അച്ചു ഒന്നും മിണ്ടിയില്ല
ആ ഉത്തരം പറഞ്ഞതും എന്റെ രോമം വരെ എഴുന്നേറ്റ് സല്യൂട്ട് അടിച്ചു
മനസ്സിന് സംതൃപ്തിയായി
ഹോ ….രോമാഞ്ചം
അല്പം കഴിഞ്ഞ്
വണ്ടിയുമെടുത്ത് അമ്പലകുളത്തിലേക്ക് പോയി ..അജി അവിടെ ഉണ്ടായിരുന്നു
അവനെന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്
അജി : എടാ പന്നി … നീ ഇന്ന് വല്ല കഞ്ചാവും കൂട്ടിയിട്ട് കത്തിച്ചോ …
ഒരു ബന്ധവുമില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നല്ലോ
അഭി : എടാ ..നീ എന്റെ കയ്യിലേക്ക് നോക്കിയേ …രോമം എഴുന്നേറ്റു നിൽക്കുന്നത് കണ്ടോ…
അച്ചുവിനെ ചെറുതായിട്ട് ഒന്ന് ഊക്കി … അപ്പൊ എഴുന്നേറ്റതാ ഇതുവരെ താഴ്ന്നിട്ടില്ല
അജി : അതാണോ ഇത്ര വലിയ സംഭവം …ഒന്ന് പോടാ
അഭി : എനിക്കത് വലിയ സംഭവം തന്നെ ആണ് മോനെ … അവള് ചമ്മുന്നത് നീലക്കുറിഞ്ഞി പൂക്കണ പോലെ വല്ലപ്പോഴും കിട്ടണ ചാൻസ … അത് ഞാൻ ഓണം.. വിഷു പോലെ കൊണ്ടാടും
അജി : നിന്റെ രാക്ഷസി എന്ത് പറയുന്നു ?
അഭി : ഇപ്പൊ എന്നോട് പ്രശ്നമൊന്നുമില്ല …പിന്നെ എനിക്ക് പറയാനുള്ളതൊക്കെ മുഖത്തു നോക്കി പറഞ്ഞപ്പോ സെറ്റ് … അമലിനോട് സോറി ഒക്കെ പറഞ്ഞു …
യക്ഷി പാലയിൽ നിന്നൊക്കെ ഇറങ്ങി മര്യാദക്കായിട്ടുണ്ട്
അജി : അല്ല … അന്ന് നിന്റെ വീട്ടിൽ എന്തിനു വന്നതാ ?
അഭി : ആ …അറിയില്ല … അച്ചൂനെ കാണാൻ വന്നതായിരിക്കും
അജി : നീ അവരോട് മിണ്ടാറൊന്നുമില്ലേ ?
അഭി : ഇല്ല …ഞാൻ വല്യ മൈൻഡ് ഒന്നും കൊടുക്കാറില്ല …
അജി : അമലിന്റെ അവസ്ഥ എന്താ ?
അഭി : അവനിപ്പോ ഫുൾ സെറ്റാണ് … ഇപ്പൊ കട്ട കമ്പനിയുമാണ്
അജി :ആ .. എട… പിന്നെ എനിക്ക്
നിന്റെ വണ്ടിയൊന്ന് വേണം .. ഒരു ട്രിപ്പ് ഉണ്ട് കോളേജ് ടീമുമായിട്ട് … അവമ്മാരുടെ അടുത്തൊക്കെ ബുള്ളെറ്റ
അഭി : ആ എടുത്തോട …നീ എന്നെ വീട്ടിലൊന്ന് ഇറക്കിയേക്ക്
അല്പം കഴിഞ് ഞങ്ങൾ അവിടന്ന് എഴുന്നേറ്റു …പിന്നെ അവനു വണ്ടി വേണ്ടത് കൊണ്ട് അവനോട് വണ്ടിയെടുക്കാനും പറഞ്ഞു ഞാൻ പുറകിൽ കയറി
അജി : എടാ ഇത് പെട്രോൾ ഫുൾ ആണല്ലോ …
അഭി : പിന്നേ … ബിസിനെസ്സ് മാന്റെ മോനല്ലേ …തന്തപ്പിടി വീട്ടിലേക്ക് നോക്കാതെ കാശുണ്ടാക്കും…നമ്മള് പുള്ളിയെ നോക്കാതെ ചിലവാക്കും അത്രേ ഒള്ളു …
ഇതും പറഞ്ഞു ഞങ്ങള് ചിരിച്ചു
അങ്ങനെ അജി എന്നെ വീട്ടിലാക്കി അവൻ വണ്ടിയുമായി പോയി …
ഞാൻ വീട്ടിലേക്ക് കയറിയപ്പോ പൂമുഖത്ത് അമ്മയും അച്ചുവും ഇരിക്കുന്നുണ്ട് …എന്തോ വലിയ ചർച്ചയിലാണ് രണ്ടാളും …അച്ചൂന്റെ മുഖത്ത് നല്ല സന്തോഷവുമുണ്ട് …
ഞാനും അവരോടൊപ്പം ചെന്നിരുന്നു ചർച്ചയിൽ പങ്കാളിയായി
അഭി : എന്താ അമ്മെ …വല്യ ചർച്ചയിലാണല്ലോ
‘അമ്മ : അതേ …നാളെ മുതൽ ഇവിടെ വിരുന്നുകാർ ഉണ്ടാവും
അഭി : വിരുന്നുകാരോ ..അതാരാ ?
അച്ചു : നിനക്കേറ്റവും ഇഷ്ടപ്പെട്ട ആളാ …
അതും പറഞ്ഞു അവര് ഉറക്കെ ചിരിച്ചു
അഭി : ആരാ അമ്മേ … വട്ടാക്കാതെ പറ
‘അമ്മ : അത് നാളെ വരുമ്പോ കാണാലോ
അച്ചു : നീ മുകളിലെ റൂമൊക്കെ ഒന്ന് ക്ലീൻ ചെയ്തു വെക്ക് ട്ടോ
അഭി : എനിക്കെങ്ങും വയ്യ …അല്ല നിങ്ങള് ഈ വീട് വാടകക്ക് കൊടുത്തോ
‘അമ്മ :
വിരുന്നുകാർക്കെന്തിനാ ചെക്കാ വാടക
അഭി : അതേയ് …വിരുന്നുകാരൊക്കെ കൊള്ളാം …താഴെ കിടത്തിയാൽ മതി …
ഇവിടേം ഉണ്ടല്ലോ മൂന്നാലു മുറി
അച്ചു : വേണ്ട മുകളി തന്നെ മതി …അങ്ങനെ നീ മാത്രം മുകളിൽ ഭരിക്കണ്ട …
രാത്രി ഭക്ഷണം കഴിക്കുമ്പഴും ഞാൻ അമ്മയോടും അച്ചുവിനോടും കുറെ ചോദിച്ചു ആരാ വരുന്നതെന്ന് …ഇവരുണ്ടോ പറയുന്നു …അങ്ങനെ അതൊരു സർപ്രൈസ് ആക്കി ആ … അച്ചു… എനിക്കാണെങ്കിൽ ഈ സർപ്രൈസ് തീരെ ഇഷ്ടമല്ല …പിന്നെ അതാലോചിച്ചു തലവേദന വരെ എടുക്കും ..അതാ പൂതനക്ക് അറിയാം …ജാട… തെണ്ടി …
ഞാൻ ഭക്ഷണവും കഴിച്ചു റൂമിലെത്തി ആലോചനയിൽ മുഴുകി
താഴെ നാല് മുറിയുണ്ട് … ഒന്ന് അച്ഛന്റേം അമ്മന്റേം …ഒന്ന് അച്ചുവിന്റേം …ഒന്നിൽ പഴയ കുറെ സാധനങ്ങളാണ് …പിന്നെ അച്ഛൻ ഇല്ലാത്തപ്പോ അച്ചുവിന്റെ കൂടെ ആണ് ‘അമ്മ കിടക്കുന്നത് …അപ്പോഴും ഒരു മുറി കാലിയാണ് …അപ്പൊ വരുന്നത് ഒരാളല്ല… അതാരായിരിക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല
