വേണ്ടടാ സനു നീ പൊക്കോ.. ഒരിക്കൽ നീ ഇവിടെ വന്നതാ.. ഈ നാടും ഞങ്ങളെയും ഒന്നും വിട്ടു പിരിയാതിരിക്കാൻ.. അന്ന് എൻ്റെ അമ്മ തന്നെയാണ്..
അല്ലെ ആ വായിൽ നിന്ന് വീണ വാക്കുകൾ ആണ്.. നീ നിറഞ്ഞ കണ്ണുകളുമായി വിദേശത്തേക്ക് പോയത്.. അന്ന് എൻ്റെ അമ്മയുടെ
വായിൽ നിന്ന് അങ്ങനെ ഒന്നും വന്നില്ലാരുന്നേ നീ എന്നും ഇവിടെ കണ്ടേനെ..
സുനി നീ എന്തൊക്കെയാ ഈ പറയുന്നേ.. ആന്റി അന്ന് ദേക്ഷ്യപ്പെട്ടതു കൊണ്ട് ഒന്നും അല്ല ഞാൻ പോയത് എൻ്റെ അച്ഛൻ എന്നോട് പറഞ്ഞതിന്റെ പേരിൽ ആണ്..
പിന്നെ അളിയനെ ഹെല്പ് ചെയ്യാനും എൻ്റെ ഫൈനാൻഷെലി ബാക്ക്ഗ്രൗണ്ട് മെച്ചപ്പെടുത്താനും ആണ് ഞാൻ പോയത്.. അതുകൊണ്ട് എനിക്കിന്ന് മാസം മൂന്നാലു ലക്ഷം രൂപ ശമ്പളം ആയിട്ട് എഴുതി എടുക്കാനും പറ്റുന്നുണ്ട്.. നീ കാര്യം അറിയാതെ..
സനുകുട്ട അവൻ പറഞ്ഞതിലും കാര്യം ഉണ്ട്.. എൻ്റെ ബിഹേവിയറും മോശം ആയിരുന്നു.. നീ മരിച്ച അന്ന് രാത്രി ഇവിടെ വന്നു കേറുമ്പോൾ ആണ് ഞാൻ നിന്നെ ഈ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത്..
ഞങ്ങൾ രണ്ടും ആ ഹോസ്പിറ്റൽ വരാന്തയിൽ ഒറ്റപെട്ടു പോയ ആ നിമിഷങ്ങളിൽ ഞങ്ങൾക്ക് താങ്ങും തണലുമായി ഓടി എത്തിയത് നിന്റെ അച്ഛനും അമ്മയും ആയിരുന്നു..
അതും നീ പറഞ്ഞിട്ട് തന്നെയാണെന്ന് നീ ഇവിടെ കേറി വരുമ്പോൾ ആണ് മനസിലാക്കാൻ പറ്റിയത്.. നീ കൂടെയുണ്ടെങ്കിൽ ഞങ്ങൾക്ക് ആകെ ഒരു ധൈര്യം ആട..
അത് കൊണ്ട് പറഞ്ഞന്നേ ഉള്ളു.. നിനക്കല്ലേ അവിടുത്തു കാര്യങ്ങൾ അറിയൂ.. അതുകൊണ്ട് നീ എന്താന്ന് വെച്ചാൽ തീരുമാനിച്ചോ..
ആന്റി എനിക്ക് പോകണം പോകാതിരിക്കാൻ പറ്റില്ല.. ചേച്ചി അവിടെ രണ്ടു പിള്ളേരുമായി ഒറ്റക്കാണ്.. ഓഫീസിലോട്ടു ഒന്ന് എത്തി നോക്കാൻ പോലും പറ്റില്ല അവൾക്ക്..
ഞാൻ ഇനി ഇവിടെ ഇരുന്നോണ്ട് വേണം ഇന്ന് വന്നിട്ടുള്ള മുഴുവൻ മെയിൽ നും റീപ്ലേ ചെയ്യാൻ.. ഞാൻ അവിടെ നിന്ന് ചെയ്യുന്ന പോലെ ഒന്നും ആവില്ല ഇവിടെ നിന്ന് എന്തൊക്കെ ചെയ്താലും അത് കൊണ്ടാ..
ആവശ്യം എന്ന് തോന്നുമ്പോൾ എല്ലാം ഒന്ന് വിളിച്ചാല്മതി ഞാൻ ഇങ്ങു പറന്ന് ഇറങ്ങുവെലെ ഇല്ലെടാ സുനി.. ഇവൻ അന്ന് എന്നോട് പറഞ്ഞു നീ
വേഗം ഇങ്ങോട്ട് വരാൻ..
ഞാൻ ഓടി എത്തിയില്ലേടാ സുനിലേ ഞാൻ.. ഇനിയും ഇതേപോലെ ഒക്കെ വിളിക്കുമ്പോൾ ഞാൻ വന്നോളാം അത് പോരെ.. ഇനി നമുക്ക് എല്ലാവർക്കുടെ എൻ്റെ വീട്ടിൽ പോയി ഇച്ചിരി ചോറ് ഉണ്ടിട്ടു വരാം എന്ന് ഉണ്ടെങ്കിൽ ഞാൻ ഇന്നും എൻ്റെ കൂട്ടുകാരനോടൊപ്പം അവന്റെ കട്ടിലിൽ കിടന്ന് ഉറങ്ങും.. എല്ലാവരും എഴുനേൽക്കു പോയിട്ട് വരാം..
എല്ലാവരും എൻ്റെ വീട്ടിൽ ഒരുമിച്ചിരുന്നു ആഹാരം ഒക്കെ കഴിച്ചു.. രാത്രി അവന്റെ വീട്ടിൽ കിടന്നുറങ്ങി.. രാവിലെ ശ്രുതിയുടെ കൈയിൽ നിന്ന് ഒരു ഗ്ലാസ് ചായയും കുടിച്ചു എല്ലാവരോടും യാത്രയും പറഞ്ഞു…
വീട്ടിലേക്കും.. അവിടെ നിന്ന് തിരിച്ചു.. ദുബായിലേക്കും പറന്നു…
