കുറെ നേരത്തിനു ശേഷം റോഡ് അരികിലെ ഒരു സൈൻ ബോർഡ് കണ്ടു ഞങ്ങൾക്ക് ഇനിയും 17കിലോമീറ്റർ ഓളം സഞ്ചരിക്കാൻ ഉണ്ട്.. അപ്പോൾ ശ്രുതിയുടെ ഫോൺ പെട്ടന്ന് റിങ് ചെയ്തു..
ആരായിരിക്കും ഇപ്പോൾ വിളിക്കുന്നത്.. ഞങ്ങൾ പോന്ന സമയം വെച്ചു ഇപ്പോൾ ഏകദേശം വീട് എത്താനുള്ള സമയം ആയിട്ടുണ്ട്.. ഞാൻ ടൈം നോക്കുമ്പോൾ പതിനൊന്നു കഴിഞ്ഞു..
ആദ്യ റിംഗ് മുഴുവൻ അവസാനിച്ചിട്ടും ശ്രുതി കാൾ അറ്റൻഡ് ചെയ്യാതെ വെറുതെ ഫോണിൽ നോക്കിയിരുന്നതേ ഉള്ളു.. ഇവൾ എന്താ കാൾ എടുക്കാത്തത് എന്ന ഉൽക്കണ്ട എന്നിലും നിറഞ്ഞു..
അല്പ സമയത്തിന് ശേഷം വീണ്ടും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.. എടാ വണ്ടി ഒന്ന് സൈഡ് ചേർത്ത് ഓഫ് ചെയ്തെ എന്ന് ശ്രുതി പറയുകയും ഞാൻ വേഗം സൈഡ് ചേർത്ത് വണ്ടി ഓഫ് ചെയ്തു..
ഹാ മോളെ പറ.. അപ്പുറത്തു സുനിമോൾ ആണെന്ന് എനിക്ക് മനസ്സിലായി.. വന്നു കേറിയതേ ഉള്ളു.. അച്ഛനാണ് കതക് തുറന്നത്.. ഞാനൊന്നു മുഖം കഴുകിയിട്ട് തിരിച്ചു വിളിക്കാം എന്ന് കരുതി….
അവൻ പോയി.. നമ്മുടെ വണ്ടിയിൽ തന്നെ.. രാവിലെ കൊണ്ടു വരാമെന്നു പറഞ്ഞു.. അവൻ നല്ല ഉറക്കമാണെന്നു തോന്നുന്നു.. ശരിയെങ്കിൽ എല്ലാവരും കിടന്നോ ഞാൻ രാവിലെ വിളിക്കാം gnt..
Ummaaa.. ഫോൺ കട്ട് ചെയ്ത ശ്രുതി എന്നെ നോക്കി… ഇനി വണ്ടി എടുത്തോ എന്ന് പറഞ്ഞു തല വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു…
എന്റെ ഉള്ളിൽ ആ നേരം വരെ ഉണ്ടായിരുന്ന സകല പിടച്ചിലും മാറി ഒരു ചിരി ആണ് തോന്നിയത്.. വണ്ടി സ്റ്റാർട്ട് ചെയ്യുന്നില്ല എന്ന് കണ്ട ശ്രുതി വീണ്ടും എന്നെ നോക്കിയിട്ട്..
പറഞ്ഞത് കേട്ടില്ലേ വണ്ടി എടുക്കാൻ.. അപ്പോൾ ചിരിച്ചു കൊണ്ട് ഞാൻ എന്റെ ശ്രുതിക്കൊച്ചേ എന്തൊക്കെ നുണയാടി നീ ഇപ്പോൾ തട്ടി വിട്ടത്..
ഇനിയും ഏകദേശം മുക്കാമണിക്കൂറോളം വേണം നമുക്ക് വീട് എത്താൻ അപ്പോഴാണോ നീ ഇത്രയും വലിയ കള്ളം പറഞ്ഞത്.. അപ്പൊ വേണമെന്ന് വെച്ചാൽ എന്റെ ശ്രുതിക്ക് പലതും മറച്ചു വെക്കാനും അറിയാം…
അല്ലെ… എനിക്ക് മനസ്സിലായി…ശ്രുതി.. പിന്നെ ഈ നേരം ഇത്രയും ആയിട്ടും വീട് എത്തിയില്ല എന്ന് ഞാൻ പറയണോ.. എന്റെ മകളുടെയും വീട്ടുകാരുടെയും മുന്നിൽ ഞാൻ ഒരു മോശക്കാരി ആയി നിൽക്കണോ..
നേരം ഇത്രയും ആയിട്ടും ഇതുവരെ എന്തെടുക്കുവായിരുന്നു എന്ന് ചോദിച്ചാൽ ഞാൻ എന്തു പറയും.. ഞാൻ പോന്നത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത ഒരുത്തന്റെ കൂടെ ആണെന്ന് എനിക്ക് അറിയാമെങ്കിലും..
അവര് ചിലപ്പോൾ എന്നെ ഒരു മോശക്കാരി ആയി കണ്ടെങ്കിലോ എന്ന് കരുതിയാണ് എനിക്ക് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വന്നത്.. അത് എന്റെ ഒരു ഗതികേടായി ഞാൻ കണ്ടു കൊള്ളാം..
നീ എത്രയും വേഗം എന്നെ വീട്ടിൽ ഒന്ന് എത്തിച്ചു തരിക.. എൻ്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ആയ ഈ അവസ്ഥ അതോടെ അവസാനിക്കുമല്ലോ..
വണ്ടി എടുത്തു പോകാൻ നോക്ക്…. എന്ന് പറഞ്ഞു ശ്രുതി വീണ്ടും തിരിഞ്ഞിരുന്നു..
അവളുടെ വായിൽ നിന്ന് വീണ്ടും വീണ്ടും വരുന്ന അവജ്ഞ ഇനിയും സഹിക്കാൻ പറ്റില്ല.. വെട്ടിത്തുറന്നു പറയുക എല്ലാം ഒന്നുകിൽ അവളുടെ ഉള്ളിൽ കൊള്ളും അല്ലെ അവൾ തള്ളും..
ഇനി ഇത് പറയാതെ മുൻപോട്ടു പോകുവാൻ കഴിയില്ല.. അവസാനമായി അവളുടെ മനസ്സ് സ്വന്തം ആക്കാൻ ഒരു യാചന കൂടി നടത്തി നോക്കാം..
അതോടെ കിട്ടിയാൽ ശ്രുതി സ്വന്തം.. പോയാൽ അധോഗതി..
സനേഷ്.. ശരിയാ നിങ്ങളുടെ നോട്ടത്തിൽ എനിക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ ആണ്.. അത് നിങ്ങൾക്ക് ഇപ്പോൾ ഉണ്ടായ അറിവല്ല..
അയൽപക്കത്തുള്ള ഏതോ ഒരുത്തി എന്തോ പറഞ്ഞപ്പോൾ മുതൽ നിങ്ങളുടെ ഉള്ളിൽ എന്നെ ഒരു മോശക്കാരൻ ആക്കി വെച്ചിരിക്കുവായിരുന്നു നിങ്ങൾ..
ആ ഒരു കാഴചപ്പാടിന് ഈ നിമിഷവും ഒരു മാറ്റവും വന്നിട്ടില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും മനസ്സിലാവാതെ നിങ്ങൾ എന്നോട് ദേക്ഷ്യപെടുന്നതും മറ്റൊന്നും ചിന്തിക്കാതെ പെരുമാറുന്നതും..
ഞാൻ എൻ്റെ ചെറുപ്പം മുതൽ നിങ്ങളെ കാണുന്നതാ ഈ കാലത്തിനിടയിൽ എൻ്റെ ഭാഗത്തു നിന്ന് എന്തേലും മോശമായ അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ..
