കണ്ണിലുദിച്ച കിനാവുകൾ 16

ഈ സുധീർ നല്ലവനും മാന്യനുമാണെന്ന് അമ്പിളിക്ക് തോന്നി..പക്ഷേ അവന്റെ ഓഫർ സ്വീകരിക്കാൻ നിവൃത്തിയില്ല.. എത്ര അനുകൂല സാഹചര്യമുണ്ടായാലും ശരി ഇനിയൊരു വിവാഹം വേണ്ട.. എത്ര നല്ലവനാണെന്ന് തോന്നിയാലും അവനും ഒരാണാണ്..ആണിലുള്ള വിശ്വാസം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയൊരു പരീക്ഷണത്തിന് വയ്യ..ഇപ്പോ ജീവിതത്തിൽ ഒരു സമാധാനമുണ്ട്..തനിക്കത് മതി..അമ്മയോടും, മോളോടുമൊപ്പം ഈ ചെറിയ സന്തോഷം മതി തനിക്ക്..

 

സുധീർ പറഞ്ഞതിനൊന്നും ഒരു മറുപടിയും കൊടുക്കാതെ അമ്പിളി ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ കിടന്നു.. പതിവ് പോലെ അവൾ സുഖമായി ഉറങ്ങുകയും ചെയ്തു.. രാവിലെ കൃത്യ സമയത്ത് ഉണരുകയും ചെയ്തു.. അന്ന് പതിവിന് വിപരീതമായി അമ്പിളി ആദ്യം നോക്കിയത് കിടക്കയിൽ വെച്ച മൊബൈലാണ്.. ഫോൺ ലോക്ക് തുറക്കുമ്പോ എന്തിനെന്നറിയാത്ത ഒരു ധൃതിയും അവൾക്കുണ്ടായി.. അതിൽ വന്ന് കിടക്കുന്ന ഗുഡ്മോണിംഗ് കണ്ട് സന്തോഷമാണോ,അതോ മറ്റെന്തെങ്കിലുമാണോ തനിക്കുണ്ടായതെന്ന് അമ്പിളിക്ക് തന്നെ മനസിലായില്ല..

ഈ മനുഷ്യൻ എന്തിനാണിങ്ങനെ ശല്യം ചെയ്യുന്നതെന്ന് ചിന്തിച്ച് അമ്പിളി മൊബൈൽ ബെഡിലേക്കിട്ട് ബാത്ത്റൂമിലേക്ക് കയറി..

 

✍️… വീട്ടിൽ നിന്നിറങ്ങി പഞ്ചായത്ത് റോഡിലെത്തിയപ്പോ അമ്പിളിയുടെ കണ്ണുകൾ നാല് പാടും പാഞ്ഞു..എന്താണ് തന്റെ കണ്ണുകൾ തേടുന്നതെന്ന് അമ്പിളിക്ക് തന്നെ അറിയില്ല..ഒന്നും കാണാഞ്ഞ് തനിക്ക് നിരാശയുണ്ടായത് എന്തിനെന്നും അറിയില്ല..ബസ് കാത്ത് നിൽക്കുമ്പോഴും അമ്പിളിയുടെ കണ്ണുകൾ എന്തോ തിരയുകയായിരുന്നു..

 

ജോലിസ്ഥലത്തെത്തി കംപ്യൂട്ടറിന് മുന്നിലിരുന്നപ്പോ അമ്പിളി മറ്റെല്ലാം മറന്നു.. ജോലിയിൽ മാത്രമായി അവളുടെ ശ്രദ്ധ.. ഉച്ചക്ക് ലഞ്ച് ടൈമിൽ അവൾ മൊബെലിൽ നോക്കിയതേ ഇല്ല.. വൈകിട്ട് ജോലികഴിഞ്ഞിട്ടും അവൾ മൊബൈൽ നോക്കിയില്ല.. പക്ഷേ, തിരിച്ച് ബസ് കാത്ത് നിൽക്കുമ്പോ അവൾ നാല് പാടും നോക്കി.. അവൾ പ്രതീക്ഷിച്ചത് കാണാതായപ്പോ സമാധാനമാണ് തോന്നിയത്..

 

വീട്ടിലെത്തി കുളികഴിഞ്ഞ് ചായ കുടിച്ചിരിക്കുമ്പോ അമ്പിളി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ അമ്മയോട് സംസാരിച്ചു.. കുറേ നേരം മോളെ കളിപ്പിച്ചു.. താൻ പിടിച്ചേടത്ത് തന്റെ മനസ് നിൽക്കുമെന്ന് ഉറപ്പാക്കിയാണ് അമ്പിളി ഭക്ഷണം കഴിച്ച് കിടക്കാനായി മുറിയിലേക്ക് പോയത്..

 

പക്ഷേ, മുറിയിൽ കയറി വാതിലടച്ചതും അവളുടെ പിടി വിട്ടു.. മൊബൈലെടുത്ത് നോക്കാതിരിക്കാൻ അവൾക്കായില്ല.. ഇന്ന് രാവിലെ നോക്കി വെച്ച മൊബൈൽ ഈ സമയം വരെയും അവൾ എടുത്ത് നോക്കിയിട്ടില്ല.. അതിലിപ്പോ മെസേജുകൾ നിറഞ്ഞിട്ടുണ്ടാവും..

 

പക്ഷേ, വല്ലാത്തൊരാവേശത്തോടെ മൊബൈൽ തുറന്ന് നോക്കിയ അമ്പിളി തീർത്തും നിരാശയായി..ഒരു മെസേജ് പോലും വന്നിട്ടില്ല..അല്ലെങ്കിലും ആരും മെസേജയക്കാനൊന്നുമില്ല..എന്നാലും ഇന്നവൾ എന്തോ പ്രതീക്ഷിച്ചിരിന്നു..

 

പിന്നെ ചിന്തിച്ചപ്പോ അമ്പിളിക്ക് ആശ്വാസവും തോന്നി..ഒരു ശല്യം ഒഴിഞ്ഞ് പോയല്ലോ.. അവൾ സമാധാനത്തോടെ കിടന്നു..പക്ഷേ ഉറങ്ങാനവൾക്കായില്ല..തന്റെ അവസ്ഥ മുതലെടുത്ത് അടുത്ത് കൂടിയവരും,തന്നോട് മോശമായി പെരുമാറിയവരും ഉണ്ട്.. സുധീർ മാന്യമായാണ് സംസാരിച്ചത്..

 

എന്നാലും വേണ്ട… അതവനോട് പറയണം..ഇപ്പത്തന്നെ..അമ്പിളി മൊബൈലെടുത്ത് കോൾ ചെയ്തു..

 

“ഹലോ… എന്താടീ അമ്പിളീ ഈ നേരത്ത്… ?.

ഹൊ… എത്ര ദിവസമായെടീ നീയൊന്ന് വിളിച്ചിട്ട്… ?..

നിനക്ക് സുഖാണോടീ… ?”..

 

ഫോണിൽ ഒരു പെൺ ശബ്ദം കേട്ട് അമ്പിളിയൊന്ന് നോക്കി..അപ്പോഴാണ് പ്രിയ എന്ന കൂട്ടുകാരിക്കാണ് താൻ ഫോൺ ചെയ്തതെന്ന് അമ്പിളിക്ക് മനസിലായത്.. പ്രിയ വിജയന്റെ നാട്ടുകാരിയാണ്… വിജയൻ അമ്പിളിയെ കെട്ടിക്കൊണ്ട് ചെന്നത് മുതൽ അവർ കൂട്ടാണ്..

 

“ സുഖാടീ പ്രിയേ… നിനക്ക് സുഖാണോ… ?”..

 

“ ഉം… എനിക്കും സുഖം… നീയെന്താ അമ്പിളീ ഈ നേരത്ത് വിളിച്ചത്… ?..

Leave a Reply

Your email address will not be published. Required fields are marked *