നിശാഗന്ധി – 9 10അടിപൊളി  

 

 

ദൈവമേ.. കളിച്ചു കളിച്ചു അവസാനം വല്ല നാഗവല്ലിയും വന്ന് ഇവള്ടെ ദേഹത്ത് കെറോ..

 

 

ന്നാൽ അവളെ തറവാട്ടിലാക്കി ഞനൊന്ന് ജംഗ്ഷൻ വരെ പൊയ് വന്നപ്പോളേക്കും അവിടെ എല്ലാരും ന്നെയൊരുമാതിരി കൊല്ലാനുള്ള നോട്ടം.. ഏഹ്.. ഇനി ഞാൻ ഉറക്കം ഉണർന്നില്ലേ..??

 

 

“” കണ്ണാ.. മോനെ ടാ നീ പോവല്ലേ ഒന്ന് നിക്ക് വല്യമ്മ നിനക്ക് ഒരു കൂട്ടം മാറ്റിവെച്ചിട്ടുണ്ട്… “”

 

 

ന്നെ കണ്ടതും തലവെട്ടം പുറത്ത് കാണിക്കാതെ ഓടി അകത്തേക്ക് പോയ വല്യമ്മയുടെ സ്വരത്തിൽ ഞാൻ അറിയാതെ സമ്മതം മൂളി,മുറുക്കാൻ എടുക്കനാവും..

 

 

“” ശെടാ… ഞനൊരു മുറുക്കാൻ താരോന്ന് ചോദിച്ചു??, അയിന് നിങ്ങളെല്ലാം മുഖവും വീർപ്പിച്ചു ഇരിക്കണ്ട കാര്യമെന്താന്നെ.. മുറുക്കീട്ട് ഞാനവളുടെ അടുത്തേക്ക് പോകണ്ടിരുന്നാ പോരെ… “”

 

 

ഠപ്പേ….. പറഞു നാവ് വായിലേക്ക് ഇടാൻ സമ്മതിച്ചില്ല അതിന് മുന്നേ ഞനൊന്ന് തുള്ളി.. കാര്യം തലച്ചോറിലേക്ക് എത്തുന്നത് വരേ ഞനൊരു നിൽപ്പ് അങ്ങനെ നിന്നു.

 

 

 

“” കണ്ട ഇല്ലാകഥ മോതോം പറഞ്ഞുകൊടുത് നീയാ കൊച്ചിനെ പേടിപ്പിക്കും ല്ലെടാ… നിക്കടാ വീടെ… “”

 

 

കാര്യം മനസിലായതും ഞാൻ ഒന്ന് ചുറ്റി, അപ്പോ

വല്യമ്മക്ക് പുറമെ ചെറിയമ്മമാരും ഇറങ്ങിയതും ഞാൻ ആകെ പെട്ടു,

 

പെണ്ണ് നന്നായിട്ട് പേടിച്ചിട്ടുണ്ട് ന്ന് മനസിലായി, അതോണ്ട് തന്നെയാണ് പിന്നീട് രാത്രിയിൽ അവളെ ന്റെയോപ്പം അങ്ങോട്ട് അവരായകാഞ്ഞതും.. പിന്നെ അവളുടെ വാശിയിലാണ് പിന്നീട് വിട്ടത്.. അതും ഒരുലോഡ് ഉപദേശത്തിന് ശേഷം.

 

അങ്ങനെ ഒരു രാത്രി,

 

പിന്നേം അവളൊന്ന് ഞെരുങ്ങി കിടന്നു, അത് വീണ്ടും വീണ്ടും ആയപ്പോ അവളെന്നെ തട്ടി വിളിച്ചു,

 

“” മൂത്രോഴിക്കണം… “”

 

ഉറക്കച്ചോവയോടെ ഞാൻ കാര്യം തിരക്കിയതും അവളെന്റെ കയ്യിലേക്ക് കൈ ബലമായി പിടിച്ചു ആ ബെഡിൽ നിന്നെണ്ണിറ്റു. അവളേം ബാത്‌റൂമിലാക്കി ഞാൻ പുറത്ത് നിന്നു. അവൾക്ക് പടി കയറാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോ കിടപ്പ് താഴെയാക്കി, അവിടെ ബാത്രൂം ഇല്ല പുറത്ത് പോകണം..

 

 

“” നമ്മടെ തൊടില് മാങ്ങ ഉണ്ടാവോ കൊച്ചേ യിപ്പോ… “”

 

വെളിയിൽ ഇറങ്ങിയവളുടെ പാന്റ് അല്പം മുകളിലേക്ക് പൊക്കി ആ കാലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്ന ന്റെ ടീ ഷർട്ടിൽ അമർത്തി പിടിച്ചവൾ ബാലൻസ് തെറ്റാതെ നിൽക്കുന്നുണ്ട്.. ആ കൂട്ടത്തിൽ ആണ് ചോദ്യം.

 

 

“” അവിടെവിടെലുമൊക്കെ കാണും.. ന്തേ??? “”

 

 

താല്പര്യമില്ലാതെ ഒന്ന് മൂളി, ദൈവമേ അരുതാത്ത ചിന്തകളൊന്നും അവളുടെ മനസ്സിൽ വിതക്കരുതേ ന്ന് ഉള്ള് കൊണ്ട് പ്രാർത്ഥിച്ചു ഞാൻ.

 

 

“” ന്നാ നമ്മക്കൊന്ന് പൊയ് നോക്കിയാലോ…?? “”

 

 

അവളുടനെ ആകാംഷ നിറഞ്ഞ കണ്ണുകൾ ന്നിലേക്ക് നീട്ടി. പക്ഷെ ഞാനത് കണ്ടില്ലെന്ന് നടിച്ചു.

 

 

“” ഹാ പറഞ്ഞത് കേട്ടില്ലേ നീ…””

 

അവളുടെ വാക്കിന് ചെവികൊടുക്കാതെ തിരിഞ്ഞു നടന്ന ന്നെ അവൾ തടഞ്ഞു,

 

 

“” നിനക്ക് മാങ്ങ കഴിക്കാൻ അത്രേം കൊതിയണെങ്കിൽ പുറത്തുന്ന് വല്ലോം വാങ്ങി തരാം ഞാൻ.. അല്ലാണ്ടിപ്പോ ഈ രാത്രി നിന്നെങ്കോണ്ടവിടെ വരെ പോവാൻ നിക്ക് തലക്ക് ഓളമൊന്നുമില്ല..കേട്ടല്ലോ…!

അതോണ്ട് മര്യാദക്ക്….

ടി… ടി സ്റ്റെഫി… “”

 

 

പറഞ്ഞു തീരുന്നതിന് മുൻപേ അവൾ തൊടിയിലേക്കുള്ള ഇടവഴിയിലേക്ക് ചായിപ്പിലെ മഞ്ഞ വെളിച്ചത്തിന്റെ സഹായത്തോടെ അല്പം വേഗത്തിൽ നടന്നു..

 

 

 

“” എടി ഓടല്ലെന്ന്… എടി പെണ്ണെ നിക്കാൻ… നിക്കാന നിന്നോട് പറഞ്ഞെ… “”

 

 

അവളുടെ പുറകെ വേഗന്ന് കയ്യിൽ ഉണ്ടായിരുന്ന കപ്പും താഴെയിട്ട് ഞാൻ അലച്ചുകൊണ്ട് ഓടി.,ഓടുന്നത് അവളാണെങ്കിലും ചങ്കിടിക്കുന്നത് ന്റെ നെഞ്ചിലാ…

 

 

 

“” നീ പോടാ.. നിനക്ക് പേടിയാണേൽ നീ പൊക്കോ ഞാനിന്നാ മാങ്ങോണ്ടേ വരൂ.. “”

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *