“അത് കൊണ്ട്… ?”..
“ അപ്പോ ഞാനവനെ കണ്ട് സംസാരിച്ചു… അമ്പിളിയെ ഡിവോഴ്സ് ചെയ്യണമെന്ന് പറഞ്ഞു… അവൻ ഒഴിഞ്ഞ് പോയാലല്ലേ എനിക്ക് അമ്പിളിയെ കെട്ടാൻ പറ്റൂ… ?”..
“ അത്… വേണ്ടായിരുന്നു…”..
അത് വരെ കലിപ്പോടെ സംസാരിച്ച അമ്പിളിയുടെ ശബ്ദം ആർദ്രമായി..
“പിന്നെ… ?..
എന്റമ്പിളീ… നിന്റെ ഭാഗത്ത് നിന്ന് നല്ല തന്റേടത്തോടെ സംസാരിക്കാൻ ആളില്ലാത്തതാ വിജയന്റെ ധൈര്യം… ഏതായാലും ഒരാഴ്ച സമയം ഞാനവന് കൊടുത്തിട്ടുണ്ട്… അവൻ തീരുമാനമെടുക്കുമോന്ന് നോക്കാം…”..
ഇനിയെന്താണ് പറയേണ്ടതെന്ന് അമ്പിളിക്കറിയില്ല.. ശരിക്കും സുധീറിനോട് ചൂടാവാനാണ് അവൾ വിളിച്ചത്..പക്ഷേ അവനോട് കടുപ്പിച്ചൊന്നും പറയാനാവുന്നില്ല..
“ അവനെ ഞാനൊഴിവാക്കിത്തരാം അമ്പിളീ… ചെറിയൊരു ഡോസ് ഞാനവന് കൊടുത്തിട്ടുണ്ട്… “..
“ സുധി… അവനെ…തല്ലിയോ…?”..
പെട്ടെന്ന് അമ്പിളി നാവ് കടിച്ചു..ആദ്യമായാണ് അവനെ സുധിയെന്ന് വിളിക്കുന്നത്.. ശൊ.. വേണ്ടായിരുന്നു..എന്നാൽ സുധീറിന് ആ വിളി ഹൃദയത്തിലാണ് ചെന്ന് പതിച്ചത്..
“ഇല്ല…തല്ലിയൊന്നുമില്ല… പക്ഷേ, വേണ്ടി വന്നാൽ തല്ലും… “..
“വേണ്ട… പ്രശ്നത്തിനൊന്നും സുധി പോണ്ട…”..
ഇത്തവണ അറിഞ്ഞ് കൊണ്ട് തന്നെയാണ് അമ്പിളി വിളിച്ചത്..
“പിന്നെ പോവാതെ… ?.
അവനെ അമ്പിളിയുടെ ജീവിതത്തിൽ നിന്നൊഴിവാക്കേണ്ടത് എന്റെ ആവശ്യമായിപ്പോയില്ലേ…?”..
“എന്താവശ്യം… ?”..
“എടീ… നീ കളിക്കല്ലേ… “..
“ സുധീ… ഞാൻ പറഞ്ഞതല്ലേ എനിക്കിനിയൊരു വിവാഹം വേണ്ടെന്ന്….?..
പിന്നെന്തിനാ സുധി വെറുതെ…”..
“ അതിന്റെ കാരണവും അമ്പിളി പറഞ്ഞല്ലോ… വിജയൻ ഡിവോഴ്സ് ചെയ്യാത്തതല്ലേ ഒരു കാരണം… ?..
അതിനുള്ള പണിയാ ഞാനീ ചെയ്യുന്നേ… “..
“ അത് മാത്രമൊന്നുമല്ല…”..
“ അറിയാം… അതും അമ്പിളി പറഞ്ഞിട്ടുണ്ട്… ഒരാണ് നോക്കുന്നത് പേടി… അവൻ മിണ്ടുന്നത് പേടി… തൊടുന്നത് പേടി…
ഞാനൊന്ന് ചോദിക്കട്ടെ, ഞാനമ്പളിയെ നോക്കിയപ്പോ അമ്പിളിക്ക് പേടി തോന്നിയോ… ?..
ഞാൻ ഫോണിലൂടെയും നേരിട്ടും സംസാരിച്ചപ്പോ അമ്പിളി പേടിച്ചോ… ?”..
അമ്പിളി കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.. പിന്നെ പതിയെ മന്ത്രിച്ചു..
“ഇല്ല…”..
“ഇനി തൊടുന്ന കാര്യം… ഒരാണ് തൊടുന്നത് അമ്പിളിക്ക് പേടിയാണെന്നല്ലേ പറഞ്ഞത്… ?.
അത് വിജയൻ അമ്പിളിയെ ഉപദ്രവിച്ചത് കൊണ്ട് തോന്നുന്നതാ..
എല്ലാ ആണുങ്ങളും വിജയനല്ല… പെണ്ണിനെ ഒരു പളുങ്ക് പാത്രം പോലെ കൈകാര്യം ചെയ്യാനറിയുന്ന ആണുങ്ങളും ഇവിടെയുണ്ട്…”..
“ അതാരാണാവോ… ?”..
അമ്പിളിയുടെ ചോദ്യത്തിൽ ഒരു കുസൃതിയുണ്ടായിരുന്നു..
“ അത് ഞാൻ പിന്നെ പറഞ്ഞ് തരാം… അല്ല കാണിച്ച് തരാം…
എനിക്കിപ്പോ ഒരു കാര്യം അറിഞ്ഞാ മതി… വിജയൻ ഒഴിഞ്ഞ് പോയാൽ, അമ്പിളിക്ക് ആണുങ്ങളോടുള്ള പേടി മാറി എന്ന് തോന്നിയാൽ ഒരു വിവാഹം കഴിക്കാൻ അമ്പിളി തയ്യാറാണോ… ?”..
“അല്ല…”..
“എന്ത് കൊണ്ട്… ?”..
“ അത്… ചെലപ്പോ ഞാനൊരു വിവാഹത്തിന് സമ്മതിച്ചേക്കാം… പക്ഷേ… അതൊരിക്കലും സുധി ആകരുത്… “..
“എന്താ എനിക്കൊരു കുറവ്… ?”..
“ കുറവുണ്ടായിട്ടല്ല… ഞാനൊരിക്കെ കല്യാണം കഴിഞ്ഞ പെണ്ണാ…സുധിക്ക് രണ്ടാം കെട്ടല്ലാത്ത ഒരു പെണ്ണിനെത്തന്നെ കിട്ടും… “..
“നീ രണ്ടാം കെട്ടാണെന്ന് അറിഞ്ഞ് കൊണ്ടല്ലേ അമ്പിളീ നിന്നെ കെട്ടാൻ ഞാനാഗ്രഹിച്ചത്… ?”..
“ എന്നാലും അത് വേണ്ട സുധീ…”..
“ശരി… അമ്പിളിക്ക് താൽപര്യമില്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല… എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാ മതി…”..
ഒരു മുന്നറിയിപ്പുമില്ലാതെ സുധി ഫോൺ കട്ടാക്കിയത് അമ്പിളിയെ നിരാശപ്പെടുത്തി.. അവൾക്കിനിയും അവനോട് സംസാരിക്കാനുണ്ടായിരുന്നു.
നല്ലൊരു ചെറുപ്പക്കാരനാണ് സുധി..നല്ല സ്വഭാവം.. നല്ല സുമുഖനും ആരോഗ്യവാനും..അവനെ ഭർത്താവായി കിട്ടാൻ ഏത് പെണ്ണും കൊതിക്കും..
