Ok ഡാ ഇടക്ക് വിളിക്കാം ബൈ..
അങ്ങനെ സുനിയുമായി വർത്തമാനം ഒക്കെ പറഞ്ഞിട്ട് എഴുനേറ്റ് അടുക്കളയിൽ എത്തുമ്പോൾ അമ്മ വേലക്കാരി സുമതിയുമായി എന്തോ വലിയ ചർച്ചയിൽ ആണ്..
നേരം ഉച്ചയായി എങ്കിലും പൊന്നുമോന് ഒരു ഗ്ലാസ് ചായ തരണമെന്ന് യാതൊരു ഉത്തരവാദിത്തവും സ്വന്തം തള്ളക്കില്ല.. ഇത് കൊണ്ടാ ഒരു പെണ്ണ് കെട്ടിയാൽ എന്ന് ആലോചിക്കുന്നത്..
ഇപ്പോഴെങ്കിലും എൻ്റെ മോന് സല്ബുദ്ധി തോന്നി തുടങ്ങി അല്ലെടി സുമതി.. അമ്മയും തിരിച്ചടിച്ചു..
ഈ നട്ടക്കട്ട ഉച്ചക്ക് ചായ വേണോ അതോ ചോർ ഉണ്ണുണോ
ചോറ് ഇപ്പൊ വേണ്ടമ്മേ വിശപ്പ് തോന്നുന്നില്ല അമ്മ ഒരു കാപ്പി ഇട്ടു തന്നാൽ മതി.. അത് കഴിഞ്ഞു ഞാൻ ബാത്റൂമിൽ ഒക്കെ പോയി ഒന്ന് ഫ്രഷ് ആയി വന്നിട്ട് ചോറ് ഉണ്ടോളം.. അച്ഛൻ പോയിട്ട് വന്നില്ലേ അമ്മെ..
എന്നാ ഇപ്പം കാപ്പി ഇട്ടോണ്ട് വരാം.. അച്ഛൻ കുറച്ചു കഴിഞ്ഞേ വരൂ വരുന്ന വഴി ഹോസ്പിറ്റലിൽ കേറും എന്ന് പറഞ്ഞാരുന്നു..
ഇന്ന് എന്താ അച്ഛന് ചെക്കപ്പ് ഉണ്ടാരുന്നോ.. എങ്കിൽ വർക്ക് സൈറ്റ്
ൽ പോകണ്ടാരുന്നല്ലോ..
അച്ഛൻ അഭിഷേക് മോന്റെ അളിയനെ കാണാൻ പോയതാ…
പുള്ളിക്ക് എന്തു പറ്റി
ഹിരണ്യ യുടെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുവാ.. മോൻ ഇന്നലെ വിളിച്ചു പറയുമ്പോൾ അല്ലെ ഞങ്ങൾ അറിഞ്ഞത്.. ഞാനും കൂടി വരാമെന്ന് പറഞ്ഞതാ അപ്പൊ അച്ഛൻ പറഞ്ഞു സൈറ്റിൽ ഒക്കെ പോയിട്ടേ ഞാൻ പോവതുള്ളു.. നീ വൈകുന്നേരം അവനെയും കൂട്ടി പോയാമതിയെന്നു..
എങ്കിൽ നമുക്ക് വൈകുന്നേരം കാണമ്മേ പോയി.. ഇല്ലേ.. അവള് ഇനി വിളിക്കുമ്പോൾ എനിക്ക് സോയ്ര്യം തരില്ല..
ശരിയെട അമ്മ കാപ്പി എടുത്തിട്ട് വരട്ടെ..
എൻ്റെ ഇളയ ചേച്ചിയുടെ ഭർത്താവിന്റെ അളിയന്റെ കാര്യം ആണ് പറഞ്ഞത്.. ചേച്ചി മാരും അവരുടെ ഫാമിലിയും എല്ലാം വിദേശത്തു ആണ്.. മൂത്ത ചേച്ചിയും കുടുംബവും മലേഷ്യ ആണ്..
ഇളയ ചേച്ചിയും കുടുംബവും ദുബായിൽ.. അവരെക്കുറിച്ചൊക്കെ ഇനിയുള്ള പല കഥയിലും വരും എന്നുള്ളത് കൊണ്ട് ഇപ്പോൾ പറയുന്നില്ല..
എടാ മോനെ ഇന്നാ കാപ്പി.. ഞാനും സുമതിയും സുനിമോളുടെ കാര്യം പറയുവാരുന്നു ഇതുവരെ സുമതിയുടെ വീട് ശ്രുതിയുടെ വീടിനു അടുത്തല്ലേ.. സുമതി പറയുന്നത് ശ്രുതിക്ക് നല്ല സാമ്പത്തിക ശേഷി ഉണ്ടെന്നാണ് നമ്മളെ പോലെ തന്നെ ആങ്ങള മാരുടെ സ്വത്ത് എല്ലാം ആ പെൺകൊച്ചിന് ഉള്ളതാണ്..
അതുകൊണ്ട് ചേച്ചി ധൈര്യമായി ആ പെൺകൊച്ചിനെ സനുമോന് ആലോചിച്ചോളാൻ.. കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോന്ന്.. ഞാനും ആലോചിച്ചപ്പോൾ ശരിയാ.. കെട്ടി കഴിഞ്ഞാലും അവളുടെ പഠിപ്പ് മുടങ്ങാതിരുന്നാൽ പോരെ..
മുബൈ ഒത്തിരി ദൂരത്തു ഒന്നും അല്ലല്ലോ.. മാസത്തിൽ ഒരുതവണ ഒന്നുകിൽ നീ അങ്ങോട്ടപോകുക അല്ലെ അവള് ഇങ്ങോട്ട് വരിക പഠിപ്പ് തീരും വരെ.. എന്താടാ ഞങ്ങൾ പോയി പെണ്ണ് ചോദിക്കട്ടെ..
അങ്ങോട്ട് ചെല്ല് പെണ്ണും ചോദിച്ചോണ്ട് ആദ്യം അവള് തന്നെ മടൽ എടുത്തു നിങ്ങളെ അടിക്കും.. പിന്നെ ആ വീട്ടിൽ ഉള്ളവര് എല്ലാം കൂടി നിങ്ങളെ അടിച്ചോടിക്കും..
എൻ്റെ അമ്മെ അവരൊന്നും
ഇതുവരെ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല.. അമ്മക്കൊന്നും ഒരുപണിയും ഇല്ലേ..
എടാ നിനക്കിഷ്ടം അല്ലെ ആ കൊച്ചിനെ അതുകൊണ്ടാണ് ആലോചിക്കാം എന്ന് തീരുമാനിച്ചത്
അമ്മയോട് ഞാൻ പറഞ്ഞോ അവളെ ഇഷ്ടം ആണെന്ന്..
നിനക്ക് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ നീ അവളെ കൂട്ടാനും ഇന്നലെ അവിടെ കൊണ്ടു വിടാനും ഒക്കെ കൂട്ട് പോയത്
അത് ശരി.. അപ്പോൾ ഇങ്ങനെയാണോ നിങ്ങൾ വിചാരിച്ചേക്കുന്നേ.. വണ്ടി വീട്.. ശാരദ സ്റ്റാൻഡ് വിട്.. അല്ലെ വേണ്ട തത്കാലം ഞാൻ തന്നെ എഴുനേറ്റു പോകാം.. ബാത്റൂമിൽ നിന്ന് ആരോ എന്നെ വിളിക്കുന്നു.
ബാത്റൂമിൽ പോയി കുളിയും തേവാരവും ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ അച്ഛനും എത്തി.. പിന്നെ പോയ കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ട് ഊണും കഴിച്ചു നാലുമണി കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാമെന്നു അമ്മയോട് പറഞ്ഞിട്ട് ഒന്നുകൂടി മയങ്ങാം എന്ന് വിചാരിച്ചു റൂമിൽ കേറി കിടന്ന്..
