അമൽ : എടാ തെണ്ടികളെ ..നിങ്ങള് ഓരോന്ന് കുടിച്ച് എന്റെപേരിലെഴുതി ഇപ്പൊ എത്ര കൊടുക്കാനുണ്ടെന്ന് വല്ല പിടിയും ഉണ്ടോ …മനുഷ്യന്റെ കയ്യിലാണെങ്കിൽ അഞ്ചിന്റെ പൈസയുല്ല
അഭി : നമുക്ക് ഷെയർ ചെയ്യടാ … നീ എന്തിനാ പേടിക്കുന്നെ
അമൽ : അത് വാ കൊണ്ട് പറഞ്ഞാൽ പോരാ … ചെയ്യണം … അല്ലെങ്കി അങ്ങേര് എന്നെ നാരങ്ങാ പിഴിയുംപോലെ പിഴിയും
ഞങ്ങൾ അത് കേട്ട് അവനെ നോക്കി ഉറക്കെ ചിരിച്ചു
ആ കൂൾബാർ നടത്തുന്നത് എന്റെ വീടിന്റെ അടുത്തുള്ള ചേട്ടനാ … ഞാൻ പൈസ കൊടുക്കുമെന്ന് പുള്ളിക്ക് അറിയാം …അവനെ ചൂടാക്കാൻ അവന്റെ പേരിൽ പറ്റാക്കിയതാ … അത് പുള്ളിക്കും ബിനുവിനുമറിയാം .. എന്നാലും ബിനു ഒന്നും വസരം മുതലാക്കില്ല ട്ടോ … പാവാണ് … അവൻ ഒറ്റക്ക് കുടിക്കാണെങ്കിൽ അവൻ ക്യാഷ് കൊടുത്തേ കുടിക്കൂ …അമലും അങ്ങിനെ തന്നെ … ഞാനുള്ളപ്പോ അവന്റെ പറ്റിലെഴുതാൻ പറയും …അപ്പൊ അവന്റെ മോന്ത കാണാൻ നല്ല രസാ ..
പിന്നെ ക്ലാസ്സൊക്കെ നല്ല ജോളിയായി പോയി തുടങ്ങി … എന്റെ ബെഞ്ചിലെ ഒരു മൊണ്ണയെ മുന്നിലേക്കിട്ട് അമലിനെ എന്റെ ബെഞ്ചിലേക്കിരുത്തി
…മൂന്നും ഒരുമിച്ചതോടെ പഠിപ്പൊക്കെ ഉഴപ്പാനും തുടങ്ങി …
അങ്ങനെ ഒരു ദിവസം ക്ലാസ്സിലേക്ക് പുതിയ ഒരു പെൺകുട്ടി വന്നു …പുതിയതെന്ന് പറയുമ്പോ കോളേജിൽ പുതിയതല്ല ..ക്ലാസ്സിൽ പുതിയത് ..അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഇങ്ങോട്ട് മാറിയതാണ് …അവൾ ബാക്ക് ബെഞ്ചിൽ പെൺകുട്ടികളുടെ ഭാഗത്തു എന്റെ നേരെ സൈഡിൽ തന്നെ ഇരുന്നു …
നല്ല ഒരു സുന്ദരി കൊച്ച് … നല്ല മുഖ പരിജയം തോന്നുന്നുണ്ട് ..ഇനി പ്പോ അപ്പുറത്തെ ക്ലാസ്സിൽ ഉള്ളതല്ലേ അങ്ങനെ കണ്ടുള്ള പരിജയം കൊണ്ട് തോന്നിയതാവും എന്ന് ഞാനും കരുതി …
അവളെന്നെ ഇടക്ക് ഇടയ്ക്കു ശ്രദ്ദിക്കുന്നത് ബിനു എന്നോട് പറഞ്ഞു
ഞാൻ അവളെ ഒന്ന് നോക്കി അവളപ്പോ എന്നെ നോക്കി ചിരിക്കേം ചെയ്തു …ഞാൻതിരിച്ചു അങ്ങോട്ടും ചിരിച്ചു എന്നല്ലാതെ എന്താണ് സംഭവം എന്ന് മനസ്സിലായില്ല
അന്നുച്ചക്ക് ഞങ്ങൾ ക്ലാസ്സിൽ ഇരുന്ന് ടീച്ചർമാർക്ക് കൊടുക്കാനുള്ള പണിയെ കുറിച്ച് തമാശയോടെ സംസാരിച്ചോണ്ടിരിക്കാർന്നു
അപ്പോൾ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നോട് ചോദിച്ചു
“അഭിയല്ലേ ?”
അഭി : അതെ …എന്നെ എങ്ങിനെ അറിയ …
അല്ല എന്താപേര്
“ഞാൻ ആതിര”
അവളുടെ മറുപടി വന്നു
ആതിര : നമ്മൾ പത്താം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചിട്ടുണ്ട്
ഞാൻ ഒന്ന് ആലോചിച്ചു …പെട്ടെന്ന് ആളെ കത്തി …അതോടെ എന്റെ നട്ടെല്ല് വഴി എന്തോ ഒരു സാദനം തലച്ചോറിലേക്ക് എത്തിയത് ഞാൻ ശെരിക്കും അറിഞ്ഞു
ഇതവളല്ലേ എന്നെ സ്കൂളീന്ന് പുറത്താക്കിയ മുതല് …ഞാൻ ആദ്യമായി പ്രേമം പറഞ്ഞ പെണ്ണ് … ഇവളാകെ മാറിയല്ലോ … പഴയ കോലവുമായി ഒരു ബന്ധവും ഇല്ല
..വെറുതെ അല്ല ഇവളെ എവിടെയോ കണ്ട പോലെ തോന്നിയത് …എന്നാലും എന്തൊരു മാറ്റം
അഭി : എടി നീയോ … നീ വല്ല പ്ലാസ്റ്റിക് സർജറിയും ചെയ്തോ ..നല്ല മാറ്റമാണല്ലോ…കണ്ടിട്ട് മനസ്സിലായതേ ഇല്ല
ആതിര : അത് നീ കുറെ വർഷം കഴിഞ് കാണുന്നത് കൊണ്ടാവും … എനിക്കത്ര മാറ്റമൊന്നും വന്നിട്ടില്ല
അഭി : അത് നീ പഴയ ഫോട്ടോ ഒന്നും നോക്കാത്തതോണ്ട … എന്തൊക്കെ വിശേഷം …
എന്തായാലും ഇതൊരു വല്ലാത്ത സർപ്രൈസ് ആയി …
ആതിര :എനിക്ക് നിന്നെ കണ്ടപ്പോ തന്നെ മനസ്സിലായി … ഇപ്പോഴുമന്നത്തെ ദേഷ്യം ഉണ്ടാവും അത് കൊണ്ടാ നീ എന്നെ മൈൻഡ് ചെയ്യാത്തതെന്ന വിചാരിച്ചത് …
അഭി : ഹേയ് …അതൊക്കെ നമ്മള് എന്നേ വിട്ടു…നിന്നെ ശെരിക്കും മനസ്സിലായില്ലെടി …നിനക്ക് നല്ല മാറ്റം വന്നു
അതല്ല …നീ എന്താ ആ ക്ലാസ്സീന്ന് പോന്നത്
ആതിര : അവിടെ ഒരുത്തൻ ഭയങ്കര ശല്യം …എപ്പോഴും എന്റെ ഒപ്പം തന്നെ ..എനിക്കാണെങ്കി അവനെ കണ്ണെടുത്ത കണ്ടൂടാ …പിന്നെ ഇങ്ങോട്ട് ഒരു ട്രാൻസ്ഫർ വാങ്ങി
അത് പറഞ്ഞു അവൾ ചിരിച്ചു
അഭി : അതാരാടാ അപ്പുറത്തെ ക്ലാസ്സിൽ ഇത്ര വലിയ ഞരമ്പൻ ?
