എല്ലാം മാറിയോ.. ചേച്ചി എന്തിയെ..
മാറിയൊന്നു ചോദിച്ചാൽ റസ്റ്റ് എടുക്കണം എന്നാണ്.. കുറെയൊക്കെ ശ്രദ്ധിക്കുന്നുണ്ട്.. പിന്നെ ഞാൻ ഇവിടെയില്ലേ ഇവിടുത്തെ കാര്യങ്ങൾ ഒന്നും നടക്കില്ല… അവള് അടുക്കളയിൽ ഉണ്ട്..
എന്നാൽ ഞാൻ ചേച്ചിയെ കൂടി ഒന്ന് കാണട്ടെ..
വേണ്ടടാ അവര് ഇപ്പോൾ ഇങ്ങോട്ട് വരും ചായ എടുക്കുവാ..
അത് എൻ്റെ അളിയൻ ആണ് പറഞ്ഞത്.. പക്ഷേ മുഖത്ത് അല്പം ഗൗരവം ഉണ്ടല്ലോ.. എന്തായിരിക്കും.. ഇവര് അളിയനും അളിയനും അത്ര സുഖത്തിൽ അല്ലെ.. അങ്ങനെ വരാൻ വഴിയില്ലല്ലോ..
എന്താടാ നീ ആലോചിക്കുന്നത്.. ഒന്നുമില്ല സതീഷേട്ട..
അങ്ങനെ അല്ലല്ലോ.. എന്തോ ഉണ്ട്..
ഹേയ് ഇല്ല.. ഏതായാലും പെട്ടന്ന് ആതിരേച്ചി പുറത്തേക്കു വന്നു.. ഹലോ ആതിരേച്ചി എന്ന് വിളിച്ചു എഴുനേൽക്കാൻ തുടങ്ങിയ എന്നോട് വീണ്ടും അളിയൻ ഉച്ചത്തിൽ തന്നെ..
നിന്നോടല്ലേ അവിടെ ഇരിക്കാൻ പറഞ്ഞത്.. ഇത് കേട്ടോണ്ട് ഇറങ്ങി വന്ന ആതിരേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി അവരുടെ ഭർത്താവിന്റെ അടുത്ത് ചെന്നിരുന്നു…
ഞാനോർത്തു ഇവരെല്ലാം എന്താ ഇത്ര പെട്ടന്ന് പിണങ്ങിയോ.. അതിനിപ്പോൾ ഇവിടെ.. എന്താ സംഭവിച്ചത്.. അന്തരീക്ഷം ആകെ നിശബ്ദം..
പിള്ളേര് ഇരുന്ന് tv കാണുന്നു അപ്പുറത്തെ ഹാളിൽ അതിന്റെ ശബ്ദം ഇപ്പോൾ നല്ലതു പോലെ കേൾക്കാൻ പറ്റുന്നുണ്ട്.. ശരിക്കും ഇവിടെ എന്താ നടക്കുന്നത്..
അതാ ചേച്ചി അടുക്കളയിൽ നിന്ന് എന്തൊക്കയോ ചിപ്സും സ്വീറ്റ്സ് ഒക്കെ ആയി പുറകെ ഒരപ്സരസ്സ് ചായ ട്രേയുമായി ഹാളിലേക്ക് കടന്ന് വന്ന ചേച്ചി എന്നെയൊന്നു നോക്കി
എന്നിട്ട് കണ്ണിറുക്കി കാണിച്ചു..
പ്ലേറ്റ് രണ്ടും ടീപ്പോയിൽ വെച്ചു.. ചായയുമായിവന്ന ആ പെൺകുട്ടി ഒരു ഗ്ലാസ് എടുത്തു എനിക്ക് നേരെ നീട്ടി.. വിറയ്ക്കുന്ന കൈകളുമായി ആ ചായ കപ്പ് ഞാൻ മേടിച്ചു ഉള്ളം കയ്യിൽ ഒതുക്കി..
അവളുടെ കൈയിൽ ഇരുന്ന ട്രേ അവൾ ആ ടീപ്പോയിൽ വെച്ചു പുറകോട്ടു മാറി നിന്ന്… പെട്ടന്ന് എൻ്റെ അളിയൻ… ആ ചടങ്ങ് അങ്ങ് തീർന്നു കിട്ടി..
പിന്നെ അവിടെ ഞാനും ആ പെങ്കൊച്ചും ഒഴിക്കെ ബാക്കി നാലുപേരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു.. ഒന്നുമറിയാതെ വാ പൊളിച്ചു ഞാനും…
എടാ സനു അളിയാ ഇപ്പൊ ഇവിടെ എന്താ നടന്നതെന്ന് അറിയാമോ.. ആ.. നിന്റെ പെണ്ണുകാണൽ!!!! ഞാൻ ഞെട്ടി !!!! ഇത് രേവതി..
പേര് നീ കേട്ടിട്ടുണ്ടാവും.. സതീഷ് അളിയന്റെ മൂത്ത പെങ്ങളുടെ മകൾ… ഇവിടെ ഒരു അമേരിക്കൻ കമ്പനിയിൽ hr manager ആയി ജോലിക്ക് കേറാൻ പോകുന്നു നാളെ മുതൽ..
ഇനി നിങ്ങൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടേൽ ആ ബാല്കണിയിലേക്കു പോകാം.. ഞാൻ എൻ്റെ ചേച്ചിയെ ഒന്ന് നോക്കി അപ്പോൾ അവള് ഞങ്ങള് മാത്രം അല്ല അച്ഛനും അമ്മയ്ക്കും വല്യേച്ചിക്കും സുരേഷേട്ടനും എല്ലാവര്ക്കും അറിയാം..
പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. ഞാൻ ബാല്കണിയിലേക്കു നടന്നു.. പുറകെ രേവതിയും.
കല്യാണത്തിന് ഞങ്ങൾക്ക് സമ്മതം ആണെന്ന് എല്ലാവരെയും അറിയിച്ചു.. പക്ഷേ ഉടനെ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.. കാരണം ഞങ്ങൾ രണ്ടുപേരും ഒരു പുതിയ സ്ഥലത്തു പുതിയ തൊഴിൽ തേടി വന്നതാണ് അതുകൊണ്ട്..
ആദ്യം അത് സക്സസ് ആയിട്ട് വിവാഹം മതിയെന്ന് തീരുമാനിച്ചു.. അതിനോട് രണ്ടു വീട്ടുകാരും പൂർണമായി യോജിച്ചു..
മാസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു.. ഒരു ദിവസം ഉച്ചക്ക് പതിവില്ലാതെ അച്ഛന്റെ ഒരു call.. എടാ മോനെ നീ സുനിലിനെ ഒന്ന് വിളിക്കണേ..
വീട്ടിൽ
ജോലിക്ക് നിൽക്കുന്ന സുമതി പറഞ്ഞു അവന്റെ അച്ഛന് എന്തോ ഒരു മേലാഴിക ആയിട്ട് ഹോസ്പിറ്റലിൽ കൊണ്ടു പോയന്ന് അറ്റാക്ക് ആണന്നു തോന്നുന്നു..
നീ വിളിച്ചിട്ടു ഇങ്ങോട്ടും കൂടി ഒന്ന് വിളിക്കണേ.. ശരി അച്ഛാ..
ഹലോ എടാ സുനി നീ എവിടാ.. എന്താ പറ്റിയെ..
എടാ അച്ഛന് ഓഫീസിൽ വെച്ചു പെട്ടെന്നൊരു നെഞ്ചുവേദന പോലെ വന്നു.. അവരെല്ലാവരും കൂടി ഹോസ്പിറ്റലിൽ എത്തിച്ചു.. I C U ആണ്..
