നിശാഗന്ധി – 9 10അടിപൊളി  

 

 

“” ന്നാ മോനെ കാപ്പി കുടിക്ക്… “” ന്റെ കയ്യിലേക്ക് ആ ഗ്ലാസ്സ് തന്നമ്മ, അകത്തേക്ക് പൊയ്..

 

 

 

“” നീയൊക്കെ ഇതെപ്പോ തുടങ്ങി ഈ പോളിംഗ്ഗ്…?

 

പയ്യെ കഴിക്കെന്റെ അപർണ്ണേ നീ…ഇതൊന്നും ആരും കൊണ്ട് പോവൂല്ല…

ക്കെ നിനക്ക് തന്നെ…. “”

 

 

അവളുടെ കഴിപ്പ് കണ്ട് ഒന്ന് കണ്ണ് തുറിച്ച ഞാൻ ഒരല്പം മാറി നിന്നു.. ഇല്ലേ എന്നേം അവള് പിടിച്ചു തന്നേക്കാം ന്നെനിക് തോന്നി.

 

 

“”പറയാൻ പറ്റൂല… നീയൊക്കെ ചിലപ്പോ

അങ്ങനെയും ചെയ്തുന്ന് വരും… “”

 

 

അത്രേം പറഞ്ഞവൾ കയ്യിൽ ഉണ്ടായിരുന്ന വറ്റും വായിലേക്ക് തിരുകി.

 

 

 

“” അഹ് ഹാ, മക്കള് കഴിക്കുന്നേ ഉള്ളോ..??

ഹാ…. മോനെന്നാടാ ഒന്നും കഴിക്കാതെ കാപ്പി മാത്രം കുടിച്ചോണ്ട് ഇരിക്കുന്നെ.. ഏഹ്..? “”

 

 

അച്ഛൻ ന്നെയൊന്ന് നോക്കി,

 

 

“” അല്ലച്ചാ, ഞാനിപ്പോ എണ്ണിറ്റെ യുള്ള് അതാ…!””

 

 

“” ആഹ്.. ല്ലാരും വയറ് നിറച്ച് കഴിക്കണം കേട്ടാ.. അമ്മു നീയും.. “”

 

 

പുള്ളി ഒരു ചിരിയോടെ മീനാക്ഷിയെ നോക്കി,

 

 

“” ഇതെന്നാടി പിള്ളാർക്ക് നീ ഇറച്ചിയൊന്നും വെച്ച് കൊടുത്തില്ലേ.. ഇഹ്ഹ്.. “”

 

 

അകത്തേക്ക് കയറുന്ന കൂട്ടത്തിൽ അച്ഛൻ ചോദിച്ചതിന്,

 

 

 

“” ആവുന്നേ ഉള്ളുന്നെ.. ഉച്ചത്തേക്കിന് ശെരിയാക്കാം..

ഇപ്പോ ന്റെ മക്കള് അതും കൂട്ടി കഴിക്കേ.. അമ്മ ഉച്ചക്കത്തേക്കിന് വെച്ച് തരാം.. “”

 

 

 

അതിന് മതിയെന്ന് തലയനക്കി ഞങ്ങൾ നില്കുമ്പോ അവര് അകത്തേക്ക് പൊയ്. ഞാൻ കാപ്പിയും കൊണ്ട് നേരെ വെളിയിലേക്ക് ഇറങ്ങി.

 

ഞനൊന്ന് വെളിയിൽ രണ്ട് റൗണ്ട് വലം വച്ചു തിരികെ കയറുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും നല്ല പാട്ട് കാതുകളിലേക്ക് ഒഴികിയെത്തുന്നു.

 

അതും കേട്ട് ഞാൻ നേരെ അകത്തേക്ക് വെച്ച് പിടിച്ചു.രണ്ടും ഹാളിൽ ഇരിപ്പുണ്ട് ടീവി കാണുവാ, ഞാൻ ന്തായാലും പോയൊന്ന് ഫോൺ ചാർജിൽ ഇട്ട് തിരിച്ചു വന്നു.

 

 

“” ഹാ മോനോ…! ന്തേ..വിശപ്പ് തുടങ്ങിയോ…?? “”

 

 

അടുക്കള വശത്തെ ന്റെ സാമിപ്യം കണ്ടാണെന്ന് തോന്നുന്നു അമ്മ ന്നെയൊന്ന് തിരിഞ്ഞു നോക്കി,

 

 

“” ഞാങ്കുടെ കൂടാമ്മാ… “” അനുവാദം ചോദിക്കാതെ ഞാൻ ചാടി അകത്ത് കയറി.

 

 

 

“” ഏയ്യ്… എന്നാത്തിനാ മോനെ ഇവിടെനിക്ക് ചെയ്യാവുന്ന പണിയേ ഉള്ളന്നെ.. മോൻ അപ്പറത് അവരുടെ കൂടെ ഇരുന്നോ… കാലാകുമ്പോ

അമ്മ വിളികാം.. “”

 

 

അമ്മയെന്നെയൊന്ന് നോക്കി ചിരിച്ചു ആ ക്ഷണത്തെ തള്ളിയെങ്കിലും, ഞാൻ അകത്തേക്ക് കയറിയിരുന്നു.

 

 

“” അതൊന്നുമൊരു കുഴപ്പയില്ല, അമ്മയിതിങ്ങ് കൊണ്ടാ….ന്നിട്ട് ആ അടുപ്പിൽ ഇരിക്കുന്നത് നോക്ക്… “”

 

 

കയ്യിൽ ബീഫ് അരിഞ്ഞു കൊണ്ടിരുന്ന പിച്ചാത്തി ഞാൻ തട്ടി വാങ്ങിയതും കുറെ എതിർ വാദങ്ങൾ വന്നിട്ടും ഞാൻ അത് തിരിച്ചു കൊടുക്കില്ല ന്ന് തോന്നിയത് കൊണ്ടാവാം അമ്മ പിന്നെ നേരെ അടുപ്പിന്റെ അടുത്തേക്ക് നീങ്ങി.

 

പിന്നെ ഞങ്ങളോരോന്ന് പറഞ്ഞു അങ്ങോട്ട് പാചകം തുടങ്ങി, ഞാൻ വന്നതിലും നന്നായി അമ്മയുമായി അടുത്തു.. ന്റെ സംസാരം കേട്ടിരിക്കുന്ന പോലെ അമ്മ ഇടയ്ക്കിടെ ന്നെ തന്നെ നോക്കി നിൽക്കുന്നതിൽ നിന്ന് ഞാനാണ് തട്ടി വിളിച്ചത്.

 

 

“” ഇത് ഞാനോണ്ടക്കട്ടെ മ്മേ… “”

 

 

അമ്മയുടെ പണി ഒതുക്കി ബീഫ് കഷ്ണങ്ങളായി അരിഞ്ഞു മാറ്റികൊണ്ടിരുന്ന ന്നോട് ചേർന്ന് നിന്ന അമ്മയെ ഞനൊന്ന് നോക്കി,

 

 

“” ആഹ്ഹ് ഹാ നിനക്ക് ഇതും വശോണ്ടോ…?? “”

 

 

ന്നെ ഒന്ന് നോക്കി കണ്ണ് മിഴിച്ചു. അതിന് ഒന്ന് ചിരിച്ചു കാണിച്ച് ഞാൻ ന്റെ പണി തുടങ്ങി,

അമ്മ ഓരോന്ന് എടുത്തു തന്നും, എരിവും ഉപ്പും നോക്കി ന്റെ കൂടെ തന്നെ.. ഇടക്ക് രണ്ടിന്റേം തല വെട്ടം ഒന്ന് വന്ന് പോയി എങ്കിലും കേറാനൊന്നും നിന്നില്ല രണ്ടും.

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *