

“” ചേച്ചിക്ക് ആരേം കാണേണ്ടന്ന്…?? അങ്ങനെ ചേച്ചിയെ അന്വേഷിച്ചു വരാനും മാത്രം ആരൂല്ലെന്ന് പറയാനും പറഞ്ഞു.. “”

 

 

ഓഹ് അപ്പോ സംഭവം ക്രിട്ടിക്കലാണ്,

 

 

“” അവൾക്കല്ലേ കാണേണ്ടതായിട്ടുള്ളു.. പക്ഷെ നിക്ക് കാണണം… “”

 

 

അതും പറഞ്ഞു ചെരുപ്പും ഊരി ഞാൻ അകത്തേക്ക് കയറി, കതക് കുറ്റി ഇട്ടിട്ടുണ്ടായിരുന്നത് കൊണ്ട് എത്ര വിളിച്ചിട്ടും അനക്കം ഇല്ലായിരുന്നു,

 

അവസാനം പുറത്ത് നിന്ന അമ്മയെ സഹതാപത്തോടെ നോക്കി ഞാൻ, അതറിഞ്ഞവണം ഒന്ന് ഇരുത്തി നോക്കി അമ്മ അടുത്തേക്ക് വന്നത്,

 

 

“‘ ദേ ടി… ഒന്നും മിണ്ടാതെ അവമ്പോയ്… നീയൊന്നിറങ്ങി വന്നേ പറയട്ടെ…””

 

 

രണ്ട് കൊട്ട് കതകിൽ കൊടുത്ത് അമ്മ അകത്തേക്ക് ശ്രദ്ധ കൊടുത്തു,

 

 

 

“” ആഹ്ഹ് പോണോരൊക്കെ പോക്കൊട്ടെ… ഇറക്കി വിട്ടതല്ലേ,

മേലാ കേറി വരരുതെന്നും പറഞ്ഞു.. പോകോട്ടെ.. കാണണ്ട നിക്ക് ആരേം… “”

 

 

അവളും ഒട്ടും മോശമില്ലാതെ തിരിച്ചും ദേഷ്യമറിയിച്ചു,

 

അപ്പോളേക്കും അമ്മ ന്നെ നോക്കി ന്താടാ പ്രശ്നം ന്ന് കണ്ണ് കാണിച്ചെങ്കിലും ഞാൻ പറയാം ന്ന് പറഞ്ഞു.

 

 

 

“” ന്തായാലും അവമ്പോയില്ലെടി.. നീയൊന്നിറങ്ങി വന്നേ ന്റെ പെണ്ണെ.. ന്നിട്ട് അമ്മയോട് പറ ന്താന്ന്.. ഞാൻ കൊടുക്കാം അവനുള്ളത്… “”

 

 

“” ഓഹ് വേണ്ട… അവനുള്ളത് കൊടുക്കാൻ നിക്ക് അറിയാം.. ന്റെൽ കിട്ടും ഒരിസം… “”

 

 

അവള് പല്ല് കടിച്ചു, തൊണ്ടേൽ നിന്ന് തുപ്പല് കടുപ്പിച്ചോന്ന് ഇറങ്ങി പൊയ് ഞാൻ… അപ്പൊ ഏകദേശം തീരുമാനം ആയി..

 

 

അമ്മയുടെ കുറെ നേരത്തെ വിളിക്കോടുവിൽ അവൾ കതക് തുറക്കാനായി അടുത്തേക്ക് വരുന്നതറിഞ്ഞു ഞാൻ വശത്തിലേക്ക് മാറി നിന്നു.

 

 

 

“” ന്താ നിങ്ങടെക്കെ പ്രശ്നം.., മനുഷ്യനെ സ്വസ്തയിട്ട് ഒന്നിരിക്കാനും വിടുലെ.. “”

 

 

ഡോർ തുറന്ന് അവർക്ക് നേരെ അലറിയവൾ സൈഡിൽ നിൽക്കുന്ന ന്നിലേക്ക് നോട്ടം പോയതും, പെട്ടന്ന് മുഖം മാറി ആ കതക്ക് വലിച്ചടക്കാൻ തുടങ്ങവേ ഞാൻ ഇരു കൈ കൊണ്ടാ കതക്ക് അടയാതെ മുറുക്കെ പിടിച്ചു,

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *