ഒരു കുഞ്ഞ് സുനാമി വന്ന് പോയപോലെ ഞാനാ ലൂപ്പിൽ ഒന്ന് പെട്ട്, തലക്ക് മേലെ വീണ തുണി കുടഞ്ഞു മാറ്റി ഞാൻ ശ്വാസം ആഞ്ഞെടുത്തു, അത്രക്ക് കഷ്ടപ്പാട് ഉണ്ടായിരുന്നേ അതാ…
“” കൊല്ലാൻ… കൊല്ലാൻ നോക്കുന്നോടി… “”
ശ്വാസമോന്ന് നേരെ വീണതും ഞാൻ അവൾക്ക് നേരെ ഒന്ന് ചാടി, പക്ഷെ മറുപടി പറയാതെ ന്റെ കയ്യിലുള്ള റിമോട്ടും വാങ്ങി അവളെനിക്കൊപ്പം ആ സോഫയിലേക്കിരുന്നു,
പിന്നെ അധികം വെല്ലുവിളിക്ക് പോകാതെ ഞാനും അവൾക്കൊപ്പം ടീവിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു,
“” സിദ്ധു ഒന്നിങ് വരോ….. “” കുറച്ച് കഴിഞ്ഞ് അവളുടെ വിളി മുറിയിൽ നിന്നും വന്നതും ഞാൻ പതിയെ അവിടുന്ന് എണ്ണിറ്റു
“” അഹ്… ദോ വരണ്.. ”
പോകുന്ന പോക്കിൽ ഒരു ചവിട്ട് കൊടുക്കാനും ഞാൻ മറന്നില്ല.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” നീയിതെവിടെ പോവാ…?? “”
അകത്തേക്ക് കയറി ഞാൻ കാണുന്നത്, പാതി ഉടുത്ത സാരിയുടെ മുന്താണിയും കടിച്ചുപിടിച്ചു നിൽക്കുന്നവളെയാണ്.
“” ഞനാ ശരാധേച്ചിടെ വീട് വരെ.. അവിടുത്തെ മൂത്ത കൊച്ചിന്റെ കല്യാണ നാളെ… നമ്മളെ ഇവിടെ വന്ന് വിളിച്ചതാണെ.. അപ്പോ അത്രേടം വരെ പോയില്ലേ മോശല്ലേ…””
കടിച്ചു പിടിച്ച മുന്താണിയുടെതുമ്പ് നിക്ക് നേരെ നീട്ടി അവളെന്നോട് കാര്യം പറഞ്ഞവസാനിപ്പിച്ചു.
“” അതിന് നീ പോണോന്നുണ്ടോ..?? അമ്മയോ സോഫിയോ പോയ പോരെ.. “”
ഞാനെന്റെ വ്യാകുല അവളെ അറിയിക്കാതെ പറഞ്ഞെങ്കിലും അവൾക്കത് മനസിലായി,
“” അഹ്.. ന്തോന്നാ ചെക്കാ..
വന്ന് വിളിച്ചിട്ട് പോയില്ലേ മോശല്ലേ.. മാത്രല്ല അമ്മേം പിന്നെ അവളും വരണ്ട് കൂടെ….””
പിന്നെ ഞാനൊന്നും പറഞ്ഞില്ല.. ഞാനാ ഞൊറി മേടഞ്ഞിടിച്ചു, പതിയെ പ്ലേറ്റ് നേരെ പിടിച്ചു സേഫ്റ്റി പിൻ കുത്തി സെറ്റാക്കി,
“” അഹ് പിന്നെ പൊയ് റെഡിയായി വാ.. നമ്മക്ക് അവിടേം വരെയൊന്ന് പോവാം… “”
മുന്താണി കിട്ടിയതും അവളൊന്ന് ചെരിഞ്ഞു മൊത്തത്തിൽ നോക്കി,
“” ന്തിന്.. ഞാനെങ്ങുമില്ല നിങ്ങളെല്ലാം കൂടങ്ങ് പോയാ മതി.. വേണേ ഞാങ്കോണ്ടാക്കി തരാം.. “”
“” അങ്ങനെയെങ്കി അങ്ങനെ.. ഇപ്പൊ പോയൊന്ന് റെഡിയാവ് ചെക്കാ…’”
അവളെന്നെ പുറകിന്ന് തള്ളി, ഒന്ന് വീഴാൻ പോയ ഞാൻ അവളെ ചേർത്ത് നിന്നു. ഞനൊരു ബ്ലാക്ക് ഷർട്ടും ഒരു കൈലിയും ഉടുത്തു,
“” മുഖത്ത് പാടുണ്ടല്ലോ പെണ്ണെ.. “”
ഞനത് പറഞ്ഞതും അവളുടനെ വെട്ടിതിരിഞ്ഞു കണ്ണാടിയിലേക്ക് നോക്കി, മുഖം മുഴുവൻ ഒന്ന് പരീക്ഷിച്ചു,
“” ഭാര്യേ തല്ലുന്ന ഭർത്താക്കമാരുണ്ടയാ ഇങ്ങനെ ഒക്കെ ഉണ്ടാവും.. ആഹ് ന്റെ വിധി… “” അവളൊന്ന് ആഞ്ഞു ശ്വാസമെടുത്തു, അതിന് ഞനാ ഇടുപ്പിലെ കൊഴുപ്പിലേക്ക് ന്റെ വിരലുകൾ ചേർത്തൊന്ന് പതിയെ പിച്ചി, അതിന് ഒന്ന് എരിവ് വലിച്ചവൾ ന്റെ കയ്യിൽ തല്ലി.
അവരെ അവിടാക്കി തിരിച്ചു വരാൻ നിന്ന ന്നെ അവരെല്ലാം കൂടെ അകത്തേക്ക് വിളിച്ചോണ്ട് പൊയ്,
“” നിങ്ങള് പോയ പോരെ… നിക്ക് ഇവിടെയാരേം അറിയത്തില്ല… “”
അകത്തെ ലൈറ്റും പരുപാടിയും കണ്ടതും ഞനൊന്ന് പരുങ്ങി,
“” അതൊന്നും സാരയില്ല ഏട്ടാ.. ഏട്ടൻ വാ ഞനെല്ലാരേം പരിചയപ്പെടുത്തി തരാം.. “”
അത് പറഞ്ഞതും സോഫി ന്റെ കയ്യിൽ പിടിച്ചു വലിച്ചു,
അകത്തേക്ക് കയറിയതും കൂടെ ഉള്ള പെണ്ണുങ്ങളെ ഒന്നും കാണാൻ കൂടി കിട്ടില്ല.. പരിജയപ്പെടുത്തി തരാന്ന് പറഞ്ഞു വിളിച്ചോണ്ട് പോയവളെയാണ് ആദ്യം കാണാണ്ടായത്.
ഞാൻ അവിടെ ആളൊഴിഞ്ഞ ഒരു കസേരയിലേക്കിരുന്നു, വാട്സ്ആപ്പും നോക്കി വെറുതെ ഇരിക്കുമ്പോളാണ് സോഫി ഒരുക്കൂട്ടം പെൺപടകളേം വിളിച്ചോണ്ട് എന്റടുത്തേക്ക് വരുന്നേ…
“” ദേ ഇതാണ് ഞനെപ്പോളും പറയാറുള്ള ന്റേട്ടൻ..””
