ഞാൻ 4ന് മുൻപായി എയർപോർട്ടിൽ എത്താം ഷിഹാബ് അങ്ങോട്ട് പോര്..
ശരി സർ ഞാൻ പുറത്തു നിൽക്കാം..
വേഗം റൂമിൽ എത്തി ചേച്ചിയോട് കാര്യം പറഞ്ഞു രണ്ടു ജോഡി ഡ്രസ്സ് പാക്ക് ചെയ്തു ഐര്പോര്ട്ടിലേക്ക് ടാക്സി പിടിച്ചു.. രേവതിയോടു ഒന്ന് പറഞ്ഞേക്കാം..
ഹലോ രേവതി ഞാൻ അത്യാവശ്യമായി നാട്ടിലോട്ട് പോകുന്നു.. സുനിലിന്റെ അച്ഛൻ മരിച്ചു..
ഏട്ടൻ എപ്പോഴാ പോകുന്നത് ഞാൻ വരണോ എയർപോർട്ട് വരെ..
ഞാൻ പത്തുമിനിറ്റിൽ എയർപോർട്ടിൽ എത്തും..
അതെയോ.. ഞാൻ വിചാരിച്ചു വൈകിട്ടോ നാളെയോ ആണെന്ന. ടിക്കറ്റ് അപ്പൊ കൺഫോം ആയോ..
എല്ലാം കഴിഞ്ഞ അരമണിക്കൂറിൽ ok ആക്കി.. അവനല്ലേ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അവനൊരു ആവശ്യം വരുമ്പോൾ അല്ലെ കൂടെ നിൽക്കേണ്ടത്..
അതുകൊണ്ടു മരണം അറിഞ്ഞു അപ്പോഴേ എല്ലാം ഓക്കേ ആക്കി..
ഏട്ടാ എങ്കിൽ ഞാൻ വീട്ടിൽ വിളിച്ചു പറയാം ഏട്ടൻ അവിടെ എത്തുമ്പോൾ അച്ഛൻ അവിടെ വന്നു നിൽക്കും..
അത് വേണ്ടടാ.. അങ്കിൾന് അതൊരു ബുദ്ധിമുട്ട് ആവും ഞാൻ ഇറങ്ങി ഒരു ടാക്സി വിളിച്ചു പൊക്കോളാം.. ഞാൻ
പോകുന്ന വിവരം നിന്നോട് വിളിച്ചു പറഞ്ഞെന്നെ ഉള്ളു..
എടാ എയർപോർട്ടിൽ എത്തി ചെക്കിങ് കഴിഞ്ഞു വിളിക്കാം..
സർ ഇതാ ടിക്കറ്റ്.. ഷിഹാബ് നാളെ ഓഫീസിൽ ചെന്ന് തോമസിനെ കണ്ടാൽ മതി കേട്ടോ..
അതൊക്കെ ഞാൻ മേടിച്ചോളാം.. സർ വേഗം ചെല്ല്.. Ok
ഹലോ അളിയാ ചെക്കിങ് കഴിഞ്ഞു.. എല്ലാം തോമസിനെ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്.. ചേച്ചിയോടും പറഞ്ഞിട്ടുണ്ട്.. അളിയൻ ഇടക്ക് തോമസിനെ ഒന്ന് വിളിച്ചേക്കണം.. പിന്നെ ശിഹാബിന്റെ പൈസ ഇന്നോ നാളെയോ കൊടുക്കാൻ അയാളോട് പറഞ്ഞേക്കണം..
ഞാൻ രേവതിയെ കൂടി ഒന്ന് വിളിക്കട്ടെ.. എങ്കിൽ ശരി അളിയാ..
എടാ രെവു ചെക്കിങ് കഴിഞ്ഞു..
ഏട്ടാ അച്ഛൻ എയർപോർട്ടിൽ വരും.. പിന്നെ വീട്ടിൽ കേറി വല്ലതും കഴിച്ചിട്ടേ പോകാവൂ.. ഭാവി മരുമോൻ വരുന്നുണ്ട് എന്നറിഞ്ഞു ഭാവി അമ്മായിഅമ്മ അടുക്കളക്ക് തീ ഇട്ടെന്ന കേട്ടത്..
അത് കൊണ്ട് മോൻ ജാഡ ഒന്നും കാണിക്കാൻ നിൽക്കണ്ട.. ഇവിടുന്ന് വെപ്രാളപ്പെട്ട് ഓടിയതല്ലേ അത് കൊണ്ട് വീട്ടിൽ കേറി ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിച്ചിട്ട് പോയാമതി കേട്ടോടാ ഭാവി ഭർത്താവേ..
പിന്നെ തുണിയും മണിയും ഒക്കെ എടുത്തിട്ടുണ്ടോ ഇല്ലേ എൻ്റെ അലമാരയിൽ ചുരിദാറോ ഫ്രോക്കോ ലാച്ചയോ വല്ലതും കാണും തത്കാലം അത് വെച്ചു അഡ്ജസ്റ്റ് ചെയ്..
ശരി ആയിക്കോട്ടെ എൻ്റെ.. ഭാവി ഭാര്യേ.. എങ്കിൽ ചെന്നിട്ട് വിളിക്കടാ. എടാ നാട്ടിലെ എട്ടുമണിക്ക് ലാൻഡ് ചെയ്യും കേട്ടോ..
ശരിയേട്ടാ.. പോയിട്ട് വാ.. ഹാപ്പി ജേർണി.. ബൈ..
എയർപോർട്ട് ന് വെളിയിൽ ഇറങ്ങുമ്പോൾ എന്നെയും കാത്തു.. രേവതിയുടെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു.. മുൻപ് എപ്പഴോ രണ്ടാളെയും നേരിൽ കണ്ടിട്ട് ഉള്ളതായി തോന്നുന്നു..
ചിലപ്പോൾ ആതിരച്ചിയുടെ കല്യാണ സമയത്തു വല്ലതും ആകാം ഓർമ്മ ഇല്ല.. എൻ്റെ ഫോട്ടോ ഈ അടുത്ത കാലത്തു അവരും കണ്ടിട്ടുണ്ട്.. ആ ഓർമയിൽ..
കണ്ട ഉടനെ അങ്കിൾ കൈ പൊക്കി
കാണിച്ചു തിരിച്ചു ഞാനും..
യാത്ര സുഖം ആയിരുന്നോ മോനെ..
കുഴപ്പമില്ലാരുന്നു അങ്കിൾ.. എല്ലാവർക്കും ഒരു ബുദ്ധിമുട്ടായി അല്ലെ പെട്ടന്നുള്ള ഈ വരവ്.. ഞാൻ രെവു നോട് പറഞ്ഞതാ വീട്ടിൽ പറയണ്ട ഒരു ടാക്സി വിളിച്ചു പൊക്കോളാമെന്നു..
ചെക്കിങ് കഴിഞ്ഞു വിളിക്കുമ്പോൾ അവള് ഇവിടെ എല്ലാ ഒരുക്കങ്ങളും നടത്തി കഴിഞ്ഞിരുന്നു..
ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് മോനെ.. നമ്മുടെ വീട് ഇവിടുന്ന് പന്ത്രണ്ട് കിലോമീറ്റർ അല്ലെ ഉള്ളു.. മോനാണേൽ പോകേണ്ടതും അത് വഴി പിന്നെ എന്താ..
അതല്ല അങ്കിൾ.. വെറുതെ..
മോൻ ടെൻഷൻ ഒന്നും ആവണ്ട വന്നു വണ്ടിയിൽ കേറൂ..
ആന്റി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്..
അവള് മോനെ കണ്ട ഞെട്ടലിൽ നിൽക്കുവാ. എടി സനേഷ് മോൻ ചോദിച്ചത് കേട്ടില്ലേ..
കേട്ടു.. മോന് ഞങ്ങൾ വന്നത് ഒരു ബുദ്ധിമുട്ടയോ..
അയ്യോ.. ആന്റി ഞാൻ അങ്ങനെ പറഞ്ഞതല്ല.. നിങ്ങളെ രണ്ടുപേരെയും കാണാൻ പറ്റിയതല്ലേ ഏറ്റവും വലിയ സന്തോഷം.. പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞ വിവരം ആന്റി മോളോട് പറയാൻ നിൽക്കരുത്..
