മലർവാടി – 2 22അടിപൊളി  

അപ്പൊ ആ തെണ്ടികൾ വെറും ചെറ്റകളായിരുന്നു അല്ലെ …ആയിരുന്നു എന്നല്ല ആണ് …

.

അങ്ങിനെ ആലോചിച്ചിരിക്കുമ്പോ എന്റെ നടുപ്പുറത്ത്

ഒരടി

.

ട്ടേ ….

.

തിരിഞ്ഞു നോക്കിയപ്പോൾ അച്ചു

അച്ചു : നീ എന്തിനാടാ അവളെ കരയിപ്പിച്ചേ … ഇനി നീ എന്തെങ്കിലും പറഞ്ഞു എന്നറിഞ്ഞ.. നിന്നെ ഞാനീ വീട്ടീന്ന് പുറത്താക്കും …

കിട്ടിയ അടിയുടെ വേദനയും അമ്പരപ്പും കാരണം എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല

എന്റെ മറുപടി പോലും കാക്കാതെ അച്ചു റോക്കറ്റ് പോലെ അകത്തേക്ക് പോയി

എന്താ സംഭവം എന്ന് മനസ്സിലാവാതെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു

.

.

ടോ …

.

ഇതെവിടുന്ന ഒരശരീരി …

ഞാൻ പുറകിലേക്ക് നോക്കി …ഹൈ …. മീനു

അവളുടെ മുഖത്തു നല്ല ദേഷ്യം …

അഭി : എന്താ

മീനു : നീ എന്തിനാ എന്റെ ചേച്ചിയെ കരയിപ്പിച്ചേ …

അഭി :ഞാനോ… എപ്പോ

മീനു : നീ അല്ലാതെ പിന്നെ ആരാ … ചേച്ചി നിന്നോട് സോറി പറഞ്ഞില്ലേ …ഇനി നിന്റെ കാലു പിടിച്ച് മാപ്പു പറയണമായിരിക്കും അല്ലെ … അതങ്ങ് പള്ളി പോയി പറഞ്ഞ മതി …ഇനി എന്റെ ചേച്ചിയെ സങ്കടപ്പെടുത്തിയാ എന്റെ സ്വഭാവം മാറും …പറഞ്ഞേക്കാം…

അതും പറഞ്ഞു അവളും റോക്കറ്റ് കണക്കെ അകത്തേക്ക് പോയി

ഞാൻ ചുറ്റും ഒന്ന് നോക്കി

അതെ… ഇതെന്റെ വീട് തന്നെ … എന്റെ വീട് ..

എന്താപ്പോ ണ്ടായേ … എന്തിനാ ആളുകള് പടക്കം പൊട്ടിച്ചെ …ഇന്നെന്താ വിഷുവാ ..

ഞാനെന്ത് ചെയ്തിട്ട …ചെരിഞ്ഞ തെങ്ങ് പോലെ …എല്ലാരും എന്റെ മെക്കട്ട് കേറുന്നു ..

ടീച്ചര് വന്നു എന്തൊക്കെയോ പറഞ്ഞു …അവര് കരഞ്ഞു …അവര്

പോയി ..

അതിനിപ്പോ ഞാനെന്ത് ചെയ്തു

.

പെട്ടെന്നാണ് എന്റെ തലയിൽ ഒരു ബൾബ് കത്തിയത് …

ദൈവമേ ..ഈ ആറ്റംബോംബിനെയാണോ ഞാൻ പ്രേമിക്കാൻ പോണത് …

ആ ചിന്ത തലയിൽ വന്നതോടെ …കത്തിയ ബൾബ് പൊട്ടിത്തെറിച്ച് തല മൊത്തം ഇരുട്ടായി

കോപ്പ് …റൂമിൽ പോയി കിടക്കാം …ആ കൂട്ടത്തിൽ ഒന്നുടെ ണ്ടല്ലോ ..ഇനി അതിന്റെ കൂടെ കേൾക്കണ്ട ..

റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും അതാ വരുന്നു അനു …

സഭാഷ് … പൂർത്തിയായി …

അനു എന്റെ മുന്നിൽ വന്ന് നിന്നപ്പഴേ ഞാൻ സങ്കടത്തിൽ പറഞ്ഞു

അഭി : എന്റെ പൊന്നനു …ഞാൻ നിന്റെ ചേച്ചിയെ ഒന്നും ചെയ്തിട്ടില്ല …ഒന്നും പറഞ്ഞിട്ടുമില്ല

നിന്റെ ചേച്ചി ഓരോ സങ്കടങ്ങൾ പറഞ്ഞു കൊണ്ട് കരഞ്ഞതാ …

അതിനാ അവര് രണ്ടാളും എന്റെ നേരെ ഈ ചാടുന്നത്

നീ സംശയമുണ്ടെങ്കിൽ നിന്റെ ചേച്ചിയോട് തന്നെ ചോദിച്ചു നോക്ക്

അനു : സോറി അഭി … ചേച്ചി നിന്നോട് ഒരു സോറി പറഞ്ഞു വരാമെന്നു പറഞ്ഞാ റൂമിൽ നിന്ന് ഇങ്ങോട്ട് വന്നത് …പിന്നെ ചേച്ചി റൂമിലേക്ക് വന്നത് കരഞ്ഞു കൊണ്ടാ …അപ്പൊ ഞങ്ങള് കരുതി നീ എന്തെങ്കിലും പറഞ്ഞതാവും എന്ന് …ഇപ്പൊ ചേച്ചി പറഞ്ഞപ്പഴാ ചേച്ചി സങ്കടം കൊണ്ട് കരഞ്ഞതാണെന്ന് മനസ്സിലായെ …നിന്നോട് ഒരു സോറി പറയാനാ ഞാൻ ഇങ്ങോട്ട് വന്നത്

ഞങൾ വന്നത് ഒരു ബുദ്ധിമുട്ടായി ലെ … സോറി ട്ടോ ..

അഭി : ഒരു ബുദ്ദിമുട്ടും ഇല്ല അനു … നിങ്ങള് ഉള്ളത് സന്തോഷേ ഒള്ളു

…

ചെയ്യാത്ത കുറ്റത്തിന് എല്ലാരും കുറ്റപ്പെടുത്തുന്നത് കണ്ടപ്പോ നല്ല സങ്കടായി …അതോണ്ട് പറഞ്ഞതാ …

അതും പറഞ്ഞു ഞാൻ നേരെ എന്റെ റൂമിലേക്ക് നടന്നു …അകത്തേക്കുള്ള വാതില് കടന്നപ്പോ മീനു ഉണ്ട് നഖവും കടിച്ച് അവിടെ നിക്കുന്നു … മുഖത്ത് സങ്കടമുണ്ട്

എന്നെ ഒന്ന് ദയനീയമായി നോക്കി

ഞാൻ സങ്കടമുള്ള മുഖത്തോടെ നേരെ എന്റെ റൂമിലേക്ക് പോയി …

പിറ്റേന്ന് കോളജിലേക്ക് പോവാൻ ഇറങ്ങി താഴെ എത്തി…ഞാൻ ചായ കുടിക്കാൻ ടേബിളിൽ ഇരുന്നു …

അച്ചു ചായ കൊണ്ടുവന്നു വെച്ച് എന്റെ പുറം തടവി …

അച്ചു : ചേച്ചീടെ കുട്ടിക്ക് ഇന്നലെ വേദനിച്ചോ ?

അഭി : ഹേയ് …ഇന്നലെ മസ്സാജ് അല്ലായിരുന്നോ രണ്ടാളും …ഒരാള് കൈ കൊണ്ടും മറ്റേ ആള് നാവുകൊണ്ടും …

അച്ചു : സോറി …അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാടാ

അഭി : ആഹാ …അപ്പൊ മൂന്നാളെ സോറി ആയി …

Updated: November 15, 2026 — 12:57 pm

Leave a Reply

Your email address will not be published. Required fields are marked *