മലർവാടി – 2 22അടിപൊളി  

ഞാൻ നേരെ നീന്തി കുളത്തിന്റെ അങ്ങേതലക്കലേക്ക് പോയി …ഒന്നും ഉണ്ടായിട്ടല്ല അർധനഗ്നനായി കുളിക്കല്ലേ …ഒരു ബോഡി ഷോ നടത്തണ്ട എന്ന് കരുതി … പച്ച കളർ വെള്ളമായതോണ്ട് ഞാൻ വെള്ളത്തിൽ നിന്ന് ഉയർന്നാലേ ബോഡി കാണുള്ളൂ …

ഞാൻ മീനൂനെ നോക്കി …എന്നെ തന്നെ നോക്കുന്നുണ്ട്

നേരത്തെ കണ്ട ഭാവമൊന്നുമല്ല ഒരു പാവം പോലെ …

പെട്ടെന്ന് ടീച്ചർ ഒഴികെ എല്ലാരും എഴുന്നേറ്റ് ഒരോട്ടം …എനിക്കൊന്നും മനസ്സിലായില്ല ..എന്താ സംഭവം …ഇനി എന്റെ പൗരുഷം അവരെങ്ങാനും കണ്ടോ …ഞാൻ ഒന്ന് താഴേക്ക് നോക്കി ഇല്ല ഒന്നും കാണില്ല…ഈ വെള്ളത്തിൽ എനിക്ക് തന്നെ കാണുന്നില്ല പിന്നെ അല്ലെ അവർക്ക് …പിന്നെ എന്തിനാ അവരോടിയത് …

ഞാൻ നേരെ ടീച്ചറുടെ അടുത്തേക്ക് നീന്തി ചെന്നു

അഭി : അവരെന്താ പെട്ടെന്ന് ഓടിയത്

ടീച്ചർ : അവർക്ക് കുളം കണ്ടപ്പോ നീന്താൻ ഒരാഗ്രഹം …ഡ്രസ്സ് മാറാൻ പോയതാ…

അഭി : അപ്പൊ ടീച്ചർ നീന്തുന്നില്ലേ

ടീച്ചർ : ഇല്ല … പിന്നെ ആവട്ടെ …ഈ അവസ്ഥയിൽ ശെരിയാവില്ല

അഭി : നിങ്ങടെ മീനൂന് പ്രാന്താട്ടോ …

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ടീച്ചർ : അതെന്താ അഭി നീ അങ്ങനെ പറഞ്ഞത്

അവരും ചിരിച്ചു കൊണ്ട് ചോദിച്ചു

അഭി : …ടീച്ചർ ഇന്ന് അകത്തേക്ക് ഓടിയപ്പോ അവൾ വിചാരിച്ചത് ഞാൻ എന്തേലും പറഞ്ഞിട്ടാവും എന്നാ … എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചു ..

അതും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു

അങ്ങനെ ഞങ്ങൾ സംസാരിക്കുമ്പോ അതാ വരുന്നു അച്ചു ,അനു ,ഹൈ എന്റെ മീനു …

ഡ്രസ്സ് മാറിയിട്ടുണ്ട് ..എല്ലാം ടീഷർട് ആണ് ഇട്ടിട്ടുള്ളത് … വെള്ളത്തിൽ ഇറങ്ങിയാൽ പിന്നെ പറയണ്ടല്ലോ …പണി പാളും … അവരുടെ അല്ല എന്റെ …

അവരുടെ ഒപ്പം കുളിച്ചാൽ ശെരിയാകില്ല …ഇനി ഇപ്പൊ ഇവിടന്ന് പോകാൻ വെള്ളത്തിൽ നിന്ന് എഴുന്നേൽക്കണം …അത് വേണ്ട …ഒരു കന്യകനായ എന്റെ ബോഡി കാണിക്കാൻ എനിക്ക് താല്പര്യമില്ല …അല്ലാതെ മടി കൊണ്ടൊന്നുമല്ല

ടീച്ചറെ ഞാൻ അങ്ങോട്ട് പോണു എന്ന് പറഞ്ഞു അപ്പുറത്തേക്ക് നീന്തി …ഞാനും വരാമെന്ന് പറഞ്ഞു ടീച്ചറും അങ്ങോട്ട് നടന്നു …മനയുടെ ഉള്ളിൽ തന്നെ ഉള്ള കുളമായത്കൊണ്ട് കുളത്തിന്റെ അപ്പ്രത്തേക്ക് വരാന്തയിലൂടെ നടക്കാം…

ഞാൻ നീന്തി അപ്പുറത്തെത്തി …ടീച്ചറും അവിടെ വന്ന് കുളത്തിനടുത്ത് വരാന്തയിൽ ഇരുന്നു …

അവർ ഓരോരുത്തരായി ഇറങ്ങി…മീനു അവിടെ തന്നെ ഇറങ്ങി വെള്ളത്തിൽ കയ്യിട്ടടിച്ചു കളിചോണ്ടിരിക്കാണ് …അച്ചുവും അനുവും ഞാൻ നിക്കുന്ന ഭാഗത്തേക്ക് വന്നു…ഞാനാണെങ്കിൽ അല്പം താഴെ ഉള്ള സ്റ്റെപ്പിലാണ് നിൽക്കുന്നത് കഴുത്തൊപ്പം വെള്ളം ഉണ്ട് …അവർ എന്റെ പിറകിലേക്ക് ചെന്ന് അല്പം ഉയരത്തിലുള്ള സ്റ്റെപ്പിൽ ഇരുന്നു …അച്ചു വീണ്ടും അപ്പുറത്തേക്ക് നീന്തി ..അനു പോയില്ല …

അനു : എന്താ

അഭി നീന്തുന്നില്ലേ ?

അഭി : ഹേയ് …എനിക്കിങ്ങനെ വെള്ളത്തിൽ നിൽക്കാനാ ഇഷ്ട്ടം …അനു കുഴങ്ങി ല്ലേ…

ഞാൻ അനുവിന്റെ നേരെ തിരിഞ്ഞാണ് ചോദിച്ചത് … ടീച്ചർ ചെറുതായി ചിരിക്കുന്നുണ്ട് …അനു എന്റെ പിറകിൽ പടവിൽ ഇരിക്കുന്നത് കൊണ്ട് കഴുത്തിനു മുകളിലേക്ക് മാത്രമേ കാണാൻ പറ്റുന്നുള്ളു

അനു :കുറെ കാലത്തിനുശേഷമാണ് നീന്തുന്നത് …അത് കൊണ്ടാ…

അതും പറഞ്ഞ് അനു അപ്പുറത്തേക്ക് തന്നെ നീന്തി

ടീച്ചർ : നിങ്ങൾക്കൊക്കെ നല്ല സുഖാ ല്ലേ അഭി …ദിവസവും ഇങ്ങനെ കുളത്തിൽ നീന്താ ല്ലേ …

അഭി : ഇനി ടീച്ചറിനും നീന്താലോ …നിങ്ങൾ ഇവിടെ തന്നെ ഇല്ലേ …

ടീച്ചർ : ഇല്ലഭി .. ഞങ്ങൾ നല്ല ഒരു വീട് കിട്ടിയ മാറും …

അഭി : നടന്നതുതന്നെ …അച്ചു സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ടീച്ചർക്ക് ..

ടീച്ചർ : അവള് പറയില്ല …എത്രയെന്നു വെച്ച ഇവിടെ നിക്ക …

അഭി : നിങ്ങൾക്ക് പറ്റുന്ന അത്രേം … അതിനി ജീവിതാവസാനം വരെ ആണെങ്കിൽ അങ്ങനെ …

അത് ഞാനൊരു പുഞ്ചിരിയോടെ ആണ് പറഞ്ഞത്

ടീച്ചർ : ഇല്ലഭി ..ഞങ്ങൾ അടുത്തു തന്നെ പോവും … അത് വരെ തല വെക്കാനൊരിടം അത്രേ ഒള്ളു …നിങ്ങൾക്കൊരു ബുദ്ദിമുട്ടാവും ..

Updated: November 15, 2026 — 12:57 pm

Leave a Reply

Your email address will not be published. Required fields are marked *