ദിവ്യാനുരാഗം – 12 Like

Related Posts


ആദ്യം തന്നെ ഏവർക്കും വിഷു + ഈസ്റ്റർ + റംസാൻ ആശംസകൾ…😍 എപ്പോഴത്തേയും പോലെ വൈകിയത്തിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു…കാരണങ്ങൾ എപ്പോഴത്തേയും പോലെ പലതുണ്ട്… മനപൂർവ്വം എഴുതാൻ മടിക്കുന്നത് കൊണ്ടുള്ള ന്യായികരണമല്ല…ജീവിതം അല്ലേ ഇടയ്ക്ക് പ്രതീക്ഷിക്കാതെ പലതും സംഭവിക്കും അങ്ങനെ അവസാനമായി കിട്ടിയ പണി ആയിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയി…ആകെ വട്ട് പിടിച്ചിരുക്കുമ്പോൾ എഴുതാൻ പറ്റുവോ…?? വല്ലാത്തൊരു അവസ്ഥയിലാണ് പക്ഷെ എഴുതേണ്ടത് അനിവാര്യവും കാരണം ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ നിങ്ങൾക്കുള്ളത് പോലെ എനിക്കും സങ്കടമുണ്ട്… പക്ഷെ കോളേജിൽ ഉള്ളപ്പോൾ എനിക്ക് പറ്റില്ല…ദിവസവും അവളെ കാണുന്നത് കൊണ്ട് ഞാൻ കംപ്ലീറ്റ് ഡൗണ് ആകും…അങ്ങനെ ഇരിക്കുമ്പോൾ വിഷുവിന് ലീവ് കിട്ടി…പോരാത്തതിന് ഞാൻ ഒരു തീവ്ര വിജയ്ഫാനാണ്…പടവും റിലീസായി അതൊടെ മൂഡ് മാറി…അതിനൊപ്പം KGF- കണ്ടതോടെ ആകെ മൊത്തം ഒരു ആവേശം പിന്നേയും വന്നു… പിന്നെ പ്രണയത്തെ പറ്റി എഴുതുമ്പോഴും ഈ ഒരു സമയത്തും ദിവ്യയുടേയും അജ്ജുവിൻ്റേയും കാര്യം ഓർക്കുമ്പോഴും അവരെ പറ്റി എഴുതുമ്പോഴും എനിക്ക് ഇച്ചിരി സമാധാനം കിട്ടുന്നുണ്ട്…പക്ഷെ അവസ്ഥയിൽ ചില സമയം മോശമാണ്… പണ്ടത്തെ പോലെ ഈ പാർട്ട് ഇഷ്ടപ്പെടുവോന്ന് അറിയില്ല…പക്ഷെ നിങ്ങൾ എന്തായാലും അഭിപ്രായം പറഞ്ഞോളൂ….ഒരിക്കൽ കൂടി താമസിപ്പിച്ചതിൽ സോറി…കഴിഞ്ഞഭാഗം ഒന്ന് ഓടിച്ചിട്ട് വേണം ഇത് തുടങ്ങാൻ…. ഒരുപാട് സ്നേഹത്തോടെ…

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

___________________________

വാക്കുകൾ കൊണ്ട് ദിവ്യ എൻ്റെ ഹൃദയത്തെ കീറിമുറിച്ചപ്പോൾ മറുത്തൊന്നും പറയാൻ പറ്റാതെ നിന്ന എൻ്റെ അവസ്ഥയെ ഞാൻ മനസ്സിലിട്ട് കൂട്ടികിഴിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി…നമ്മുക്ക് വേണ്ടപ്പെട്ടവർ കൂടുതൽ ഒന്നും പറയേണ്ട ഇത്തിരിപോകുന്ന ഒരു നോവ് തന്നാൽ മതി അത് നമ്മുടെ മനസ്സ് തന്നെ ഉള്ളിലിട്ട് ഒരു കനലായി നമ്മളെ എരിയിക്കുമെന്ന്…ഇന്നലെ അവളുടെ അടുത്ത് നിന്നും ഉണ്ടായ കാര്യങ്ങൾ ആലോചിച്ച് വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി സങ്കടവും ദേഷ്യവും ഓക്കെ കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു….ഇത്രയേറെ ഞാൻ അവളെ സ്നേഹിച്ചു പോയോ…? കോളേജിൽ പോകാനൂം ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല… അതുകൊണ്ട് എല്ലാരേയും പോലെ ഇച്ചിരി മനസമാധാനം ലഭിക്കാൻ അവസാന ആശ്രയം ഉറക്കം മാത്രമാണ്… അതുകൊണ്ട് നന്ദുവിന് വരില്ലാന്നൊരു മെസേജ് അയച്ചതിന് ശേഷം ഒന്ന് മയങ്ങി…
പിന്നെ എപ്പോഴത്തേയും പോലെ നിർത്താതെയുള്ള ഫോണടി കേട്ടപ്പോൾ ആണ് കണ്ണ് തുറന്നത്…അല്ലേലും അത് അങ്ങനെയാണല്ലോ… ഒന്ന് സമാധാനമായി കിടക്കുമ്പോൾ അപ്പൊ തുടങ്ങും ഈ മൈര് ഫോണിൻ്റെ നിലവിളി…ചേട്ടത്തിയായിരുന്നു ഫോണിൽ…

” ഇവരൊറ്റയാളാ ഒന്നും അറിയില്ലെങ്കിലും എൻ്റെ ഉള്ളിൽ മൊട്ടിട്ട പലതിനും വളമിട്ട് വലുതാക്കിയത്… ”

ഞാൻ ആത്മഗതം പറഞ്ഞ് ഫോൺ എടുത്തു ചൊവിയോട് അടുപ്പിച്ചു…

” നിനക്കെന്താടാ ഫോണെടുത്തൂടെ…ന്താ നിൻ്റുദ്ദേശം ക്ലാസിനെന്താ വരാത്തെ… ”

ഫോണെടുത്തതും മറുതലയ്ക്കൽ ഒരു ചീറലായിരുന്നു…

” എനിക്കെന്തോ സുഖമില്ല…ഞാൻ ഇന്ന് വരില്ല… ”

ഉറക്കച്ചടവോടെ ഞാൻ ഒറ്റശ്വാസത്തിൽ മറുപടി നൽകി

” ഏഹ്…നിനക്കെന്തോ പറ്റി…? ”

ഞാൻ സുഖമില്ലാന്ന് പറഞ്ഞത് കൊണ്ടാവണം മറുതലയ്ക്കൽ ഒരു വേവലാതി…

” അയ്യോ ഒന്നൂല്ല്യ…സുഖമില്ലാന്ന് പറഞ്ഞത് അസുഖമല്ല… മൂഡിലാന്നാ… ”

” ഓ അങ്ങനെ…അതെന്താ പ്രശ്നം… നിന്ന് കളിക്കാതെ വാ ചെറുക്കാ…ഇനി ആകെ അത്രമാസെ ഉള്ളൂ…നിനക്ക് പാസാവണ്ടേ… ”

വെറുതെ മടി പിടിച്ചിരുക്കുന്നാണെന്ന് കേട്ടതും പുള്ളിക്കാരി തനി ടീച്ചാറായി മാറി അതുകൊണ്ട് വേഗം നൈസ് ആയിട്ട് ഊരിയില്ലേൽ ഇപ്പൊ കോളേജിൽ എത്തേണ്ടി വരും…

” അത് പിന്നെ ഞാൻ നാളെ വരും… ഇപ്പൊ പറ്റില്ല ഇച്ചിരി ബിസിയാ… ഡ്രൈവിങ്ങിലാ…അപ്പൊ ശരി… ”

ഞാൻ മറുത്തൊന്നും പറയാൻ സമ്മതിക്കാതെ വേഗം ഫോണ് കട്ടാക്കി ഫ്ലൈറ്റ് മോഡിലിട്ട് വീണ്ടും ഉറക്കത്തിലേക്ക് കടന്നു…

പിന്നെ വയറ് കെടന്ന് തള്ളയ്ക്ക് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്…അല്ലേലും വിശക്കുമ്പോൾ മാത്രം നമ്മൾ നമ്മളല്ലാതാകുമല്ലോ… അപ്പൊ പിന്നെ നമ്മുടെ പ്രശ്നങ്ങളും നമ്മളെ ബാധിക്കില്ല…സോ വേഗം തന്നെ അടുക്കളയിലേക്ക് കേറി…അമ്മ പോകുമ്പോൾ തന്നെ ഓക്കെ ഉണ്ടാക്കിയാണ് പോകാറ്… അതുകൊണ്ട് കഷ്ടപ്പാടില്ലാണ്ട് ഊണ് കഴിക്കാൻ പറ്റി…അങ്ങനെ ഊണ് കഴിച്ച് ടീവിയുടെ മുന്നിൽ ആയി പിന്നെ നേരംപോക്ക്…വല്ല സിനിമയും കണ്ട് സമയം പോക്കാം എന്ന് വെച്ചപ്പോൾ ഒറ്റ ഒന്നിലും ഒരു നല്ല പടമില്ല…. എല്ലാത്തിലും ഊമ്പിയ സീരിയൽ മാത്രം…അതിലൊന്നാണെങ്കിൽ നല്ല ഒന്നാന്തരം ഒരു പീസ് ഭാര്യ ഉണ്ടായിട്ടും തറയിൽ പാ വിരിച്ച് പലചരക്ക് കടയിലെ കണക്ക് ആലോചിച്ച് ഭാര്യയുടെ ചാരിത്ര്യം കാത്ത് സൂക്ഷിച്ച് കെടക്കുന്ന ഒരു മൈരെൻ്റെ കഥ… ഇതൊക്കെ കാണുന്ന ആൾക്കാരെ തിരണ്ടി വാല് അച്ചാറിൽ മുക്കി അടിക്കണം…അങ്ങനെ ഒടുക്കം എല്ലാ ആമ്പിള്ളേരെയും പോലെ പണ്ടെപ്പൊ കഴിഞ്ഞ കളിയുടെ ഹൈലൈറ്റ്സും കണ്ട് സോഫയിൽ കെടന്ന് ഒടുക്കം അവിടെ കെടന്നും ഉറങ്ങി പോയി…
സമയം പോയത് അറിഞ്ഞില്ല…അമ്മ വന്ന് എപ്പോഴത്തേയും പോലെ ചവിട്ടി വിളിച്ചപ്പോഴായിരുന്നു ഉറക്കം മാറിയത്… പിന്നെ ഒക്കെ പതിവ് പോലെ തന്നെ അച്ഛനോടും അമ്മയോടും സമയം ചിലവഴിക്കുമ്പോൾ ആകെ ഹാപ്പിനെസ്സാണ്…ശരിക്കും പറഞ്ഞാ സിനിമയിൽ ഒക്കെ പറയും പോലെ എൻ്റെ വീട് എൻ്റെ കൊച്ച് സ്വർഗരാജ്യമാണ്…

” അല്ല നീ ഇന്ന് ഹോസ്പിറ്റലിലേക്ക് പോണില്ലേ… ”

അച്ഛൻ്റെ ചോദ്യമാണ് എന്നെ വീണ്ടും മുഷുപ്പിച്ചത്…പോയാ ലവളെ കാണണ്ടെ…കാര്യം ദേഷ്യം ഒക്കെ ഉണ്ടേലും അവളെ കാണാമ്പോൾ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് സങ്കടമുണ്ട്…അല്ലേലും നമ്മളെ എപ്പോഴും ശല്ല്യം ചെയ്യുന്നതും നമ്മൾ അങ്ങോട്ട് ശല്ല്യം ചെയ്യുന്നതുമായ ഒരാൾ ഇങ്ങനെ അകന്ന് നിന്നാൽ അത് ബുദ്ധിമുട്ടല്ലേ…

” ഉറപ്പില്ല…നോക്കീട്ടെ പോണുള്ളൂ… ”

തൽക്കാലം അച്ഛന് മുന്നിൽ ഒരു മറുപടി നൽകിയ ശേഷം ഞാൻ ഫോണെടുത്ത് റൂമിനകത്തേക്ക് നീങ്ങി…

” നന്ദുവെ ഒന്ന് വിളിക്കാം…അവനോട് ചോദിക്കാം…. ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് അവനെ കോൾ ചെയ്യ്തു…രണ്ടാമത്തെ റിംഗിൽ തന്നെ അവൻ ഫോണെടുത്തു…

” എന്തോന്നാ മൈരേ പറാ… ”

ഫോണെടുത്തതും അവൻ്റെ ചീവിട് തോറ്റ് പോകുന്ന ശബ്ദം ചെവിയിലേക്ക് തുളഞ്ഞങ്ങ് കേറി…

” എന്തോന്നടേയ് നിന്ന് കാറുന്നെ…വല്ല തുണ്ടും കാണുവായിരുന്നോ… വിളിച്ചതിന് ഇത്ര കാറാൻ… ”

Leave a Reply

Your email address will not be published. Required fields are marked *