ഒന്നുടെ വരാനുണ്ടല്ലോ …അത് പ്രത്യേകം പറയണ്ട ..ഞാൻ വരവ് വെച്ചു .
ഞാൻ കുറച്ച് ഉറക്കെ പറഞ്ഞു
അടുക്കളയിൽ നിന്ന് മറുപടിയെന്നോണം ഒരു കൂട്ടച്ചിരിയും കേട്ടു
അച്ചു : നീ കോളേജിൽ പോവുമ്പോ അവളെ കൂടെ കൊണ്ടുപോവോ ?
അഭി : അതിന് എന്റെ കയ്യിൽ ബൈക്ക് ഇല്ല …അത് അജി കൊണ്ട് പോയിരിക്ക
അച്ചു : അതൊക്കെ അവൻ രാവിലെ തന്നെ ഇവിടെ കൊണ്ട് വന്നു വെച്ചു
ഹേ ..അതെപ്പോ …ആ തെണ്ടി അത് പറഞ്ഞില്ലല്ലോ …അപ്പൊ അവന്റെ ട്രിപ്പ് കഴിഞ്ഞോ
ഞാൻ ഫോൺ എടുത്തു നോക്കി …അവന്റെ
ഒരു whatsapp മെസ്സേജ് ഉണ്ട്
ബൈക്ക് മുറ്റത്തു നിക്കണ ഒരു ഫോട്ടോ
ഞാൻ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ടീച്ചർ വന്നു …അച്ചു അവരോട് എന്റെ കൂടെ പോവാൻ പറഞ്ഞു …അവർക്കൊരു മടിയുണ്ട് …ഞാനും ചിരിച്ചു കൊണ്ട് വരാൻ പറഞ്ഞു
ഞാൻ ചെന്ന് ബൈക്കെടുത്തു …അവര് ബാക്കിൽ കയറി ഹാൻഡ്‌റെസ്റ്റിൽ മാത്രം പിടിച്ചപ്പൊ അച്ചു തന്നെ എന്റെ തോളിൽ പിടിക്കാൻ പറഞ്ഞു …അവരത് അനുസരിക്കുകയും ചെയ്തു
പിന്നെ നേരെ കോളേജിലേക്ക് വെച്ച് പിടിച്ചു
അഭി : ടീച്ചർ ഇനി കരയാണെങ്കിൽ ആദ്യം എല്ലാരേം കാരണം ബോദിപ്പിക്കണം ട്ടോ ..
അല്ലെങ്കിൽ ഞാനല്ല കാരണം എന്നെങ്കിലും പറയണം
അത് പറഞ് ഞാൻ ചിരിച്ചു
ടീച്ചർ : എല്ലാരും കൂടെ അഭിയെ വിഷമിപ്പിച്ചു ലേ …
അഭി : ചെറുതായിട്ട് …
ഞാൻ ചരിച്ചുകൊണ്ട് തന്നെ പറഞ്ഞു
ടീച്ചർ : ഇന്നലെ ഭയങ്കര സങ്കടായി …അതാ ഞാൻ കരഞ്ഞത് … എനിക്ക് സങ്കടാവുന്നത് മീനൂന് സഹിക്കൂല …അത് കൊണ്ട് വന്ന് പറഞ്ഞതാണവൾ
അഭി :അതിന്നലെ എനിക്ക് മനസ്സിലായി …ഭയങ്കര ദേഷ്യമായിരുന്നു …ഞാൻ തന്നെ പേടിച്ചുപോയി
ടീച്ചർ : എന്നോട് പറഞ്ഞു … അതും പറഞ്ഞ് ഇന്നലെ കരച്ചിലായിരുന്നു …
അഭി : ഞാൻ ആദ്യം വിചാരിച്ചത് അവളൊരു പാവമാണെന്ന … ഇന്നലെ രാത്രി അല്ലെ ആളൊരു ഭയങ്കരി ആണെന്ന് മനസ്സിലായത്… ഞാൻ ഒരു തമാശ പോലെ പറഞ്ഞു
ടീച്ചർ : അവൾ പാവമാണഭി … എന്റെ കാര്യത്തിൽ മാത്രമേ ഒള്ളു ഈ ചൂടും വാശിയുമൊക്കെ
അഭി : ടീച്ചറെ ഒരു സംശയം
… എന്നെ ടീച്ചർ ക്ലാസ്സീന്ന് വാറ്റി പുഴുങ്ങിയത് എന്തിനാണ് എനിക്ക് മനസ്സിലായി … പക്ഷെ അമലിനോട് എന്തിനാ അങ്ങിനെ ഒക്കെ കാണിച്ചത്…
ടീച്ചർ : അത് നീ നിന്റെ ചേച്ചിയോട് തന്നെ ചോദിച്ചു നോക്ക്
അങ്ങനെ ഒരു ഉത്തരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു …ഞാൻ ശെരിക്കും സ്റ്റക്ക് ആയിപ്പോയി
അഭി : അച്ചുവോ
ഞാനല്പം അമ്പരപ്പോടെ ചോദിച്ചു
ടീച്ചർ : അതെ … എന്റെ കുഞ്ഞിനെ അവൻ ഉപദ്രവിച്ചുന്നും …ഇനി അവൻ മര്യാദക്ക് ആ ക്ലാസ്സിൽ ഇരിക്കരുത് എന്നും എന്നെ വിളിച്ചു പറഞ്ഞു … നിന്റെ കാര്യത്തിൽ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് ഞാൻ വളരെ സിമ്പിളായി അത് കൈകാര്യം ചെയ്തു …
ടീച്ചർ അതൊരു ചിരിയോടെയാണ് പറഞ്ഞത്
എന്നാലും എന്റെ ഞെട്ടൽ മാറിയില്ല … അതെങ്ങാനും അമലറിഞ്ഞാൽ ..തീർന്ന് …കമ്പനിയൊക്കെ മറന്ന് എന്നെ കാലേ വാരി നിലത്തടിക്കും ..
ടീച്ചർ : നിനക്കെന്നോട് ദേഷ്യമുണ്ടോ അഭി …
അഭി : ഇല്ല ടീച്ചറെ … ഒരു തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതല്ലേ …സാരമില്ല …
എന്നാലും ആ ടീച്ചർമാര് ഇത്രേം ദുഷ്ട്ടകളാണെന്ന് ഞാൻ അറിഞ്ഞില്ല
.
അങ്ങനെ ഓരോന്ന് പറഞ്ഞ് ഞങ്ങൾ കോളേജിലെത്തി
ടീച്ചർ എന്റെ ബൈക്കിന്റെ ബാക്കിൽ ഇരുന്ന് വരുന്നത് കണ്ട അമലും ബിനുവും കോളേജിന് തൊട്ടടുത്തുള്ള കൂൾബാറിൽ നിന്ന് അന്തം വിട്ട് നോക്കുന്നത് ഞാൻ കണ്ടു
ഞാൻ ബൈക്ക് നിർത്തി ടീച്ചർ കോളേജിലേക്കും ഞാൻ അവരുടെ അടുത്തേക്കും പോയി…ആ കൂൾബാറാണ് ഞങ്ങളുടെ താവളം ….
അവര് എന്താ സംഭവം എന്നൊക്കെ ചോദിച്ചു …ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു…ടീച്ചറെ
കൂടുതൽ പാവമാക്കി പറഞ്ഞപ്പോ അവർക്കും നല്ല സങ്കടായി …
അമൽ മറ്റേ ടീച്ചർമാർക്ക് ഒരു പണി കൊടുത്താലോ എന്ന് ചോദിച്ചു …അവസരം വരട്ടെ എന്നും പറഞ്ഞു ഞങ്ങൾ അത് വെയ്റ്റിംഗ് ലിസ്റ്റിൽ വച്ചു
രാവിലെ തന്നെ ഓരോ ലൈമും പപ്സും കുത്തിക്കേറ്റി …ചേട്ടാ അവന്റെ പറ്റിലെഴുതിക്കോ എന്നും പറഞ്ഞു അത് അമലിന്റെ തലയിലേക്കിട്ട് ഞങ്ങൾ കോളേജിലേക്ക് നടന്നു
