“” വാ… വാവേ.. നിക്ക്.. നിക്ക് പേടിയാ… “”
അവളെന്നെ വീണ്ടും ചുറ്റി വരിഞ്ഞു ആഴത്തിൽ കണ്ണീർ പൊഴിച്ചു.
“” പേടിക്കണ്ട… ഞാനില്ലേ… “”
അവളെയൊന്ന് അശ്വസിപ്പിച്ചു ഞാനാ മുടിയിൽ തഴുകി, ഇപ്പോളെങ്ങാനും ഞാനാ അത് ചെയ്‌തെന്ന് അവളറിഞ്ഞാ, ന്നെ ഉയിരോടെ മേലേക്ക് എടുക്കാം..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അവളെയുമെടുത്ത് ബെഡ്റൂമിലേക്ക് കയറുമ്പോളും കണ്ണുകളടച്ചു ന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുകയാണ് പെണ്ണ്.. അവളെ കിടത്തി ഞനൊന്ന് നിവാരൻ പോയതും അവളെന്റെ കൈയെടുത്താ നെഞ്ചിൽ ചേർത്തു വെച്ചു..
“”ങ്ങും പോവല്ലേ വാവേ.. നിക്കോറ്റക്ക് പേടിയാ ഇവിടെ… “”
ദയനീയതയിൽ ന്നെ നോക്കി വിറകൊള്ളുന്ന ആ മുഖം കയ്യിൽ ഞാൻ കോരിയെടുത്തു.
“” ഇല്ല ഞാനെങ്ങും പോണില്ല.. “” ഞാനവളുടെ പിടി വിടുവിക്കാതെ അവൾക്കൊപ്പം ആ ബെഡിലേക്കിരുന്നു..
“” ഞനൊരു കാര്യം പറയട്ടെ….. “” അവളെന്നെയൊന്ന് നോക്കി,
ഞാൻ ന്താന്ന് ചോദിച്ചതും.
“” സംഭവം നൈസ് ആയിരുന്നു… പക്ഷെ സൗണ്ട് എഫക്ട് ൽ പോയി.. ചിലും ചിലും ശബ്ദമിടുന്നു..ലൈറ്റ് ഓണാക്കി ഓഫാക്കുന്നു… ഇയ്യാളാര് മിന്നാമിനുങ്ങോ..!
അല്ല..അതിന്റെ കൂടെ ന്തോന്ന് മാക്രി കരയാൻ പോണ പോലൊരു ഒച്ച… “”
അവളെന്റെ കൈ വിടുവിച്ചു കൊണ്ട് ആഞ്ഞു ചിരിച്ചു. ചമ്മിയ മുഖവുമായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു പൊയ്..
അപ്പോളേക്കും തെല്ലോന്ന് വിടാതെ അവൾ ചിരിയുടെ ആക്കവും കൂട്ടി.
“” അച്ചോടാ… വാവക്ക് വിഷമയോടാ.. പോട്ടെട്ടോ… വാ.. ചേച്ചിടടുത്തേക്ക് വായോ… “”
അവളെന്റെ നേരെ കൈ വിടർത്തിയതും ഞാൻ ആ കൈ തട്ടിയെറിഞ്ഞു, അതുടെ ആയതും അവളുറക്കെ ചിരിക്കാൻ തുടങ്ങി,
അവള്ടെ അമ്മുമ്മേടെ കൊലച്ചിരി.. കാലുകൊണ്ടൊരു ചവിട്ടും കൊടുത്ത് ഞാൻ നേരെ ഹാളിലേക്ക് ഇറങ്ങിയെങ്കിലും ചിരിക്ക് മാറ്റമൊന്നുമില്ല..
ന്നാൽ ന്റെ പിണക്കതോടൊപ്പം അവളവളുടെ പുഞ്ചിരിം തൂകി ഓടി എനിക്കൊപ്പമെത്തി.
“” ഹാ അങ്ങനെ പിണങ്ങല്ലേ ന്റെ കൊച്ച്..അങ്ങനെ ന്റെ കൊച്ച് പിണങ്ങിയ ചേച്ചിക്കത് വിഷമാവുല്ലേ… “”
അവളെന്റെ തോളിലേക്ക് ഒന്നെത്തി കൈ ഇട്ടതും ന്റെ വലത് കൈ വളുടെ പിന്നിലൂടെയിട്ട് ആ തുടയിലൂടെ അവളെ ഞാനെടുത്തുയർത്തി..
മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ചവൾ കള്ളകണ്ണിറുക്കി ന്റെ ചുണ്ടിലൊന്ന് മുത്തിയകന്നു.
ന്റെ പ്രാണനെയും നെഞ്ചിലേറ്റി അകത്തേക്ക് നടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
പിണക്കത്തിനും സ്നേഹത്തിനും ഒടുവിൽ ഹാളിലെ വെള്ള സോഫയിലേക്ക് അവളിരുന്നു, തറയിലെ തണുപ്പേറ്റ് ഞാൻ അവൾക്ക് ചാരെയും, അത് കണ്ടവളെന്റെ മേലേക്ക് ആ സ്വർണ്ണകൊലുസ്സിട്ട വെളുത്ത പാതങ്ങൾ ഇറക്കി വെച്ചു.
ഒരു ചിരിയോടെ ഞാനാ കാലിനേം പരിപാലിച്ചു അവൾക്കൊപ്പം ടീവിലേക്ക് കണ്ണ് പായിച്ചു.
“” ചെക്കാ…. “”
ഇടക്കെപ്പോളോ മുറിഞ്ഞു പോയ അവളുടെ കാലിലെ സുഖം നഷ്ടമായതും അവളാ കൊലുസ്സൊന്നിളക്കി,
“” കേക്കണണ്ട്… പറഞ്ഞോ..! “”
ടിവിയിലെ ശ്രദ്ധ വിടാതെ തന്നെ ഞാനവളുടെ വിളികേട്ടു.
“” നമ്മക്കൊന്ന് വീട്ടി പോയാലോ…?? “”
ഞാനവളെ മുഖമുയർത്തിയൊന്ന് നോക്കി, ചിരിയോടെ ന്നെയും നോക്കി അവളങ്ങനെ ഇരിക്കുന്നു.
“” അതെന്താ പെട്ടെന്ന് ഒരു മോഹം..?? “”
പഴേ പടിയിരുന്നു ഞാൻ വീണ്ടും ടീവിലേക്ക് ശ്രദ്ധ കൊടുത്തു.
അപ്പോളേക്കും ന്റെ മേലുള്ള ആ വെളുത്ത കാലവൾ എടുത്ത് മാറ്റി ന്റെ തൊളിലൂടെ കയ്യിട്ട് ന്നെ ചേർത്തു നിർത്തി, സോപ്പാണല്ലോ…
“” നിക്കിവിടം മടുത്ത് കൊച്ചേ..,നമ്മക്ക് നമ്മടെ വീടും, മ്മടെ നാടും, കുളോം, പാടോം പറമ്പും, ന്ത് രെസയിരുന്നല്ലേതൊക്കെ.. “” അവളൊന്ന് ശ്വാസം വലിച്ചു വിട്ടു. ഒപ്പം ന്റെ കവിളിൽ വിരൽ ചേർത്തൊന്ന് പിച്ചി.
