മീനാക്ഷി കല്യാണം – 6അടിപൊളി  

Kambi Kadha – മീനാക്ഷി കല്യാണം 6

Meenakshi Kallyanam Part 6 | Author : Narabhoji

[ആരുമല്ലാത്തവരുടെ കല്യാണം] 

[ Previous Part ]

 


 

ഐതീഹ്യവശാൽ മധുരയിലെ പാണ്ട്യരാജാവായ മലയദ്വജനും പത്നി കാഞ്ചനമാലക്കും യാഗഫലമായി ശ്രീപർവ്വതീദേവി വന്ന് മകളായി പിറന്നു. കോമളയും അരുമയുമായ ആ കുഞ്ഞിന്  ജനനത്തിലേ മൂന്ന് മുലകളുണ്ടായിരുന്നു.

പ്രശ്നംവച്ച  ജോതിഷികളെല്ലാം പെൺകുട്ടി നാടിന് കീർത്തി പകരുമെന്നും, അവളുടെ മൂന്നാം സ്തനം അവൾ തന്റെ പതിയെ കണ്ടെത്തുമ്പോൾ കാണാതെ പോകുമെന്നും പ്രവചിച്ചു. അറുപത്തിനാല് കലകളിലും നൈപുണ്യം നേടിയ മീനാക്ഷി, യുദ്ധതന്ത്രങ്ങളിലും വിദഗ്ദ്ധയായിരുന്നു. ഒരിക്കൽ ഹിമാലയസാനുക്കളിലെ ദേവലോകം കീഴടക്കാൻ പുറപ്പെട്ട മീനാക്ഷി, ശിവനുമായി യുദ്ധം ചെയ്യാൻ കൈലാസത്തിൽ കാലെടുത്ത് കുത്തിയതും, ശിവനെ ദർശിച്ചതും അവളുടെ

മൂന്നാം മുല ആ നിമിഷം അപ്രത്യക്ഷമായി. തൻ്റെ പ്രാണനാഥൻ സുന്ദരേശനായ ശിവനാണെന്നു മനസ്സിലാക്കിയ മീനാക്ഷി ആയുധമുപേക്ഷിച്ച് അദ്ദേഹത്തെ ആ ക്ഷണനേരം തന്നെ പതിയായി സ്വീകരിച്ചു. സുന്ദരേശൻ അവളെ ഏത് ആപൽസന്ധിയിലും കൈവിടാതെ തന്നോട് ചേർത്ത് പിടിച്ചു.

അവരുടെ പ്രണയത്തിൻ്റെ ഫലമായി പളനിയിലെ ജ്ഞാനപഴമായ കാർത്തികേയനും, വിഘ്നേശ്വരൻ ഗണേശനും പിറവി കൊണ്ടു. അവൾ മധുരയുടെ അമ്മയായ തിരുമീനാച്ചി അമ്മയായി. കേളികേട്ട മീനാക്ഷി സുന്ദരേശ പരിണയം പിൽക്കാലത്തിൽ “മീനാക്ഷി തിരുകല്യാണം” എന്ന പേരിൽ അറിയപ്പെട്ടു.

 


 

‘പതിയെ താളത്തിൽ ഒഴുകുന്ന ഓളങ്ങളെ കീറിമുറിച്ച് വള്ളം മുന്നോട്ട് നീങ്ങി. ഇനിയെന്തെന്ന് നിശ്ചയം തികച്ചുമില്ലാതെ അരവിന്ദൻ അതിൽ ഒരു തലക്കൽ ഇരുന്നു. ജീവിതം വിചാരിച്ച വഴികളിലൊന്നുമല്ല പോകുന്നത്. അപ്പുറത്തെ പലകയിൽ എന്തോ ചിന്തിച്ച് കൊണ്ട് മീനാക്ഷിയിരിപ്പുണ്ട്. എവിടെ നിന്നോ തിരക്കിട്ടു കയറിവന്ന പുലർക്കാല കാറ്റ്, അവളുടെ ആടിയുലയുന്ന മുടിയിഴകളെ കണ്ടപ്പോൾ അവയിൽ തട്ടികളിച്ച് അവിടെ ഒരു അൽപ്പനേരം ചുറ്റിതിരിഞ്ഞ് നിന്നു.’

 

തുല്യമായ ഇടവേളകളിൽ തോണിയിൽ നിന്ന് ഉത്ഭവിക്കുന്ന ഓളങ്ങൾ പുഴയുടെ അനന്തതയിൽ ലയിച്ചില്ലാതെയായി. പതിയെ മടിയോടെ ഉദിച്ചുയർന്നു കൊണ്ടിരുക്കുന്ന സൂര്യൻ അലസ്യത്തിൽ ചുവന്നു തുടുത്തിരിക്കുന്നു. അതിൻ്റെ പ്രഭ പുഴയോളങ്ങളിൽ  തീർക്കുന്ന പ്രതിഫലനങ്ങളിൽ  മുഴുകിയിരുന്ന മീനാക്ഷി   ഇടയ്ക്കെപ്പോഴോ തലയുയർത്തിയത് എൻ്റെ മുഖത്തേക്കായിരുന്നു.  ഇതൊന്നുമറിയാതെ ഞാൻ അപ്പോഴും അവളെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ നാണം അരിച്ചെത്തി ആ മിഴികൾ താഴ്ന്നടഞ്ഞു. ഇത് പ്രണയമല്ലെങ്കിൽ പിന്നെയെന്താണ്.

 

അവൾ ഞാനിരിക്കുന്ന പടകിലേക്ക് കടന്നിരുന്നു. തോളിൽ തലചായ്ച്ചു.  ഇതൊന്നും തന്നെ  ശ്രദ്ധിക്കാതെ  നിഷ്‌ഠുരനായ വള്ളക്കാരൻ പനാമാ ബീഡിയും പുകച്ച് തള്ളിക്കൊണ്ട് പിന്നോട്ട് തുഴയനക്കി. ആ പുകചുരുളുകളെ പിന്നിലുപേക്ഷിച്ചു കൊണ്ട് വെള്ളത്തിൽ ഓടുന്ന തീവണ്ടി കണക്കെ വള്ളം മുന്നോട്ട് നീങ്ങി.എല്ലാം പിറകിലുപേക്ഷിക്കുന്നത് തന്നെയാണ് മുന്നോട്ട് പോകാൻ ഏറ്റവും നല്ലത്. നമ്മളെല്ലാം തോണിയല്ലാതെ പോയി. അല്ലെങ്കിൽ തോണിക്കാരനോളം മരവിച്ച ജീവിത ദർശനം ഇല്ലാതെപോയി.

 

ഇത്രയും വളഞ്ഞ് മൂക്കു പിടിക്കണ്ട യാതൊരു വിധ ആവശ്യവുമില്ല. ഷൊർണ്ണൂര് തീവണ്ടിയിറങ്ങി. ബസ്സിലിവിടെ വരെ വരണ്ടി വന്നു. കാലം തെറ്റിയ മഴ. ട്രാക്കിലെല്ലാം വെള്ളം കയറി. പല റൂട്ടിലും തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. ഇല്ലെങ്കിൽ കുറുമാലിക്കപ്പുറം നാട്ടിൽ നിറുത്തുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ സ്ഥാനം പിടിക്കാമായിരുന്നു.

 

ഓളങ്ങൾക്കും കാറ്റിനും പതിവില്ലാത്ത വാത്സല്യം. കുറുമാലി അമ്മ തന്നെയാണ് അവൾക്ക് എന്നെയറിയാം. സമാധാനിപ്പിക്കാൻ നോക്കുന്നതാവും പാവം.

 

തെങ്ങും, തെങ്ങോലകളും, മാവും, വിളഞ്ഞ നേല്ലോലകളും, ഉറക്കച്ചട മാറാത്ത സുന്ദരിയെന്നോണം നാടും മഞ്ഞിൻ്റെ മറനീക്കി തെളിഞ്ഞ് വന്നു.

 

കരയിലേക്ക് ബാഗും തൂക്കി ചാടിയിറങ്ങി ഞാൻ മീനക്ഷിക്കിറങ്ങാൻ കൈനീട്ടി. അവൾ പതിയെ എൻ്റെ കൈപിടിച്ചിറങ്ങി. കണ്ണെല്ലാം കരഞ്ഞ് കരഞ്ഞ് വീർത്തിരിപ്പുണ്ട്.

 

ഞാൻ ഒരു ഒഴുക്കൻമട്ടിൽ കുറുമാലിപ്പുഴയെ നോക്കി അവൾക്കു മുകളിൽ ജഡ കെട്ടിയ വാർമുടിയെന്ന കണക്കെ മഴമേഘങ്ങൾ കൂടുകൂട്ടുന്നുണ്ട്. പെയ്യാൻ കാത്തു നിൽക്കുന്ന മഴ. ആ ഭീകരത അന്തരീക്ഷത്തിലും കണ്ണാടി കണക്കെയുള്ള പുഴയിലും പ്രതിഫലിക്കുന്നുണ്ട്. ഭീകരതയോട് എന്നും ഒരു കമ്പം മനുഷ്യന് മനസ്സിൽ ബാക്കി കിടപ്പുണ്ട്.

 

നാട്ടുകാർ ചിലർ പുറുപിറുക്കുന്നുണ്ട്. ഞങ്ങൾക്ക് അതൊന്നും ശ്രദ്ധിച്ച് നിൽക്കാൻ സമയമുണ്ടായില്ല അതുകൊണ്ട് നടന്നു. തീർച്ചയായും അവർക്ക് ദേഷ്യം കാണും, ന്യായം തന്നെ. ഒരു കല്യാണം മുടക്കുക എന്ന് വച്ചാൽ, നാട്ടുകാരുടെ മെത്തം വെറുപ്പും വാങ്ങികൂട്ടുക എന്നാണർത്ഥം. പണ്ടെങ്ങാണ്ട് മാക്ക്വിവില്ലി പറഞ്ഞ പോലെ “നിങ്ങൾ ഒരാളുടെ അച്ഛനെ കൊന്നാൽ അയാൾ ഒരുപക്ഷെ ഭാവിയിൽ നിങ്ങളോട് ക്ഷമിച്ചെന്ന് വരും, പക്ഷെ അയാൾക്ക് കിട്ടാനിരുന്ന എന്തെങ്കിലും ഒരു മുതല് നിങ്ങൾ മുടക്കിയെന്നറിഞ്ഞാൽ, മരിച്ചാലും അയാൾ നിങ്ങളോട് പൊറുക്കില്ല”. ഒരു നേരത്തെ സുഭിക്ഷമായ സദ്യയാണ് ഞാൻ മുടക്കിയിരിക്കുന്നത്. ആരെങ്കിലും പിച്ചാത്തി വീശുന്നതിന് മുന്നെ വീട് പിടിക്കാൻ നോക്കാം.

 

ചായ സമോവറിൽ നിന്ന് ആവി പറക്കുന്ന ഒരു കവലയിൽ വച്ച് മീനാക്ഷി വെട്ടിതിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. ഉദയ സൂര്യൻ്റെ കിരങ്ങൾ അവളുടെ നേർത്ത കവിളുകളിൽ തട്ടി സ്വർണ്ണവർണ്ണത്തിൽ പ്രതിഫലിച്ചു. അവൾക്കറിയാം എനിക്കിതൊക്കെ, പ്രത്യേകിച്ച് വീട്ടിലേക്കുള്ള തിരിച്ചുപോക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. അവൾക്ക് വേണ്ടി മാത്രമാണിത് ചെയ്യുന്നതെന്നും.

 

അവൾ തിരിഞ്ഞ് കൊച്ചുകുട്ടിയെ പോലെ, താളത്തിൽ മുന്നോട്ട് നടന്നു തുടങ്ങി. നാട്ടിലെത്തിയത് സന്തോഷമായിട്ടുണ്ട്.

 

മണ്ണിട്ട വഴി കടന്ന്, ചരിവിറങ്ങി പൂത്ത് നിൽക്കുന്ന പറങ്കിമാവുകളുടെ മറപറ്റി വയൽവരമ്പിലൂടെ ഭാരിച്ച ബാഗും പിടിച്ച് ഞാൻ പ്രയാസപ്പെട്ട് നടന്നു. മീനാക്ഷിക്ക് ആവേശം ഇരട്ടിയായി. കയ്യോക്കെ വിടർത്തി വട്ടം തിരിഞ്ഞ് മണ്ണിൻ്റെ ഗന്ധവും ആസ്വദിച്ചാണ് നടപ്പ്. വയലെല്ലാം കൊയ്ത് കഴിഞ്ഞ് അടുത്ത വിതക്ക് ഉഴുതുമറിച്ച് ഇട്ടിരിക്കാണ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങേയറ്റം വരെ ചുവന്ന മണ്ണ് കൊണ്ടുള്ള ഒരു കടലാണ്. അതില് മീനാക്ഷി ഒരു കടലാസ് തോണികണക്കെ നീങ്ങികൊണ്ടിരുന്നു. നിറവെയിലവൾക്ക് സ്വർണ്ണ കുടചൂടി.

Leave a Reply

Your email address will not be published. Required fields are marked *