മീനാക്ഷി കല്യാണം – 6അടിപൊളി  

 

അജൂൻ്റെ കണ്ണീന്ന്, കണ്ണീര് വരണ അത്രക്ക് ആയിട്ടുണ്ട്. ജോൺ നിലത്ത്കിടന്നാണ് ചിരിക്കണത്. ശരത്തിന് ശ്വാസംവരെ കിട്ടണില്ല.

 

“നിന്നെ ഒക്കെ പിന്നെ എടുത്തോളാട മൈരോളേ” ന്ന് പറഞ്ഞ് അജു ഞങ്ങള് സ്ഥിരം പോയിരിക്കാറുള്ള ഇപ്പൊ ഉപയോഗം ഇല്ലാത്ത കുളകടവിലേക്ക് നടന്നു. അപ്പുറത്ത് നല്ല അമ്പലകുളം ഉള്ളത് കൊണ്ട് ഇത് ഞങ്ങളെ പോലുള്ള പാവം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.

 

കുളകടവിന് അപ്പുറത്തെ വശം തരക്കേടില്ലാത്ത ഒരു കാടാണ്. ഒരു പ്രത്യേകതരം മലയണ്ണാൻ്റെ ആവാസസ്ഥലം ആയത് കൊണ്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അത് പ്രൊട്ടക്റ്റഡ് ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്.

 

വളവ്തിരിഞ്ഞ് കടവെത്താറായപ്പോൾ, അകലെ നിന്നേ ഒരു കൂട്ടം കണ്ടു. അടുത്ത് എത്തിയപ്പോൾ നാട്ടിലെ സ്ഥിരം ഉഡായിപ്പായ സുധീഷ്ഭായും, ബഡീസും ആണ്. എന്തോ കുക്കിങ് പരിപാടിയാണ്, തന്തൂരി അടുപ്പെല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. അൽ ഫാം കിടന്ന് വേവുന്നുണ്ട്. അടുത്ത് ചെന്നപ്പോൾ.

 

“ എന്താണ് ഭായി പരിപാടി”

 

“ആ മോനെ അരവിന്ദാ, ഭായിടെ നമോവാകം ണ്ട് ട്ടാ. എങ്ങനെ ഇണ്ട് ഈ സെറ്റപ്പ്, നിയ്യ് പറ വൈബ് അല്ലെ, കളർ ആയിട്ടില്ലെ?”

 

“അല്ലാണ്ട് പിന്നെ, ഭായിടെ പരിപാടിടെ ലെവല് പിടിക്കാൻ നമ്മുടെ നാട്ടീ വേറെ ടാക്കളിണ്ടാ” ഒപ്പം നിക്കുന്ന ഏതോ വാൽമാക്രിയാണ് മറുപടി പറയണത്.

ഇയാളുടെ ഒപ്പം ഉത്തരം പറയാൻ മാത്രം എപ്പഴും ഇങ്ങനെ കൊറെ ടീം ഉണ്ടാവും.

 

“ ആ അൽ ഫാം ആണല്ല ഭായി” അജു ഒരെണം എടുത്ത് കടിച്ചു. അത് മുറിയണില്ല. അവൻ അബദ്ധം ആയ പോലെ നിൽപ്പായി.

 

“എന്തൂട്ടാ സാധനം ഇത്?” ജോൺ ചെറിയ സംശയത്തി ചോദിച്ചു.

 

“എന്തുട്ടായിരിക്കും!!? ഞ്ഞെരിപ്പ് സാധനാ.” ഭായി ചിരിച്ചിട്ടാണ് ചോദിച്ചത്.ഞങ്ങൾ മുഖത്തോട് മുഖം നോക്കി.

 

ശരത്ത് അജൂനെ പിടിച്ച് ഇളക്കി, ഒരു ചെള്ളയിലേക്ക് തലകൊണ്ട് ആംഗ്യം കാണിച്ചപ്പോഴാണ് ഞങ്ങളെല്ലാം അങ്ങോട്ട് നോക്കിയത്. കരടിത്തോലാണ് കെടക്കണത് സൈഡിൽ. അജു പതുക്കെ ആ കഷണം അവിടെ തന്നെ വച്ചു.

“അപ്പ ശരി ഭായി കാണാ, കൊറച്ച് തിരക്കിണ്ട്” ഞങ്ങൾ വേഗം കുളകടവിൽ പോകാതെ തിരിച്ചു നടന്നു.

 

കുറച്ച് ദൂരം നടന്നപോൾ ജോൺ “  പ്രാന്തല്ല, പ്രാന്താണങ്കി ഇത്ര വ്യക്തമായിട്ട് കാര്യം പറയില്ല.”

 

“നമ്മളത് കണ്ടിട്ടില്ല, അറിഞ്ഞിട്ടും ഇല്ല, ഞാൻ കഴുകിട്ട് വരാ” അജു ഒരു സോഡ വാങ്ങി കൈയ്യൊക്കെ കഴുകി ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞ് നിക്കുമ്പൊ ഒരു പോലീസ് ജീപ്പ് അങ്ങോട്ട് പോയി, കുറച്ച് കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ അതിൽ ഭായും പിളേളരും ഉണ്ട്. ഭായി ഞങ്ങളെ നോക്കി കൈകാണിച്ചു. അജു റിഫ്ലെക്സ് എന്ന പോലെ തിരിച്ച് കാണിച്ചു. പിന്നെയാണ് അബദ്ധം തോന്നിയത്. തിരിച്ച് നോക്കുമ്പോൾ ജോൺ കലിച്ച് നിക്കുന്നുണ്ടായിരുന്നു.

 

ഭായിക്കിതൊരു പുതുമ അല്ലാത്തോണ്ട് ഞങ്ങളത് വിട്ടു. പിന്നെയും ഒരോന്നൊക്കെ പറഞ്ഞിരിക്കെ, ഇരുട്ട് വീണുതുടങ്ങി. ചേട്ടൻ എറണാകുളത്തുന്ന് ജോലികഴിഞ്ഞ് എത്തിക്കാണും. ഒരു മിസ്സ്കോൾ കിടപ്പുണ്ട്. അവനെ ഒന്നു കാണാം എന്ന് വച്ച് ഞാൻ തിരിച്ചു നടന്നു. ധാവണിയിൽ  മീനാക്ഷിയെ ഒന്നുകൂടി കാണാം എന്നതാണ് ശരിക്കും ഉള്ളിലുള്ള മോഹം.

 

********** ചമ്മന്തി വച്ച പാത്രം കഴുകാൻ എടുത്തപ്പോൾ, അൽപ്പനേരം വാസനിച്ച്, ഒന്നുകൂടി രുചിച്ച് നോക്കുന്ന ചേച്ചിയോട് മീനാക്ഷി ചോദിച്ചു.

 

“അത്രക്ക് ഇഷ്ടായോ ഇത്. അച്ഛനും ഒരുപാട് ഇഷ്ടമായി കണ്ടു. ഇത് വെറുമൊരു ഉപദംശം മാത്രമല്ലെ.” മീനാക്ഷി ഒന്ന് നിറുത്തി, ചേടത്തിയവളെ ഒന്നു ചുഴിഞ്ഞു നോക്കി.

 

“അങ്ങനെന്നല്ലെ പറയാ, സൈഡ്ഡിഷിന്. ഉണ്ണിയേട്ടൻ പറഞ്ഞ് കേട്ടതാ.” മീനാക്ഷിക്ക് നല്ലപോലെ അതിൻ്റെ ഉത്തരമറിയാം, കാരണം അവൾക്കും അറിയാം അവന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും അതിന് അവൻ്റെ അമ്മയുടെ കയ്യുടെ അതേ രുചിയാണെന്ന്, ഇവർക്കെല്ലാം അത് ജീവനാണെന്ന്. എങ്കിലും ഒരാഗ്രഹം, ഒരിക്കലും അവനെ പുകഴ്തികാണാത്ത ചേച്ചിയിൽ നിന്ന് അത് കേൾക്കാൻ.

 

“അവനോട് പറയാൻ നിക്കണ്ട, അഹങ്കാരാവും. അവൻ മുഴുവനായും അമ്മേട പോലെയ. അവൻ ഇല്ലാതിരുന്ന ഇത്രകാലം എത്ര ഞങ്ങൾ അവനെ മിസ്സ് ചെയ്തുന്നു അറിയോ. ഈ കൈപുണ്യം മിസ്സ് ചെയ്തുന്ന് അറിയോ. എല്ലാരുടെ ഭാഗത്തും തെറ്റുണ്ട്. അവൻ നല്ലനിലയിൽ ആയി കാണണം, ഒരു വാശി വരണംന്ന് ഒക്കെ വച്ച് ചെയ്തതാണ്. പക്ഷെ എല്ലാം എപ്പോഴൊക്കെയോ പരിധി വിട്ട്പോയി. ഒരുപാട് വെറുപ്പിച്ചു. അമ്മയൊഴികെ ആരും അവനെ സ്നേഹത്തോടെ നോക്കീട്ട് പോലുമില്ല ഒരുപാട് നാളായിട്ട്. എങ്കിലും ആരോടും ഇതുവരെ അവൻ ദേഷ്യം കാണിച്ചിട്ടില്ല. ഒതുങ്ങി മാറേ ചെയ്തിട്ടുള്ളോ. സ്നേഹിച്ചിട്ടേ ഉള്ളു.” അവള് കണ്ണൊന്ന് തുടച്ചു. കണ്ണീര് നാണക്കേടുള്ള ഒരു കാര്യമല്ല. അത് സ്നേഹമാണ്.

 

മീനാക്ഷിക്ക് വേണ്ടായിരുന്നു എന്ന് തോന്നി. ഇത്രയും ദുഃഖം സഹിച്ച് ജീവിച്ച ഒരാൾ, അപമാനങ്ങൾ നേരിട്ട ഒരാൾ. അയാളെ ഇനിയും താനെങ്ങനെ പുതിയൊരപമാനത്തിലേക്ക് തള്ളിവിടും. ഇടക്ക് അവൻ്റെ പ്രണയത്തിൽ ലയിച് പോകുമെങ്കിലും, പോകാനുള്ള തന്റെ തീരുമാനം തന്നെയാണ് ശരിയെന്ന് നിമിത്തങ്ങൾ അവളെ പിന്നെയും പിന്നെയും കാണിച്ചു കൊടുത്തു. അവൾ വിഷയം മാറ്റി.

 

“ചേച്ചിക്ക് എന്താണ് ഇഷ്ടം ഉണ്ണിയേട്ടൻ ഉണ്ടാക്കുന്നതിൽ, എനിക്ക് നല്ലോണം ശർക്കരയിട്ട കൊഴുക്കട്ട.” പെട്ടന്ന് കൊഴുക്കട്ടയുടെ രുചിക്കൊപ്പം മനസ്സിൽ തെളിഞ്ഞു വന്ന ചുംബനത്തിൻ്റെ രുചി അവളെ തെല്ലൊന്ന് നാണിപ്പിച്ചു. ചേച്ചി പക്ഷെ ഇതു ശ്രദ്ധിക്കാതെ, നാക്കിൻ്റെ മസ്തിഷ്കത്തിൽ ഓർമ്മയുടെ നുറുങ്ങുകൾ തപ്പുകയായിരുന്നു.

 

“എനിക്ക് ഉപ്പ്മാവ്, ക്യാരറ്റും അണ്ടിപരിപ്പും നെയ്യും ചേർത്ത അവന്റെ സ്പെഷ്യൽ ഉപ്പ്മാവ്.” അവളുടെ വായിൽ വന്ന അൽപ്പം കൊതിവെള്ളം ഇറക്കി, കൊതിച്ചിപ്പാറുവായ ആ സിവിൽ സർവ്വൻ്റ് മറ്റുള്ളവരുടെ പ്രിയപ്പെട്ട രുചികളും ഓർത്തു.

 

“ പിന്നെ അവൻ്റെ വക അമ്മക്ക് ഏലക്കിയിട്ട സ്പെഷ്യൽചായ നല്ല കടുപ്പത്തിൽ, ചേട്ടന് നല്ല കുറുകിയ ക്രീംകളറുള്ള സേമിയപായസം  അതിൽ മുന്തിരി നെയ്യിൽ വറുത്തിടും, അഭിക്ക് ഉള്ളിയും കടലമാവും ചേർത്ത എരിവുള്ള മുരുമുരാന്നുള്ള പക്കവട, അച്ഛന് കുഞ്ഞുമീനിൽ നാളികേരപീര വറ്റിച്ച് പച്ചവെളിച്ചെണ്ണയും ഒഴിച്ച് ഉണ്ടാക്കുന്ന മീൻഅവിയൽ, ശാന്തേച്ചിക്ക് നല്ല നെയ്യുള്ള താടാവ് തോല് പൊളിക്കാതെ കായയിട്ടു വച്ചത്. അവൻ്റെ കൂട്ടുകാര് വന്ന അവരു നിർബന്ധിച്ച് അരിവറുത്ത്, ചുവന്ന ശർക്കരയും അണ്ടിപ്പരിപ്പും ചേർത്ത് ഉണ്ടയിടിപ്പിച്ച് തിന്നും. പിന്നെ ഇതൊക്കെ ഒരോരുത്തരുടെ സ്പെഷ്യൽ  ആണെങ്കിലും…..”

Leave a Reply

Your email address will not be published. Required fields are marked *