രണ്ട് കുറ്റി പുട്ട് ഒറ്റ ഇരുപ്പിന് കേറ്റി
ഇനി ഇപ്പൊ വീട്ടീന്ന് ഒന്നും കിട്ടിയില്ലെങ്കിലും വലിയ കുഴപ്പമില്ല
അങ്ങിനെ അവിടന്ന് ഇറങ്ങി ടൗണിലൊക്കെ കറങ്ങി ഉച്ച കഴിഞ്ഞപ്പോ വീട്ടിൽ എത്തി..
ഒന്നും മിണ്ടാതെ അകത്തു കയറി …അച്ചു സോഫയിൽ ഇരിക്കുന്നുണ്ട്
ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിലേക്ക് പോയി …അവൾ എന്നെ തന്നെ നോക്കുന്നുണ്ട്
ഞാൻ റൂമിലെത്തി വാതിൽ ചാരി …കുറ്റിയിട്ടില്ല ..എനിക്കറിയാമായിരുന്നു അച്ചു റൂമിലേക്ക് വരുമെന്ന് …ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അച്ചു റൂമിലേക്ക് വന്നു
ഞാൻ ഉറങ്ങുന്ന പോലെ അഭിനയിച്ചു … അവൾ എന്റെ അടുത്തിരുന്നു ഒരുപാട് വിളിച്ചു…
അവസാനം … നുടുപ്പുറത്ത് ഒരു കുത്ത് കിട്ടിയപ്പോ ഞാൻ ചാടി എണീറ്റു …
അഭി : എന്താ … മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ
അച്ചു : ഉറങ്ങാൻ ഞാൻ സമ്മതിക്കും … പക്ഷെ ഉറക്കം അഭിനയിക്കാൻ ഞാൻ സമ്മതിക്കില്ല
ഹേ
… ഞാൻ അഭിനയിക്കാണെന്ന് ഇവൾക്ക് മനസ്സിലായോ
അപ്പൊ എന്റെ അഭിനയം വളരെ മോശമാണല്ലേ …
ഹൗ … മമ്മൂട്ടി രക്ഷപ്പെട്ടു
അഭി : നിനക്കിപ്പോ എന്താ വേണ്ടെ ….
അച്ചു : നീ എന്തിനാ എന്നോട് തെറ്റിയത് ?
അഭി : നിന്റെ സ്നേഹവും അഭിനയ … എനിക്കറിയ …
ഇന്നലെ എന്നെ നീ പട്ടിണിക്കിട്ടില്ലെ
അച്ചു :ഇന്നലെ ഞാൻ നിന്നെ വന്ന് വിളിച്ചല്ലോ
അഭി : ഓഹ് പിന്നെ … നീ പറയുമ്പോ നമ്മൾ പട്ടിണി കിടക്കണം … നീ പറയുമ്പോ നമ്മള് കഴിക്കണം
തമ്പുരാട്ടി ഏത് കൊട്ടാരത്തിലെ ആണാവോ …
അച്ചു : നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ അഭി …
അഭി : ദേഷ്യം പിടിപ്പിച്ചാൽ തമ്പുരാട്ടി തല വെട്ടുമായിരിക്കും …
ഇതിലും ഭേദം അതാ
അച്ചു : നീ കഴിക്കാൻ വരുന്നുണ്ടോ ?
അഭി : ഞാൻ കഴിച്ചു …ഇനി എനിക്ക് ഇന്ന് ഒന്നും വേണ്ട വയറ് ഫുള്ളാണ് …
തമ്പുരാട്ടി ഇറങ്ങിയാൽ അടിയന് ഒന്ന് ഉറങ്ങാമായിരുന്നു …
അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി
എനിക്ക് ദേഷ്യമൊന്നുമില്ല …അവൾ പിണങ്ങിയാൽ ഏറിപ്പോയാൽ രണ്ട് ദിവസം അവള് എന്റെ അടുത്തു തന്നെ വരും …ഞാൻ പിണങ്ങുന്നത് അവൾക്ക് വലിയ സങ്കടാണ് …പിന്നെ ഇപ്പൊ കാണിച്ചത് … അത് കാണിച്ചില്ലെങ്കിൽ ഞാൻ ചിലപ്പോ ഇടക്കിടക്ക് പട്ടിണി കിടക്കേണ്ടി വരും …കാഞ്ഞ വിത്താണ് ആ മൊതല്
‘അമ്മ പിന്നെ വരാത്തത് … തമ്പുരാട്ടി ഓർഡർ കൊടുത്തിട്ടുണ്ടാവും
അത് കൊണ്ട് അമ്മയെ കുറ്റം
പറയാൻ പറ്റില്ല…
പിറ്റേന്ന് എണീറ്റു കുളിച്ചു മാറ്റി കോളേജിലേക്ക് വിട്ടു
കോളേജിൽ കയറി ക്ലാസ്സിലേക്ക് നടക്കുമ്പോ എന്റെ നേരെ ടീച്ചർ വരുന്നു … അവരെ കണ്ടതും ഞാൻ നിന്നു ..തിരിച്ചു പോകാൻ തുടങ്ങിയതും അവരെന്നെ വിളിച്ചു
ഞാൻ അവിടെ തന്നെ നിന്നു
അവരെന്റെ മുന്നിലേക്ക് നിന്നു
ടീച്ചർ : എന്താ അഭി ..എന്നെ കണ്ടപ്പോ പോവാൻ നോക്കിയത്
അഭി : ഞാൻ …ലൈബ്രറിയിൽ ഒരു ബുക്ക് നോക്കാൻ പോവാ …ഇപ്പഴാ ഓർത്തത്
ഞാൻ വരുടെ മുഖത്തു നോക്കാതെ പെട്ടെന്ന് കിട്ടിയ കള്ളം പറഞ്ഞു
ടീച്ചർ : അതെനിക്ക് മനസ്സിലായി …
ഞാൻ മിനിയാന്ന് വീട്ടിൽ വന്നപ്പോ നീ എന്തിനാ എന്നെ കണ്ട് ഓടിയത്
അതും ലൈബ്രറിയിലേക്കാണോ ?
അഭി : ഒന്നുല്ല … ഫ്രണ്ടിന്റെ അടുത്തേക്ക് പോയതാ
ടീച്ചർ : സത്യം പറ അഭി
ഞാൻ നിന്റെ വീട്ടിൽ വന്നത് ഇഷ്ടപ്പെടാഞ്ഞിട്ടല്ലേ
അഭി : അതൊന്നുമല്ല … ഇവിടന്ന് തന്നെ ടീച്ചർ ആവിശ്യത്തിന് ഉപദ്രവിച്ചിട്ടുണ്ട്
ഇനി വീട്ടീന്ന് കൂടി കിട്ടുന്നത് താങ്ങാൻ വയ്യ അത്കൊണ്ട് ഓടിയതാ
ടീച്ചർ : അതിനു ഇപ്പൊ ഞാൻ നിന്നോട് ഒന്നും പറയാറില്ലല്ലോ
അഭി : ഇപ്പൊ ഇല്ല … അത് ഞാൻ അച്ചുവിന്റെ ബ്രദറാണെന്ന് അറിഞ്ഞപ്പോ നിർത്തിയതല്ലേ
ഇല്ലെങ്കിൽ ഇപ്പോഴും ടീച്ചർ എന്നെ ഉപദ്രവിച്ചോണ്ടിരിക്കില്ലേ
ഞാൻ ടീച്ചറോട് ഇന്ന് വരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല …മോശമായി ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല
എന്നിട്ടും എത്രകാലം ടീച്ചർ എന്നെ ഉപദ്രവിച്ചു … എനിക്ക് ടീച്ചർ ഒരു പട്ടിയുടെ വിലപോലും തന്നിട്ടില്ലായിരുന്നല്ലോ അന്ന്
