നിശബ്ദത അവസാനിപ്പിച്ചു.. ശ്രുതി എനിക്ക് നിന്നോട് ചിലതു കൂടി പറയാൻ ഉണ്ട് ഇനി ഒരവസരം ഉണ്ടായില്ലെങ്കിൽ..
ശ്രുതി… എനിക്കൊന്നും കേൾക്കണ്ട.. എന്നെ വീട്ടിൽ എത്തിക്കുക.. അപ്പോൾ തന്നെ നീ അവിടുന്ന് പോയി തരിക.. ജീവിതത്തിൽ ഇനി ഒരിക്കലും കണ്ടു മുട്ടാനോ എൻ്റെ വീട്ടിൽ ആരുമായി ഒരടുപ്പത്തിനും വരാതിരിക്കുകയും ചെയ്യുക.. അത്രമാത്രം..
സനേഷ്.. നീ എത്ര തന്നെ ആട്ടിപായിച്ചാലും എനിക്ക് നിന്നെ മറക്കാനോ വെറുക്കാനോ സാധിക്കില്ല.. ഞാൻ നിന്റെ കണ്മുന്നിൽ വന്നില്ലേലും തിരിച്ചു നിന്റെ ബിഹേവിയർ എന്തായാലും നീ എന്ന പെണ്ണിനെ ഞാൻ അത്രകണ്ട് ഇഷ്ടപെടുന്നു..
നിന്നോട് എനിക്ക് തോന്നിയിട്ടുള്ള സ്നേഹം വെറുമൊരു നേരമ്പോക്കോ അല്ലെ നിന്റെ ശരീരത്തോടുള്ള ആർത്തിയോ അതുമല്ല ഒരു ചെറുപ്പക്കാരന് തോന്നുന്ന ഫാന്റസി ആയോ അല്ല..
പകരം എല്ലാം മനസിലാക്കി കൊണ്ട് ഒരു സ്ത്രീയോട് ഒരു പുരുഷന് തോന്നുന്ന ഈ ഭൂമിയിലെ ഏറ്റവും ആത്മാർത്ഥ മായതും സത്യസന്ധവുമായ സ്നേഹം അഥവാ പ്രേമം ആണ് നിന്നോട് എനിക്ക് തോന്നിയിട്ടുള്ളത്..
അത് നിനക്ക് ഇന്നല്ലേ നാളെ മനസിലാകും എന്ന് ഞാൻ കരുതുന്നു.. നിന്റെ ഇന്നത്തെ ഈ വെറുപ്പ്
നാളെകളുടെ എന്നോടുള്ള അടങ്ങാത്ത പ്രേമം ആയി തീരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ഞാൻ അത്രയ്ക്ക് നിന്നെ ഇഷ്ടപ്പെടുന്നു..
ശ്രുതി.. എടാ നീ ഇത്രയ്ക്കു തരം താണവൻ ആണെന്ന് അറിഞ്ഞില്ല..
സനേഷ്.. ആയിക്കോട്ടെ നിന്റെ വിശ്വാസം.. അത് ഞാനായി തിരുത്തുന്നില്ല.. നീ സ്വയം തിരുത്തിക്കൊള്ളും..
വണ്ടി ഈ സമയം കൊണ്ട് ലക്ഷ്യത്തിലേക്കു എത്തിച്ചേർന്നു.. ശ്രുതിയെ മുറ്റത്തു ഇറക്കിയതിനു ശേഷം ഞാൻ കാർപോർച്ചിലേക്കു വണ്ടി കേറ്റി പുറത്തിറങ്ങുമ്പോൾ വീടിന്റെ വാതിൽ തുറക്കപ്പെട്ടു..
സുനി ആണോ എന്ന് അറിയാൻ എത്തി നോക്കിയ ഞാൻ കണ്ടത് അവന്റെ തന്ത പടിയെ.. ഞാൻ വണ്ടിയുടെ കീയുമായി അങ്ങോട്ട് നടന്ന് ചെന്ന് അങ്കിൾ ഉറങ്ങിയില്ലാരുന്നോ ഇല്ലെടാ ചില്ലറ ജോലി ഉണ്ടായിരുന്നു എന്താ ഇത്ര ലേറ്റ് ആയത്..
അത് പിന്നെ അങ്കിളേ വണ്ടിക്ക് എന്തോ ചെറിയ മിസ്സിംഗ് ഉണ്ട് കാലുകൊടുത്തു വിടാൻ നോക്കിയാലും അങ്ങോട്ട് പുലിങ്ങിൽ എത്തുന്നില്ല.. കുഴപ്പമില്ല അടുത്ത സർവീസിന് കൊടുക്കുമ്പോൾ അവരോട് ഒന്ന് പറഞ്ഞാൽ മതി..
ഞാൻ എങ്കിൽ ഇറങ്ങട്ടെ.. നിന്റെ ബൈക്ക് എന്തിയെ അത് വീട്ടിൽ ആണ് അപ്പോൾ നീ എങ്ങനെ പോകും.. ഞാൻ നടന്നോളാം അങ്കിളേ..
വേണ്ട നീ എന്നാൽ അവന്റെ ബൈക്ക് എടുത്തോ ഇല്ലേ കാറിൽ തന്നെ പൊക്കോ രാവിലെ തിരിച്ചു കൊണ്ടുവന്നാൽമതി.. വേണ്ട ഇത്രയും നേരം വണ്ടി ഓടിക്കുവല്ലാരുന്നോ കുറച്ചു നടന്നാൽ പോരെ രാത്രി ഇറങ്ങി നടന്നിട്ട് ഒത്തിരി കാലം ആയി അങ്കിൾ വാതിൽ അടച്ചോ ഞാൻ പോയേക്കുവാ.
ശരിയെങ്കിൽ നിന്റെ ഇഷ്ടം.. Gnt.. Ok gnt
അടുത്ത ദിവസം ഉച്ചയായപ്പോൾ ഫോൺ റിംഗ് ചെയ്യുന്നു എടുത്തു നോക്കുമ്പോൾ സുനി..
എടാ.. നീ എഴുന്നേറ്റില്ലേ ഇതുവരെ..
എഴുനേറ്റാടാ കുറച്ചു സമയം ആയതേ ഉള്ളു..
ഇന്ന് അപ്പോൾ വർക്ക് സൈറ്റ് ഒന്നും പോകണ്ടാരുന്നോ..
പോകണമായിരുന്നു എഴുന്നേറ്റത് വൈകി അല്ലെ അത് കൊണ്ട് മടി പിടിച്ചു
കിടക്കുവാ.. അച്ഛനോട് ഇന്നലെ തന്നെ പറഞ്ഞാരുന്നോ ചിലപ്പോൾ ഞാൻ രാത്രി വൈകിയേ വരൂ അതുകൊണ്ട് രാവിലെ എല്ലായിടത്തും പോയി ഒന്ന് തല കാണിച്ചേക്കണേ എന്ന് മൂപ്പിലാൻ പോയി കാണും..
അത് ശരി നീ ഇപ്പോഴും എഴുന്നേറ്റിട്ടില്ല അല്ലെ.. എടാ വണ്ടിക്ക് എന്തോ മിസ്സിംഗ് ഉണ്ടെന്ന് അച്ഛൻ രാവിലെ എന്നോട് പറഞ്ഞു നീ രാത്രി വന്നപ്പോൾ പറഞ്ഞിരുന്നു വെന്നു..
ഓ.. അത് വലിയ കുഴപ്പമൊന്നുമില്ല നീ അടുത്ത സർവീസിന് ചെല്ലുമ്പോൾ പറഞ്ഞാൽ മതി.. ചിലപ്പോൾ നീ ഓടിച്ചാൽ പെട്ടന്ന് മനസിലാവില്ല.. നിങ്ങൾ എപ്പോഴും കൈകാര്യം ചെയ്യുന്ന വണ്ടി അല്ലെ അതുകൊണ്ട്..
എങ്കിൽ ശരിയെട.. നീ എഴുനേറ്റ് വല്ലതും കഴിച്ചിട്ട് കഞ്ഞിക്കുള്ള വക തേടി പോകാൻ നോക്ക്.. അപ്പനെ കൊണ്ടു ചുമട് എടുപ്പിക്കാതെ..
