അവളെ എനിക്ക് തരണം …
അവളെ ഞാനിങ്ങെടുക്കുവാ …
എന്നാലും ഇത്ര പെട്ടെന്നൊക്കെ ഒരാളോട് പ്രേമം തോന്നോ … അപ്പൊ ഇതാവും ലവ് അറ്റ് ഫസ്റ്റ് നൈറ്റ് … അല്ല…. ഫസ്റ്റ് സൈറ്റ് …അല്ലെ
അപ്പൊ അവളെ ഒന്ന് വളക്കണമല്ലോ …എങ്ങിനെ ..എനിക്കാണെങ്കിൽ ഇതുവരെ വളച്ചോ പ്രേമിച്ചോ പരിചയവുമില്ല..
ആകെ ഒരു പരിചയം ഉള്ളത് പത്താം ക്ലാസ്സിൽ വെച്ച് ഐ ലവ് യു എന്ന് ഒരു കുട്ടിയോട് പറഞ്ഞതാ … പറഞ്ഞതെ ഓർമ ഉണ്ടായിരുന്നുള്ളു
അതോടെ പിന്നെ സ്കൂളിൽ കുശാലായിരുന്നു …
ആദ്യം ക്ലാസ്സിന്ന് പുറത്തായി പിന്നെ അമ്മയായി …അച്ഛനായി …ടീച്ചറായി …ഹെഡ്മാസ്റ്ററായി …അവസാനം സ്കൂളിന്ന് തന്നെ പുറത്തായി .
അപ്പൊ നിങ്ങള് വിചാരിക്കും ഒരു ”ഐ ലവ് യു” എന്ന് പറയുന്നത് ഇത്ര വലിയ തെറ്റാണോന്ന് …ഒരിക്കലുമല്ല …പ്രശ്നം അതെല്ലായിരുന്നു
ഞാൻ ഇഷ്ട്ടം പറഞ്ഞത് ആ സ്കൂളിൽ തന്നെ പഠിപ്പിക്കുന്ന …ഹിന്ദി ടീച്ചറിന്റേം ,കണക്ക് മാഷിന്റേം ഒരേ ഒരു മകളായിരുന്നു എന്നതാണ് യഥാർത്ഥ കാരണം…
അതോടെ ഹൃദയത്തിൽ ആദ്യമായി ഉണ്ടായ പ്രേമം …കിഡ്‌നി വഴി മൂത്രത്തിലൂടെ പുന്തള്ളി
അഥവാ നൊളയിലേ മുള്ളിക്കളഞ്ഞു
പിന്നെ ആദ്യമായാണ് ഒരു പ്രേമം ഉള്ളിലേക്ക് കയറുന്നത്
ആദ്യത്തെ അനുഭവം തന്നെ കൈപായിരുന്നത് കൊണ്ട് ചെറിയ ഉൾഭയം ഉണ്ട്
എന്തായാലും അച്ചു അറിയരുത് … അറിഞ്ഞാൽ പണിയ … ഞാൻ അവളെ വളക്കുമ്പഴേക്ക് ..അച്ചു എന്നെ ഒടിക്കും
അങ്ങിനെ എന്തൊക്കെയോ ചിന്തിച്ചു അവിടെ തന്നെ ഇരുന്നു
അച്ചു : അഭി … ഒന്ന് വന്നേ
..
ഞാൻ : ആ …വരുന്നു
എന്താ …
ഞാൻ അകത്തേക്ക് കയറി ചോദിച്ചു
അച്ചു : നീ ഇവർക്ക് മുകളിലത്തെ മുറിയൊക്കെ കാണിച്ചു കൊടുത്തേ … എല്ലാം ഞാൻ ക്ലീൻ ചെയ്തു ഇട്ടിട്ടുണ്ട്
പിന്നെ…. ഇവര് ഇനി ഇവിടെ തന്നെ ഉണ്ടാവും …ഈ വീട്ടുകാരായിട്ട്
ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് മൂളി
ക്ലീൻ ചെയ്തെന്നോ … അപ്പൊ അവൾക് തന്നെ കാണിച്ചു കൊടുത്താൽ പോരെ …ഇനി ഞാനെന്തിനാ
ഞാൻ നടന്ന് മുകളിലേക്ക് കയറി …എന്റെ പിറകെ ബാഗുമായി അവരും
മുകളിൽ തന്നെ 5 റൂമുണ്ട് അവസാനത്തെ റൂമാണ് എന്റേത് അതാണ് മുകളിലത്തെ വലിയ റൂം
ഞാൻ സ്റ്റെപ്പ് കയറി ആദ്യം കാണുന്ന മൂന്നു മുറി കാണിച്ചു കൊടുത്തു
ടീച്ചർ ഒരു മുറിയിൽ കയറി… അനിയത്തിമാർ രണ്ടാളും വേറൊരു മുറിയിലും കയറി
അവരുടെ സംസാരത്തിൽ നിന്നാണ് അത് രണ്ടും ടീച്ചറിന്റെ അനിയത്തിമാരാണെന്ന് മനസ്സിലായത് …
അവരെന്തോ നല്ല സങ്കടത്തിലാണ്… മുഖത്ത് അത്ര തോന്നുന്നില്ലെങ്കിലും മനസ്സിലാവുന്നുണ്ട്
ഞാൻ അവർക്ക് മുറി കാണിച്ചു കൊടുത്തു താഴേക്ക് ചെന്നു…
അച്ചുവും അമ്മയും ഉണ്ട് പൂമുഖത്ത്
ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് അച്ചുവിനോട് കാര്യങ്ങൾ ചോദിച്ചു
അവരുടെ വാടക വീട്… ഓണർ പെട്ടെന്ന് ഒഴിയാൻ പറഞ്ഞെന്നും
പെട്ടെന്ന് വീട് കിട്ടാൻ ബുദ്ദിമുട്ടായുണ്ട് ഇങ്ങോട്ട് വന്നതാണെന്നും പറഞ്ഞു
ഇനി അവർ ഇവിടെ തന്നെ ഉണ്ടാവും എന്നൊക്കെ അവൾ പറഞ്ഞു
അവർക്കു വേറെ ആരുമില്ല ..ഈ മൂന്നു പേരടങ്ങുന്ന കുടുംബം അതാണവരുടെ ലോകം
അമ്മയും അച്ഛനും മരിച്ചിട്ട് വർഷങ്ങളായി …ആത്മഹത്യ ആയിരുന്നത്രേ …അവര് പ്രേമിച്ചു ഒളിച്ചോടി
വന്നതായിരുന്നു …അത് കൊണ്ട് വേറെ കുടുംബക്കാർ ആരുമില്ല ..എന്തിനാണ് ആത്മഹത്യ ചെയ്തതെന്നും അറിയില്ല
പിന്നെ ഇവരെ നോക്കി വലുതാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ടീച്ചർ …
ടീച്ചറുടെ നേരെ താഴെ ഉള്ളത് അനുപമ …അനു എന്ന് വിളിക്കും … അവൾക്കൊരു ജോലി ഉണ്ടായിരുന്നു …ഇപ്പൊ ഇല്ല
ഏറ്റവും ചെറുത് മീനാക്ഷി …മീനു എന്ന് വിളിക്കും ..ഡിഗ്രിക്ക് പഠിക്കുന്നു സെക്കന്റ് ഇയർ
മീനു …നല്ല പേര് .. എന്റെ പെണ്ണിന്റെ പേര് കൊള്ളാലോ
എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു
.
അമ്പടി ജിഞ്ചിന്നാങ്കടി …
അപ്പൊ ഇന്നലെ ഇവരോടായിരിക്കും അച്ചു ഫോണിൽ സംസാരിച്ചത്
വാടക…,വീട് എന്നൊക്കെ പറഞ്ഞാരുന്നല്ലോ ..
അതേതായാലും നന്നായി …ജീവിതത്തിൽ നല്ലൊരു സുന്ദരിക്കുട്ടിയെ കിട്ടിയല്ലോ …
