ഇപ്പൊ
അച്ചു വന്നിട്ട് പോയതിനു ശേഷമല്ലേ ഞാൻ ടീച്ചറുടെ ക്ലാസ്സിൽ മര്യാദക്കൊന്ന് ഇരുന്നത് … അതിനു മുൻപ് ടീച്ചറുടെ ക്ലാസ്സിൽ മര്യാദക്ക് എന്നെ ഇരുത്തിയ ഒരു ദിവസം പറയാൻ പറ്റുമോ
മറ്റാരോടെങ്കിലും ഉള്ള ദേഷ്യം പഠിക്കാൻ വരുന്ന ഞങ്ങളോട് ദയവായി ടീച്ചർ തീർക്കരുത്
ഇപ്പൊ എന്റെ അന്നത്തെ അതെ അവസ്ഥയാണ് ഇന്ന് ആ ക്ലാസ്സിൽ അമലിന്
അവൻ ടീച്ചറോട് എന്ത് തെറ്റാ ചെയ്തത് … അവൻ തെറ്റ് ചെയ്തത് എന്നോടല്ലേ …
അവൻ അതിനു എന്നോട് കരഞ്ഞ് മാപ്പു പറയുകേം ചെയ്തു
ഇപ്പൊ ടീച്ചർ ക്ലാസ്സിൽ വരുബോൾ തന്നെ ഒരുതരം വെറുപ്പാ അവന്
മുൻപ് അതെനിക്കായിരുന്നു
ഞങ്ങളും മനുഷ്യരാണ് ടീച്ചറെ … ഞങ്ങൾക്കും ഉണ്ട് ദേഷ്യവും സങ്കടവും ഒക്കെ …
.
അത്രയും പറഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് നടന്നു
അത്രക്ക് ഉണ്ടായിരുന്നു ഉള്ളിലെ സങ്കടം …
ടീച്ചർ ഒന്നും മിണ്ടിയില്ല
ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോ അമൽ ഉണ്ട് ബെഞ്ചിൽ അവന്റെ മുഖത്ത് നല്ല സങ്കടമുണ്ട് … ടീച്ചർ ഇന്ന് …തന്നെ എന്തിനാവും പുറത്താക്കുന്നതെന്ന് ചിന്തിക്കാവും പാവം
ഞാൻ അവന്റെ നേരെ ചെന്ന് അവന്റെ തോളിൽ കൈവെച്ച് പതിയെ പറഞ്ഞു
“നീ പേടിക്കേണ്ട… ടീച്ചർ ഇനി ഒന്നും പറയില്ല ”
അത് കേട്ടപ്പോൾ അവന് ഒരത്ഭുദം …പക്ഷെ മുഖം വിടർന്നിട്ടില്ല
ഞാൻ പുറകിലെ എന്റെ ബെഞ്ചിൽ പോയി ഇരുന്നു
കുറച്ചു കഴിഞ്ഞ് ടീച്ചർ വന്നു
ടീച്ചർ : ഇന്ന് ക്ലാസ് ഇല്ല …നല്ല തലവേദന ..ആരും ശബ്ദമുണ്ടാക്കരുത് …
ഇത്രയും പറഞ്ഞ് ടീച്ചർ മേശയിൽ തല വെച്ച് കിടന്നു
അമൽ
എന്നെ ഒന്ന് തിരിഞ്ഞ് നോക്കി … മുഖത്തൊരു തുറന്ന ചിരിയും
ഞങ്ങൾ ആരും മിണ്ടിയില്ല .. ക്ലാസ് അകെ ഒരു മരണ വീട്ടിൽ പോയ പ്രതീതി ആയിരുന്നു
ടീച്ചറിന്റെ ടൈം കഴിഞ്ഞു ടീച്ചർ പോവുമ്പോ
ടീച്ചർ : അമൽ … ”I AM SORRY ”
അതും പറഞ്ഞ് അവർ എന്നെ നോക്കി … ഞാൻ അവരെ നോക്കാതെ ഒരു പുച്ഛച്ചിരി മുഖത്ത് വരുത്തി
അവർ ക്ലാസ്സിൽ നിന്ന് പോയ ഉടനെ അമൽ എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു പാവം …അവന്റെ കണ്ണൊക്കെ നിറഞ്ഞരുന്നു …അത്രക്ക് സന്തോഷമായിട്ടുണ്ടായിരുന്നു ആ പാവത്തിന്
അവനെന്നോടൊന്നും മിണ്ടിയില്ല … സങ്കടം കൊണ്ട് അവന്റെ തൊണ്ട വിറക്കായിരുന്നു
ഞാൻ അവന്റെ പുറത്തുതട്ടി സമാദാനിപ്പിച്ചു
എന്റെ വലിയ ശത്രു ആയിരുന്ന അവൻ പിന്നെ എന്റെ നല്ല ഒരു സുഹൃത്തായി
ഞാൻ ,ബിനു,അമൽ അതായി ക്ലാസ്സിലെ എന്റെ ടീം
അങ്ങിനെ കുറച്ചു ദിവസത്തിന് ശേഷം ഒരു ശനിയാഴ്ച
ഞാനും അച്ചുവും ചാരുപടിയിൽ ഇരിക്കയായിരുന്നു …ഞങ്ങളെ പിണക്കം ഒക്കെ മാറി
അതിന് പിന്നെ അത്ര ആയുസ്സൊന്നും ഉണ്ടാവൂല
അച്ചുവിന് ഒരു കാൾ വന്നു
അച്ചു പറയുന്നത് മാത്രമേ കേൾകുന്നുള്ളു
അച്ചു : ഹലോ ….
ആ …പറയെടി
എന്തുപറ്റി …
ഇതെന്താ പെട്ടെന്ന് …
ആര് …
എന്നിട്ട് നീ ഇപ്പൊ എവിടെയാ …
വാടകക്കോ …
നീ അവരേം കൂട്ടി ഇങ്ങോട്ട് വാ …
വേണം … ഞാൻ പറഞ്ഞത് കേട്ട മതി
ആർക്ക് ബുദ്ദിമുട്ട്
വേറെ എങ്ങോട്ടേലും പോയ …ഈ
അശ്വതി ആരാന്നു നീ അറിയും …
നാളെ തന്നെ ഇങ്ങോട്ട് വാ ..
ശെരി …ook
അഭി : ആരാ …എന്താ സംഭവം
അച്ചു : എനിക്ക് പല കോളും വരും ..അതൊക്കെ നിന്നോട് പറയണോ ?
അഭി : തമ്പുരാട്ടി പൊറുക്കണം .. അടിയന് ഒരു തെറ്റ് പറ്റി
കൃത്യ സമയത്ത് അജി വിളിച്ചു .. ഞാൻ വെപ്രാളത്തോടെ ഫോൺ എടുത്ത് സംസാരിച്ചു
(ഫോണിൽ )
അഭി : ഹാലോ
അജി : നീ എവിടെ
അഭി : ഞാൻ വീട്ടിലുണ്ട് .. എന്താടാ എന്താകാര്യം
അജി : എന്താടാ .. നിനക്ക് വയ്യേ
അഭി : വയ്യേ …അയ്യോ
അജി : നീ എന്ത് തേങ്ങായ ഈ പറയുന്നത് … നീ കുളത്തിലേക്ക് വരോ
അഭി : എപ്പോ … നീ പെട്ടെന്ന് സമയം പറ
അജി : നിന്റെ കുഞ്ഞമ്മന്റെ പതിനാറ്
അഭി : കുഞ്ഞമ്മന്റെ …ഞാൻ വര … നീ ലൊക്കേഷൻ അയക്ക്
അജി : നീ അങ് വാടാ മൈ ….
അഭി : ok ടാ … ശെരി
ഞാൻ ഫോൺ വെച്ചു
ഞാൻ പ്രതീക്ഷിച്ച ചോദ്യം ഉടനെ വന്നു
അച്ചു : ആരാ … എന്താ പ്രശ്നം
അഭി : എനിക്ക് പല കോളും വരും ..അതൊക്കെ നിന്നോട് പറയണോ ?
