നിശാഗന്ധി – 9 10അടിപൊളി  

അതോടൊപ്പം പകുതി തുറന്ന് കിടന്ന കതകിനുള്ളിലേക്ക് കയറുകയും ചെയ്തു, കയറുന്നതിന് മുന്നേ അമ്മയോട്,

 

 

 

“” അമ്മാ..ചില അടിയും ബഹളൊക്കെ കേട്ടെന്ന് വരും ഒന്നും കാര്യാക്കിയെടുക്കണ്ട…അപ്പൊ ശെരി… “”

 

 

അത്രേം പറഞ്ഞു ഞാൻ അകത്തേക്ക് കയറി, അകത്ത് കയറി ഡോർ കുറ്റി ഇട്ടതും അവൾ മുഖം വെട്ടിച്ചു കട്ടിലിൽ ചെന്ന് കിടന്നു,

 

അവളെയൊന്ന് നോക്കി പതിയെ ഞാനും ആ കട്ടിലിനോട് ചേർന്നിരുന്നു.

 

 

 

“” ന്നെ തൊട്ട് പോവരുത്… “”

 

ആ കയ്യിൽ ഒന്ന് തൊടാൻ നോക്കവേ അവളെന്റെ കൈ തട്ടി എറിഞ്ഞു.

 

 

“” ഓഹ് പിന്നെ.. “” അതിനെ ഒന്ന് പുച്ഛിച്ചു ഞാൻ വീണ്ടും ആ തോളിലേക്ക് മുഖം അടുപ്പിച്ചതും

 

 

“” ന്റെ മേത്തു തൊട്ടാ ഉറപ്പായിട്ടും ഞാനടിക്കും..””

 

 

അവളുടെ ഭീഷണിയെ ഒരു ചിരിയോടെ പുച്ഛിച്ചു ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചതും കിട്ടി, പറഞ്ഞ പോലെ തന്നെ കരണം പുകച്ചൊന്ന് കിട്ടി,

 

 

“” ന്താടി നിനക്ക്…?? “” അടി കിട്ടിയ കവിളും പൊത്തിപ്പിടിച്ചു ഞാനവളെ കണ്ണ് മിഴിച്ചു നോക്കി,

ഉടനെ അവളെന്നെ ആ കട്ടിലിൽ നിന്ന് കൈകൊണ്ട് പതിയെ ഉന്തി ഉന്തി പുറത്താക്കാൻ പ്രായസ്സപ്പെട്ടു.

 

 

“” പോ… പൊക്കോ… ന്റടുത്തുന്ന് പോ…

കാണണ്ട നിക്ക് ആരേം… “”

 

 

കൈ കൊണ്ട് പറ്റാത്തത് കൊണ്ട് വയറിൽ കൈ ചേർത്ത് കാലുകൊണ്ടും പതിയെ ചവിട്ടാൻ തുടങ്ങിയതും ഞാൻ അവിടുന്ന് പതിയെ എണ്ണിറ്റ്, ഇനി ഒരുപാട് സ്‌ട്രെയിൻ കൊടുപ്പിക്കണ്ട ന്നോർത്തു,

അവിടുന്ന് എണ്ണിറ്റ ന്നെയവൾ ഒരു നിമിഷം നോക്കി,

 

 

“” നിക്കൊരു തെറ്റ് പറ്റിപോയെന്റെ സ്റ്റെഫി… നീയൊന്ന് ഷെമിക്ക്… ഇനി ഞാൻ അങ്ങനെ ഒന്നും ചെയൂല… സത്യം… “”

 

 

ഞാനാ വെറും നിലത്ത് മുട്ട് കുത്തി ഇരുന്നവളോട് അപേക്ഷിച്ചു, ന്നിട്ടും മുഖം കാണാതെ മറഞ്ഞു നിന്നവളെ കണ്ടു, ഒന്ന് ചുറ്റും നോക്കി ഞാനാ കാല് രണ്ടും പിടിച്ചു,

 

 

 

“” സത്യായിട്ടും ഞാനിനി തല്ലുല… ഉറപ്പ്..!!

നീയെന്തേലും ഒന്ന് പറയെന്റെ സ്റ്റെഫി… മിണ്ടാണ്ട് മാത്രം ഇരിക്കല്ലെടി, നിക്ക് സഹിക്കൂല്ലത്…. സത്യയിട്ടും ചത്തൊന്നൊല്ലൊക്കെ തോന്നാ നിക്ക്.. “”

 

 

ഞനാ കാലിൽ വീണപേക്ഷിച്ചു, ഒരു പതുങ്ങി ചിരി മുകളിൽ നിന്ന് കേട്ടപ്പോ ഞനൊന്ന് മുഖം ഉയർത്തിയതും അവളുടനെ മുഖം വെട്ടിച്ചു,

 

ഞാപതിയെ ആ കാല് വിട്ടേണ്ണിറ്റു, അവൾക്കൊപ്പം ഇരുന്ന് ആ തോളിൽ ഒന്ന് കൈ വെച്ചതും ആ തോളൊന്ന് അനക്കി അവൾ കെറുവ് കാണിച്ചു,

 

 

“” ഇങ്ങനെയൊന്നും കാണിക്കല്ലെടി ന്നോട്.. ഇപ്പൊ തന്നെ ചങ്ക് പൊട്ടിയാ നിക്കണെ ഞാൻ…

പറഞ്ഞല്ലോ അറിയാണ്ട് പറ്റിപ്പോയതാ..ന്തൊക്കെയോ വാവിട്ട് പറയേം ചെയ്തു…. ന്റെ തെറ്റാ ന്നോട് ഒന്ന് ക്ഷമിച്ചുന്ന് പറ മോളെ നീ… “”

 

ഞനാ കട്ടിലിനോരം തലക്ക് കയ്യും കൊടുത്തിരുന്ന് പൊയ്.. അവളെ തല്ലിയതിനുള്ള വേദന ഉള്ളിൽ കിടന്ന് വല്ലാണ്ട് കൊളുത്തി വലിക്കുന്നുണ്ട്, പോരാത്തതിന് ഇങ്ങനെ ഒരവസ്ഥയിൽ തന്നെ ഞനങ്ങനെ ചെയ്തല്ലോ ന്നുള്ള അപകർഷതയും.

 

 

“” പോട്ടെ സാരയില്ല… ഞാനും അപ്പോളത്തെ ദേഷ്യത്തിൽ ന്തൊക്കെയോ വിളിച്ചു പറഞോണ്ടല്ലേ… അത് വിട്… “”

 

 

അവളെന്റെ തോളിൽ കൈ വെച്ചെന്നെ സമാധാനിപ്പിച്ചു. ഞാനാ തോളിലേക്ക് മുഖം ചേർത്തു വെച്ചോന്ന് വിതുമ്പി,

 

 

“” ഓരോന്നൊക്കെ കേട്ടപ്പോ.. പിടിച്ച്… പിടിച്ചു നിക്കാൻ പറ്റില്ല..

തല്ലണ… തല്ലണോന്ന് ഓർത്ത് ചെയ്തതല്ലെടാ.. പറ്റിപ്പോയി.. ന്നോട്.. ന്നോട് ദേഷ്യോണ്ടോ നിനക്ക്…?? “”

 

 

അവളെന്നെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു, നെറ്റിയിൽ ചുണ്ട് ചേർത്തു..

 

 

 

“” വേറാരുമല്ലലോ… ന്റെ കെട്ടിയോനല്ലേ ന്നെ തല്ലിയെ.. നിക്ക് ഒരു ദേഷ്യോയില്ല… ദേ ഇങ്ങട് നോക്കിയേ.. വെറുതെ ഒന്നും ഓർത്ത് മനസ്സ് ചീത്തയക്കണ്ട…””

Updated: October 27, 2025 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *