കല്യാണശേഷം ശ്രുതിയുമായി – 5 Likeഅടിപൊളി  

കണ്ടോടാ സനു നിന്റെ പെങ്ങളുടെ സ്വാഭാവം.. ആർക്ക് എന്തു മേടിച്ചാലും ഉടനെ അവൾക്കും ഉണ്ടാവും എന്തേലും മേടിക്കാൻ.. ഇത് ഇവളുടെ സ്ഥിരം നമ്പർ ആണ്..

എന്നാ നിങ്ങൾ എനിക്ക് ചാർജ് ചെയ്യണ്ട.. അളിയന് ഫോൺ മേടിച്ചു കൊടുക്കാം.. ഭാര്യക്ക് ഫോൺ റീചാർജ് ചെയ്യുന്നതിനെ ക്യാഷ് ഇല്ലാതെ ഉള്ളു..

എൻ്റെ അളിയാ എങ്ങനെ സഹിക്കുന്നു ഇതിനെ.. ഇനി ഞാനും കൂടി സഹിക്കേണ്ടി വരുമല്ലോ ഇതിനെ.. എടി ചേച്ചി നിന്റെ ഫോൺ ആണെന്ന് തോന്നുന്നു റിംഗ് ചെയ്യുന്നു..

ആ.. അമ്മേ പറ.. ഇവിടെ ഉണ്ട് പുന്നാരമോൻ.. ഇപ്പോഴാ ഞങ്ങൾ ഉച്ചക്കത്തെ കഴിക്കുന്നത്.. അഭിയേട്ടൻ പുറത്തു പോയിട്ട് വന്നതേ ഉള്ളു.. ഞങ്ങൾ എല്ലാം ഉറക്കം ആയിരുന്നു..

പിള്ളേര് ഉറക്കമാ.. കൊടുക്കാം കൊടുക്കാം.. തള്ളക്ക് പുന്നാരമോന്റെ ശബ്ദം കേൾക്കാഞ്ഞിട്ടു കാൽ ഉറക്കുന്നില്ലെന്നു.. ഇന്നാടാ..

ആ അമ്മേ.. കഴിച്ചോ വല്ലതും.. അച്ഛൻ എന്തിയെ.. മൂപ്പിലാന്.. എന്നെക്കാണാഞ്ഞിട്ട് വിഷമം ആയിരിക്കും അല്ലെ.. ഇങ്ങോട്ട് കേറി പോരാൻ പറ.. പിന്നെ തള്ളെ എൻ്റെ അച്ഛനെ പൊന്നുപോലെ നോക്കിക്കോണം…

വേണേ തള്ളക്ക് കൂട്ടിന് ഇളയ മോളെ കൂടി അങ്ങോട്ട് പറഞ്ഞു വിടാം.. അങ്ങനെ എങ്കിലും അളിയന് അല്പം സമാധാനം കിട്ടുമല്ലോ.. നിങ്ങളെ പേടിച്ചിട്ടു ആണ് ഞാൻ ഇങ്ങോട്ടു പൊന്നേ..

അതൊരുമാതിരി കുളത്തിൽ നിന്ന് രക്ഷപെടാൻ ചാടിയവൻ വീണത് കടലിൽ എന്ന് പറഞ്ഞത് പോലെ ആയി.. അച്ഛന്റെ കൈയിൽ കൊടുക്ക്.. അച്ഛാ… ഇല്ല..

അളിയൻ എന്തോ.. തിരക്കായിരുന്നു.. ഇവളുടെ അടുക്കൽ നിൽക്കുന്ന കാര്യം ഓർത്തിട്ടുള്ള വിഷമമേ ഉള്ളു.. ചുമ്മാ പറഞ്ഞതാ.. ശരി കൊടുക്കാച്ച.. ഇന്നാ അളിയാ അച്ഛനാ..

ആ പറഞ്ഞോ അച്ഛാ.. രണ്ട് ദിവസം കഴിഞ്ഞു പോണം.. ഏറിയാൽ മൂന്ന് ദിവസം അത് കഴിഞ്ഞു ഞാൻ വരും.. പിന്നെ അടുത്ത ആഴ്ച്ച

അവസാനം തുടങ്ങാൻ പറ്റിയേക്കും..

പിന്നെ അവിടെ തന്നെ നിൽക്കേണ്ടി വരും.. ഇവിടുത്തെ സിറ്റുവേഷൻ ഇവൻ ഹാൻഡിൽ ചെയ്താൽ സംഗീതയെയും പിള്ളേരെയും ഞാൻ കൊണ്ടു പോകും.. അതെ അവൾക്കും എന്നെ വിട്ടു നിൽക്കാൻ മടിയാണ്..

അതെ നാളെ അവനെ കൊണ്ടുപോയി എല്ലാം കാണിച്ചു മനസിലാക്കി കൊടുക്കാം.. പിന്നെ സംഗീ ക്ക് എല്ലാം അറിയാല്ലോ… അവള് തത്കാലം മാനേജ് ചെയ്തോളും..

രണ്ടുപേരും വിഷമിക്കുവോന്നും വേണ്ട ഞങ്ങളുടെ കൂടെ അല്ലെ.. കാണാൻ തോന്നുമ്പോൾ കേറി ഇങ്ങു പോര്.. Ok ശരി അച്ഛാ..

അപ്പൊ എല്ലാവരും കൂടി b.Tech കാരനെ പിടിച്ചു ബിസ്സ്നെസ്സ് കാരൻ ആക്കാൻ തീരുമാനിച്ചു.. നടക്കട്ടെ.. ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ..

നിന്റെ വാചകമടി നിർത്തിയിട്ടു വേഗം കഴിച്ചിട്ട് അളിയന്റെ കൂടെ പോയിട്ട് വാ.. അവര് കുറച്ചു കഴിഞ്ഞു ഇങ് എത്തും.. അതിന് മുൻപ് എൻ്റെ പൊന്നുമോൻ കുളിച്ചൊരുങ്ങി സുന്ദരനായിട്ട് നിൽക്കു..

ആര് വരുന്ന ചേച്ചി നീ പറയുന്നത്..

അതൊക്കെ ഉണ്ട് ഇപ്പൊ നീ ഏട്ടന്റെ കൂടെ പോയിട്ട് വാ.. ഏട്ടാ ഇവന് എൻ്റെ വകയായി ഒരു അടിപൊളി ടീ ഷർട്ടും ജീൻസും കൂടി മേടിച്ചേക്കണേ..

അങ്ങനെ ചെറിയ ഒരു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വന്നു.. കുളിച്ചു കൊണ്ടു നിൽക്കുമ്പോൾ പുറത്തു പരിചയം ഉള്ളൊരു സ്ത്രീ ശബ്ദം.. പക്ഷേ പെട്ടെന്ന് ഒട്ടു ഓർമ്മ വന്നതുമില്ല..

ആ ആരെങ്കിലും ആവട്ടെ ഇറങ്ങി ചെല്ലുമ്പോൾ കാണാം.. രണ്ടു മിനിറ്റു കഴിഞ്ഞു ബാത്റൂം ഡോറിൽ രണ്ടു തട്ട്.. എടാ നീ കുളിച്ചു കഴിഞ്ഞോ..

ഇല്ല ചേച്ചി.. ഒരു അഞ്ചുമിനിറ്.. എടാ എന്നാലേ നീ ഇറങ്ങിയിട്ട് ഇപ്പോൾ മേടിച്ച പുതിയ ഡ്രസ്സ് ഒക്കെ ഇട്ടോണ്ട് പുറത്തു ഇറങ്ങിയാൽ മതി കേട്ടോ..

നിനക്കൊരു സർപ്രൈസ് ഗസ്റ്റ് ഉണ്ട്.. ആരാ ചേച്ചി.. മറുപടി ഇല്ല.. റൂമിന്റെ ഡോർ അടയുന്ന സൗണ്ട് കേട്ടു.. അപ്പൊ അവള്

ഇറങ്ങി പോയതാവും…

എന്നാലും എനിക്ക് ഇവിടെ ആരാവും ഗസ്റ്റ്… ശ്രുതിയുടെ സൗണ്ട് അല്ല.. സോറി അത് ഗസ്റ്റ് അല്ലല്ലോ എന്നെ കൊല്ലാൻ നടക്കുന്ന സുന്ദരി യക്ഷി അല്ലയോ..

റൂമിനു പുറത്തിറങ്ങുമ്പോൾ സെറ്റിയിൽ സതീഷ് ഏട്ടൻ.. ഹായ്.. ഇങ്ങു തിരിച്ചെത്തിയാരുന്നോ.. ആ സനേഷേ വാടാ.. ഞങ്ങൾ വന്നിട്ട് പത്തു ദിവസം കഴിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *