“” അല്ല ഡോക്ടറെന്ത് പറഞ്ഞു.. “”
“” ഏയ് അവൾക്ക് കുഴപ്പമൊന്നുമില്ല.
ല്ലാം നോർമലാണ്,
പിന്നെ കുറച്ച് വ്യായാമമൊക്കെ ചെയ്യുന്നത് നല്ലതാ ന്ന് പറഞ്ഞു.. വേറൊന്നുമില്ല.. “”
“”മ്മ്.. നീയെന്തായാലും മേലേക്ക് ചെല്ല്..””
ന്റെ കയ്യിലെ കവറും വാങ്ങി വല്യമ്മ അകത്തേക്ക് കയറി പൊയ്.
ഞാൻ അധികം മുഖം കൊടുക്കാതെ മുറിയിലേക്ക് പൊയ്, അവിടെ ചെന്നപ്പോ കട്ടിലിൽ കിടക്കുന്നവളേം നോക്കി ഞാൻ പതിയെ സാധനങ്ങളെല്ലാം അവിടെ വെച്ച് ഞാൻ അവൾക്കരികിലേക്ക് ചെന്നു.
“” ന്റെ പൊന്ന് സ്റ്റെഫി നി ചുമ്മാ ഓരോന്നൊക്കെ ആലോചിച്ച് വെറ്തെ പ്രശ്നം വലുതാക്കല്ലേ… നിയത് വിട്ടേ… “”
ഞാൻ അവൾക്കൊപ്പം ആ കട്ടിലിലേക്ക് പതിയെ കിടന്നു, പതിയെ അവളുടെ ദേഹത്തേക്ക് കൈ എടുത്ത് വെച്ചതും അവളാ കൈ എടുത്ത് മാറ്റി.
“” ന്താടി നിന്റെ പ്രശ്നം..?? “”
“” ഒന്നുല്ല… ഒന്ന് പോയ് തരോ.. മനുഷ്യന് മനസമാധാനായിട്ടൊന്ന് കിടക്കണം… “”
“” അങ്ങനെയിപ്പോ നിന്റെ സമാധാനം കളയുന്ന ന്ത് മറ്റേതാ ഇവിടുണ്ടായേ..?? അതുടെ പറഞ്ഞിട്ട് നീ എവിടാന്ന് വെച്ചാ പൊക്കോ…. “”
ന്റെ ശബ്ദവും ഉയർന്നു.,
“” കണ്ടവളുമ്മാരോടൊക്കെ സൃങ്കരിച്ചു നടക്കുന്നവന്മ്മാരോടൊന്നും നിക്കത് പറയണ്ട കാര്യമില്ല…മാറി നിക്കങ്ങട്, നിക്കൊന്ന് കുളിക്കണം.. “”
അവളെന്നെ ഒരു വെറുപ്പോടെ നോക്കി മുന്നിലെ ടവൽ കയ്യിലെടുത്ത് തിരിഞ്ഞതും ഞാനവളെ കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി,
“” എടി… വായിൽ തോന്നുന്നതെന്തും വിളിച്ച് പറയാമെന്നാവരുത്, മര്യാദക്ക്.. മര്യാദക്ക് സംസാരിക്ക്… “”
ഞനവൾക്ക് നേരെ വിരൽ ചൂണ്ടി, ഇവളെന്തൊക്കെയാ ഈ വിളിച്ചു പറയണേ ദൈവമേ…
“” ന്തേ അവളെ പറഞ്ഞപ്പോ നൊന്തോ..??
അതെങ്ങനെ ഏതേലും ഒരുത്തി വന്ന സ്വന്തം ഭാര്യ വേറെ വല്ലോരുടേം കൂടെ…. “”
പറഞ്ഞു തീർക്കാൻ വിട്ടില്ല, അന്ന് ആദ്യമായി ന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു, അത്രേം നിവർത്തി കെട്ട് പോയിരുന്നു ഞാൻ.,
അടിയുടെ ആഗതത്തിൽ ഒന്ന് വേച്ചു പോയവളെ നോക്കി നിന്നതേ ഉള്ളു ഞാൻ. ഒരെണ്ണം കൂടെ പൊട്ടിക്കണം ന്നുണ്ടായിരുന്നു അപ്പോളാണ് അവളുടെ വയറിലേക്ക് ന്റെ നോട്ടം പോയത്,
ങ്കിലും അവളുടെ വാക്കാണ് ന്നെ തളർത്തിയത്, ഇവൾക്കെങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിഞ്ഞു, ന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു പൊങ്ങി,
“” പറഞ്ഞു.. പറഞ്ഞു ന്ത് തന്തയില്ലായ്മയും പറയാമെന്നവരുത്…കേട്രി,.. പന്ന… “”
അടികൊണ്ട കവിളും പൊത്തി നിറഞ്ഞു വീഴുന്ന കണ്ണീരിനാൽ അവളെന്നെ നോക്കി നിന്നു,
ആ കണ്ണുകൾ ശക്തിയോടെ നിറഞ്ഞൊഴുകി,
“” ഇനിം ന്റെ കൈകൊണ്ട് കിട്ടണ്ടങ്കിൽ, എങ്ങോട്ടേലും ഇറങ്ങി പൊടി… “”
ഡോറിന് നേരെ വിരൽ ചൂണ്ടി ഞാനത് പറയുമ്പോൾ, നിറഞ്ഞ കണ്ണിരുമായി അവൾ സാരി തലപ്പും കടിച്ചു പിടിച്ചു താഴേക്ക് നടന്നു,
കുറച്ച് കഴിഞ്ഞു വല്യമ്മ കയറി വന്ന് കുറെ കാര്യം തിരക്കിയെങ്കിലും അറിയില്ലെന്ന് പറഞ്ഞു ഞാനാ കതകടച്ചു,.
ബെഡിലേക്ക് ഒന്ന് കിടന്നു,
അവള് പറഞ്ഞ കാര്യവും, ഉള്ളിൽ അവളെ തല്ലിയത്തിനുള്ള കുറ്റബോധവും പേറി ഞാൻ അല്പനേരം അവിടെ ചുരുണ്ട് കൂടി,
“” അവളെവിടെ…?? “” മനസ്സൊന്ന് തണുത്തു ന്ന് തോന്നിയതും ഞാൻ താഴെക്കിറങ്ങി, താഴെ ടീവിയിൽ ന്തോ കണ്ടിരുന്ന വല്യമ്മ ന്നെയൊന്ന് നോക്കി വീണ്ടും മറുപടി ഇല്ലതെ ടീവിയിൽ ശ്രദ്ധകൊടുത്തു,
“” വല്യമ്മേ… നിങ്ങളോടാ ഞാൻ ചോദിച്ചേ അവളെന്തിയെന്ന്… “”
“” അവളവളുടെ വീട്ടി പൊയ്..ഇവിടുന്നാരും തിരക്കി ചെല്ലേണ്ടെന്നും പറഞ്ഞു.. “”
ചോദിച്ചതിനുള്ള മറുപടി കിട്ടിയതും, ഞനൊന്ന് നിശബ്ദനായി, പിന്നെ
