നിശാഗന്ധി – 9 10അടിപൊളി  

 

തൊടിയിലേക്ക് ഇറങ്ങി നോക്കുമ്പോൾ അവിടാകെ, പയറും, കോവലും, വെണ്ടയ്ക്കയും പാവക്കവും വിളഞ്ഞു നിക്കുന്നു..

 

മ്മ് ഇത്തവണ ഏതായാലും നല്ല വിളവുണ്ട്..

 

സ്വയമോന്ന് ആത്മഗതിച്ചു ഞാൻ വീണ്ടും അവിടെയെല്ലാം ചുറ്റി നടന്നു,

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

തട്ടിക്കൂട്ടി ഒരു ഉച്ചയൂണ് കഴിച്ചു, കഴിപ്പും കഴിഞ്ഞു ഇറയത്തെ വയലിനോട് ചേർത്തു കെട്ടിയ ചെറിയ ഇരുപ്പ് പുരയിൽ ഞാനും ന്റെ സഹധർമ്മിണിയും കൂടെ ഓർമ്മകളുടെ കുത്തഴിക്കുകയായിരുന്നു..

 

 

“” ഓർക്കണുണ്ടോ, പണ്ടൊരു മഴയത് ന്നേമെടുത്തു ഈ വയല് മുറിച്ചു കടന്നത്, “”

 

 

ഓർമ്മകളിൽ എന്നോ തങ്ങി നിന്ന നാണത്തിന്റെ കണികകളെ മുഖത്തെ ചോര കൊണ്ട് എഴുതിക്കാട്ടി അവളാ വയലിന്റെ ആഴങ്ങളിലേക്ക് കണ്ണ് പായിച്ചു

ഞാനും ആ നാണത്തിൽ പങ്കു ചേർന്ന് അവളെ ചുറ്റി വരിഞ്ഞങ്ങനെ ഇരുന്നു.

 

 

 

“” ഞനൊരുക്കൂട്ടം ചോദിച്ചാ സത്യം പറയോ നീ…?? “”

 

 

ഒരിളം ചിരിയോടെ തന്നെ പ്രസന്നമായ മുഖത്തോടൊപ്പം അവളെന്നിലേക്ക് കണ്ണ് പായിച്ചു.

 

ഞാൻ എന്താണെന്ന് കാര്യം തിരക്കിയതും.. അവള് തുടർന്നു.

 

“” നിനക്കെപ്പോളെലും ഒരു കൂട്ടി വേണോന്ന് തോന്നിട്ടുണ്ടോ ചെക്കാ… “”

 

 

ഇടക്കൊന്ന് പാളി വീണ കൃഷ്ണമണികൾ എന്നിൽ തടഞ്ഞു, ആ നാണത്തിൽ ഇടറുന്ന നോട്ടം ന്നിലേക്കുള്ള പ്രണയമാണ്.

 

 

“” ഇടക്ക്..!! ഒരു കൂട്ടി സ്റ്റെഫി കൂടി ഉണ്ടായിരുന്നെങ്കിൽ ന്ന് തോന്നിട്ടുണ്ട്.. മ്മ്..??

ന്തേ ചോദിക്കാൻ..?? “”

 

 

ഞാൻ കാര്യം തിരക്കി, ഒന്നുമില്ലെന്ന് പറഞ്ഞവൾ മുഖം വെട്ടിച്ചു, കുറച്ച് നേരം അനക്കമൊന്നും ഉണ്ടായില്ല.. പിന്നെ..!

 

 

“” ന്നാലെ..

ഒരു കൂട്ടി സ്റ്റെഫി കൂടെ വരാമ്പോവാ..

 

 

ഞാൻ മുഖമോന്ന് ചുള്ക്കി അവളെ നോക്കി, അത് കണ്ടാവണം ന്റെ തൊടയിൽ പിച്ചിയവൾ

 

 

ന്റെ വാവയോരച്ഛനവമ്പോവാണെന്ന് “”

 

ന്നും കുട്ടിച്ചേർത്തവൾ

ന്നെ നോക്കാതെ തന്നെ അവളാ സന്തോഷം പറഞ്ഞറിച്ചു, ഒരു ഞെട്ടാലോ.. തരിപ്പോ സന്തോഷവോ ന്തോ വന്നെന്നേ മൂടി.. ഞാൻ പെടുന്നനെ അവളെ നിക്ക് നേരെ പിടിച്ചിരുത്തി,

 

 

 

“” സത്യാണോ പെണ്ണെ.. “”

 

 

കൈ കൊണ്ട് മുഖം പൊത്തിപ്പിടിച്ചവളുടെ കൈ ഞാൻ പിടിച്ചു മാറ്റി ചോദിച്ചതും, അവളെന്റെ കവിളിൽ ഒരു മുത്തം തന്ന് ന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു നാണം മറച്ചു

 

 

“” മ്മ്.. ഇന്നലെയാ നിക്ക് മനസിലായെ, പക്ഷെ നിയിത് അറിയുന്നത് ഇവിടെയാവണം ന്നെനിക്ക് തോന്നി.. അതാ ഞാവാശി പിടിച്ചേ.. “”

 

 

എനിക്ക് ന്തെന്തില്ലാത്ത സന്തോഷം.. കണ്ണുകൾ നിറഞ്ഞു, ഞനന്റെ പ്രാണനെ ഇരുകൈകളിൽ കോരിയെടുത്തു, ആ മുഖം ന്റെ മുഖത്തേക്കടുപ്പിച്ചു ആ കവിളിൽ ചുണ്ട് ചേർത്തു. അവളുമായി ഒന്ന് വട്ടം കറങ്ങി ഞാൻ ആർത്തു ചിരിച്ചു..

 

 

“” സന്തോഷയില്ലേ ചെക്കാ നിനക്ക്…. “” നിലത്തേക്ക് ഊർന്നിറങ്ങി അവളെന്നെ വട്ടം പിടിച്ചു, ആ ശബ്ദം ഇടറിയിരുന്നു..

മറുപടി പറയുന്നതിന് മുന്നേ ഞാനാ നെറുകിൽ ചുണ്ട് ചേർത്തു. അവളോടുള്ള അടങ്ങാത്ത പ്രണയമാണ് ഞാനാ ചുടുചുംബനത്തിൽ നൽകിയത്,

ഒരമ്മയുടെയോ… ഒരു ഭാര്യയുടെയോ, ഒരു സ്ത്രീയുടെയോ പൂർണത നിറഞ്ഞ മിഴികൾ നിക്ക് മുന്നിൽ നിറയുമ്പോൾ ഞാനന്നാദ്യമായി ആ കണ്ണീരിൽ സന്തോഷമറിഞ്ഞു.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

രണ്ട് മാസങ്ങൾക്ക് ശേഷം…

കാരിംഗ് ആണെന്ന് അറിഞ്ഞത് മുതൽ പെണ്ണ് നിലത്തൊന്നുമല്ല. പിടിവാശി ഒക്കെ നന്നേ കൂടിട്ടുണ്ട്.. എപ്പോളും ഞാനടുത് വേണം, ന്തിനും അവൾക്ക് ഞനില്ലാണ്ട് പറ്റില്ല ന്ന മട്ടാണ്.

ആരേലും ന്തേലും ചോദിച്ചാ ഉടനെ ന്നോട് വന്ന് പരാതി പറയും.. പിന്നെ ഞാൻ പൊയ് അവളെ വഴക്ക് പറഞ്ഞവരെ ല്ലാം വഴക്ക് പറഞ്ഞ് വിടുന്ന വരെ പെണ്ണ് സ്വയിര്യം തരില്ല.

 

“” സിദ്ധു…. എണ്ണിക്ക്..ഹാ.. ഒന്നേണ്ണിക്കാൻ.. “”

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *