കല്യാണശേഷം ശ്രുതിയുമായി – 5 Likeഅടിപൊളി  

അത് നടക്കില്ല എന്ന് തോന്നാൻ കാരണം ഞങ്ങൾ മാത്രമായി പലപ്പോഴും നേരിൽ കാണുന്ന പല അവസരങ്ങളിലും അവളുടെ മുഖത്ത് ദേക്ഷ്യവും പുഛവും മാത്രമാണ് നിഴലിച്ചു കണ്ടത് അതോടെ മനസ്സിൽ നിന്ന് അത് പതിയെ പതിയെ മാറി തുടങ്ങി..

വീട്ടിൽ ആണേ നിരന്തരം അമ്മ കല്യാണം കല്യാണം എന്ന പതിവ് പല്ലവിയും..

അങ്ങനെ ഇരിക്കെ അന്ന് വരെ കാണാത്ത ഒരു സീരിയസ്നെസ് മുഖവുമായി അച്ഛൻ മുന്നിൽ പ്രത്യക്ഷപെട്ടു.. എടാ സനുകുട്ട എനിക്ക് നിന്നോട് കുറച്ചു

സംസാരിക്കണം..

അച്ഛൻ പറഞ്ഞോ ഞാൻ കേട്ടോളം.. എടാ ഇത് എപ്പോഴും പറയുന്നത് പോലെ അല്ല.. ഇതിന് നീ ഏറ്റവും അടുത്ത ദിവസം തന്നെ നീ കൃത്യമായി ഉത്തരം തരണം..

നമ്മുടെ നാട്ടിലെ എല്ലാ വർക്ക് കളും അത് നിന്റെയും എന്റെയും വരുന്ന ഒരു മാസത്തിനുള്ളിൽ അവസാനിപ്പിക്കുന്നു.. എന്നിട്ട് നീ എത്രയും വേഗം ദുബായ് ചെല്ലണം..

ഇനി അഭിഷേകിന്റെ അവിടുത്തെ ബിസ്സിനെസ്സ് എല്ലാം നീയും നിന്റെ ചേച്ചിയും കൂടി നോക്കുന്നു.. അഭി ഇനി കുറച്ചുനാൾ ദുബായിൽ ഉണ്ടാവില്ല അവൻ ആഫ്രിക്കയിലേക്കും അവന്റെ ബിസ്നെസ്സ് വ്യാപിപ്പിക്കുന്നു..

അതുകൊണ്ട് അവന് അവിടെ നിന്നെ പറ്റു.. അത് കൊണ്ടു നീ അങ്ങോട്ട് പോയെ പറ്റു… പിന്നെ മറ്റൊരു കാര്യം നിന്റെ കല്യാണം..

നിന്റെ അമ്മക്ക് നിന്റെ കൂട്ടുകാരന്റെ പെങ്ങള് കൊച്ചിനെ തന്നെ നീ കെട്ടിയാൽകൊള്ളാമെന്നു ഉണ്ട്.. നീ ദുബായിൽ ആയാൽ നീയും വിദേശത്തുള്ള പയ്യൻ ആയി..

അത് വഴിയേ ഞങ്ങൾ ആലോചിച്ചാലോ എന്നൊരു ആലോചന കൂടി ഉണ്ട്.. അതല്ലേ ആതിരയുടെ നാത്തൂന്റെ മോളുമായി ആലോചിക്കാൻ പ്ലാൻ ഉണ്ട്.. ഇതിന്റെ എല്ലാം തീരുമാനം..

അല്ല നിന്റെ അഭിപ്രായം ഞങ്ങൾക്കെല്ലാം ഏറ്റവും അടുത്ത ദിവസം തന്നെ അറിയണം.. ഇനി ഈ കാര്യങ്ങളിൽ ഒന്നും ഒരു പിന്നോട്ട് പോക്കില്ല കേട്ടല്ലോ..

ഞാൻ ഈ കാലത്തിന് ഇടക്ക് ആദ്യമായിട്ട് ആണ് നിന്നോട് ഇത്രയും ഗൗരവമായി സംസാരിക്കുന്നതു അതു കൊണ്ട് എനിക്ക് കൃത്യമായി ഉത്തരം കിട്ടണം.. കേട്ടോ.. ശരി അച്ഛാ…

എല്ലാം കൂടി കേട്ടപ്പോൾ ആകെ ഒരു വെപ്രാളം ആയിപോയി !!!!!!!

എങ്കിലും അച്ഛന്റെ മുൻപിൽ മറുത്തു ഒരു വാക്ക് പറയാനും ഒരു മടി.. അച്ഛനായിട്ട് ഇത് വരെ ജീവിതത്തിൽ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. ഇതുവരെ ഉള്ള ഒന്നിനും എതിരും പറഞ്ഞിട്ടില്ല..

അങ്ങനെ ഉള്ള അച്ഛന്റെ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാനും ഒരു മടി.. ഏറ്റവും

വേഗത്തിൽ ഒരു മറുപടി ഉണ്ടാവണം എന്നെ അച്ഛൻ അപ്പോഴും പറഞ്ഞിട്ടുള്ളു..

എന്താ അച്ഛനോട് പറയുക.. അച്ഛനെ ധിക്കരിക്കാനും തോന്നുന്നില്ല എന്നാൽ ഇവിടുന്നു മാറി നിൽക്കാനും പറ്റുന്നില്ല.. എന്തുചെയ്യും.. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..

അച്ഛൻ ഇന്ന് ഉച്ചക്ക് സംസാരിച്ചതാ ഊണിന് ശേഷം ഇപ്പോഴാണേൽ സമയം ഏഴു കഴിഞ്ഞു.. ഏകദേശം ആറു മണിക്കൂർ ആയി ഇതുവരെ ആയും കൃത്യമായി ഒരു ഉത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുമില്ല… സുനിയെ ഒന്ന് വിളിച്ചാലോ..

എടാ നീ എവിടാ.. വീട്ടിൽ ഉണ്ടോ.. വല്ല തിരക്കിലും ആണോ.. എനിക്കൊന്നു കാണണം.. നീ പുറത്തോട്ട് ഒന്ന് ഇറങ്ങി നിൽക്കുമോ.. ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം.. Ok പത്തുമിനിറ്റ്..

വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു റൂമിനു വെളിയിൽ ഇറങ്ങി.. പതിവ് സീരിയൽ കാഴ്ചക്കാരിയെ കാണുന്നില്ല.. ഹാളിൽ ആകെ നിശബ്ദത.. അച്ഛൻ ഓഫീസ് റൂമിൽ ഇരുപ്പുണ്ട്..

അമ്മയെ അടുക്കളയിലും കാണുന്നില്ല.. ബെഡ് റൂമിൽ നോക്കാം.. അമ്മെ ഇന്ന് എന്താ സീരിയൽ കാര് സമരം ആണോ.. മറുപടി ഇല്ല.. അമ്മ ആകെ ടെൻഷനിൽ ആണ് ഇപ്പോൾ വല്ലതും പറഞ്ഞാൽ കരച്ചിൽ ഉറപ്പാണ്..

മൗനം ആണ് നല്ലത്.. ഡോർ തിരികെ അടച്ചു ഇറങ്ങി.. അച്ഛന്റെ അടുത്ത് ചെന്നിട്ടു.. അച്ഛാ ഞാൻ സുനിലിന്റെ വീട് വരെ പോകുവാണ് ഉടനെ വരാം..

മറുപടി ഒരു മൂളൽ മാത്രം ആയിരുന്നു… ബൈക്ക് വേണ്ട കാർ എടുക്കാം.. ചാവി എടുത്തു ഫ്രണ്ട് ഡോർ ലോക്ക് ചെയ്തു കാർ എടുത്തു പാഞ്ഞു….

സുനി ഗേറ്റിനു അരികിൽ നിൽപ്പുണ്ട്.. വണ്ടി നിർത്തി ഇറങ്ങി.. എടാ നീ ഫ്രീ ആണോ..

Leave a Reply

Your email address will not be published. Required fields are marked *