നിശാഗന്ധി – 9 10അടിപൊളി  

 

 

കൂടെ വന്ന നാലഞ്ചു പെൺപിള്ളേരെ കാണിക്കെ അവളെന്റെ തോളിലേക്ക് കയ്യിട്ട് ചേർത്ത് പിടിച്ചു, ഞാൻ എല്ലാരേം നോക്കിയൊന്ന് ചിരിച്ചു.

 

 

“” ഏട്ടാ ഇതാണ് ന്റെ ഫ്രണ്ട്‌സ്.. ഇത് ഗോപിക.. ഇത് നൂർജി,ദീപ, അനുസയ, ദേവപ്രിയ… “”

 

 

അതിന് അവരും ന്നെ നോക്കിയൊന്ന് ചിരിച്ചു പരിചയപ്പെട്ടു.

അങ്ങനെ പിള്ളേരോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോളാണ് അവള് വന്നെന്നേ വിളിച്ചു മാറ്റി നിർത്തുന്നത്,

 

കുറച്ചു കഴിഞ്ഞു അവരും ഇപ്പോ വരാമെന്ന് പറഞ്ഞു പൊയ്. ഞാൻ വീണ്ടും ഫോണും നോക്കി ഇരിക്കുമ്പോൾ പലരും ചിരിച്ചകത്തേക്ക് കയറി,

 

 

“” മോനെവിടുത്തെയാ..?? “” ആ ഇരുപ്പ് കുറച്ചയതും ഒരു ചേട്ടൻ വന്ന് ന്നോട് ചോദിച്ചു.

ഞാൻ കാര്യം പറഞ്ഞതും, മനസിലായത് പോലെ കുശലം പറഞ്ഞങ്ങേരും പൊയ്,

 

 

അകത്ത് നിന്നെന്തോ ബഹളം കെട്ട്, ആരൊക്കെയോ അങ്ങോട്ടേക്ക് ഓടി ചെല്ലുന്നതും കണ്ടു, ഏയ്യ് അവിടെന്താ…??

 

 

ഞാൻ അല്പം തലയുയർത്തി നോക്കി, ആളോളെക്കാരണം ഒന്നും അങ്ങോട്ട് കാണാൻ കഴിഞ്ഞില്ല.

 

ഞാൻ കുറച്ച് കൂടെ മുന്നോട്ടേക്ക് നീങ്ങി, എന്താണെന്ന് അറിയണോല്ലോ..??

 

 

“” ഇറങ്ങി പോടാ ഈ വീട്ടീന്ന്..?? ന്ത്‌ ധൈര്യത്തിലാടാ ഈ വീടിന്റെ പടി നീ ചവിട്ടിത്.. “”

 

 

ഒരു സ്ത്രീ ശബ്ദം.. ഞാൻ മുന്നിൽ നിന്ന ആളുകളെ വകഞ്ഞു മാറ്റി അകത്തേക്ക് കയറി,

 

 

“” ഹാ തള്ളാതേടോ…?? ഇവിടെ നിന്നാലും കാണാലോ പിന്നെന്താ…?? “”

 

 

ഒരു ചേട്ടന്റെ തോളിൽ പിടിച്ചു മാറ്റി മുന്നോട്ട് പോകാൻ നോക്കിയതും അയാൾ ഇഷ്ടക്കേടോടെ ന്നെ നോക്കി,

 

 

പിന്നെ.. അവിടെ ഷകീലെടെ കുളിയാണല്ലോ നടക്കണേ, നിന്ന് കാണാൻ.. ഒഞ്ഞു പോടെ,

മനസ്സിൽ അതും ഓർത്ത് ഞാൻ അങ്ങേരെ നോക്കി നന്നായിട്ട് ഒന്ന് ഇളിച്ചു പുറത്തേക്ക് കടന്നു.

 

 

“” ദേ തള്ളേ ഒരുപാടങ്ങ് നിഗളിക്കല്ലേ.. അറിയാലോ ന്നെ.. “”

 

 

“” ന്റെ പൊന്ന് മനുഷ്യ വെള്ളമടിച്ചിട്ട് വന്ന് വെറുതെ.. വഴക്കുണ്ടാക്കാതെ നിങ്ങളിങ്ങോട്ട് വന്നേ… “”

 

 

 

“” ന്താ ചേട്ടാ പ്രശ്നം…?? “” അകത്തെ ബഹളത്തെ നോക്കി നിന്ന ഞാൻ അടുത്തുള്ള ഒരു ചേട്ടനോട് കാര്യം തിരക്കി.

 

 

“” ഇവിടുത്തെ മൂത്ത മോൾടെ ഭർത്താവാ… കള്ളും കുടിച്ച് വന്ന്.. ചുമ്മാ നല്ലൊരു ദിവസായിട്ട് ഇവനൊക്കെ.. “”

 

 

“” ഗിരീഷേ… നീയിപ്പോ പോ…

ന്താന്ന് വേണ്ടതൊക്കെ നമ്മക്ക് പിന്നെ സംസാരിക്കാം… “”

 

ഓഹ് അതാണോ… ഇതൊക്കെ കല്യാണ വീട്ടിൽ പതിവുള്ളതല്ലേ.. നടക്കട്ടെ അപ്പോളല്ലേ ഒരു… ഒരു… ഇതൊള്ളൂ… പക്ഷെ ആ ശബ്ദം നല്ല പരിജയം…

 

 

 

“” ഗിരീഷേട്ടാ.. ഗിരീഷേട്ടനിപ്പോ പോ… നല്ലൊരു ദിവസായിട്ട് വെറുതെ

അലമ്പുണ്ടാക്കാതെ…””

 

 

ആ ശബ്ദത്തിന് പുറമെ ന്റെ സഹധർമ്മിയുടെ ശബ്ദം കാതിലേക്ക് വീണതും ഞാൻ അകത്തേക്ക് നോക്കി,

 

 

“” നീയെതാടി കൂത്ത## ന്റെ വീട്ടിലെ കാര്യത്തിലിടപെടാൻ.. ഏഹ്.. ‘”

 

 

“” ഗിരീഷേ…..!! നിർത്തിക്കോ നീ…ന്തും വിളിച്ചു..””

 

 

ആരുടെയോ വാക്കുകൾ മുഴുവിക്കാൻ സമ്മതിക്കാതെ ഗിരീഷ്, അടുത്തുള്ള ഡിനിംഗ് ടേബിളിൽ തലയടിച്ചു നിലത്തേക്ക് വീണു..

 

 

എല്ലാരും കണ്ണ് മിഴിച്ചു ന്നെ നോക്കുമ്പോൾ കലി തീരാതെ ഞാൻ നിലത്ത് തലയും പൊത്തി കിടക്കുന്നവനെ തന്നെ നോക്കി നിൽക്കായിരുന്നു,

 

അത് കണ്ട് കലങ്ങി നിന്ന കണ്ണുകളുമായി അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു.

 

 

“” വാ.. മതി… വന്നേ ഞാനല്ലേ പറയണേ… “”

 

 

നിറഞ്ഞ മിഴികൾ തോരാതെ അവളെന്നെ വട്ടം പിടിച്ചു,

 

 

“” അടുത്ത തവണ ന്റെ പെണ്ണിന്റെ നേരെ നിന്റെ നാവ് പൊങ്ങിയ… നായിന്റെ മോനെ ആ നാവ് ഞാനരിയും…കേട്ട്രാ…””

 

 

അമ്മയും കൂടെ വന്നെന്നേ വട്ടം പിടിച്ചു വെളിയിലേക്ക് വലിച്ചു, ഞാൻ അവരെ എല്ലാം ഒന്ന് നോക്കി അവർക്കൊപ്പം വെളിയിലേക്ക് ഇറങ്ങി ഏതോ ഒരു സ്ത്രീ ഓടിച്ചെന്നയാളെ പിടിക്കുന്നത് കണ്ടാണ് ഞാൻ വെളിയിലേക്ക് ഇറങ്ങിയത്,

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *