മലർവാടി – 2 22അടിപൊളി  

പക്ഷെ അവൾ ഒന്നും മിണ്ടുന്നില്ലല്ലോ …ഇനി ഇപ്പൊ ഇവിടേ ആദ്യമായി വന്ന ഒരു മടിയുണ്ടാവും …

ചേട്ടൻ വൈറ്റിംഗാണ് മോളെ …മീനൂ .. എടുത്തോളാം … സമയമുണ്ടല്ലോ

.

അങ്ങനെ ആ രാത്രി എല്ലാവരും ഒരുമിച്ച് ഫുഡ് കഴിക്കുമ്പോ.

അഭി : ചമ്മന്തി കൊള്ളാലോ അച്ചു … ഒരു പ്രത്യേക ടേസ്റ്റ്

അച്ചു : അത് ..മീനൂസ് സ്പെഷ്യലാണ്

അഭി :ആണോ … അടിപൊളിയായിട്ടുണ്ട് .

ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു ..ആ മുഖം കടന്നൽ കുത്തിയപോലെ

എന്നെ മൈൻഡ് ചെയ്യുന്നേയില്ല

ഒരു അഭിന്ദനം കിട്ടുമ്പോ ചിരി അല്ലെ വരേണ്ടത് …ഇനി ഇവള് കേട്ടത് മാറിയോ

അച്ചു : അവള് ..വന്നപ്പോഴേ അടുക്കളയിൽ കയറിയതാ … ഞാൻ വേണ്ടന്നൊക്കെ പറഞ്ഞു..എത്ര പറഞ്ഞിട്ടും കേട്ടില്ല ..പിന്നെ … ചമ്മന്തി ഉണ്ടാക്കാൻ

പറഞ്ഞപ്പഴാ അടങ്ങി നിന്നത്

അത് പറഞ്ഞ് എല്ലാരും ഒന്ന് ചിരിച്ചു

അവള് പാറപോലെ ഇരിക്കുന്നു …കോഴി കൊത്തുന്ന പോലെ ചോറ് കഴിക്കുന്നുമുണ്ട് ..

ഞാൻ ഫുഡ് ഒക്കെ കഴിച്ച് മുകളിലത്തെ സിറ്റൗട്ടിൽ പല്ല് കുത്തി ഇരിക്കാണ്

കുറച്ചു കഴിഞ്ഞ് ടീച്ചർ എന്റെ അടുത്തേക്ക് വന്നു ഇരുന്നു

ടീച്ചർ : അഭി … നിനക്ക് ഞങ്ങൾ വന്നത് ഇഷ്ട്ടായിലെ …?

അഭി : എന്താ ടീച്ചർ അങ്ങനെ പറഞ്ഞത് …എനിക്ക് സന്തോഷല്ലേ ഒള്ളു

ടീച്ചർ : എനിക്ക് തോന്നി …നീ വല്യ മൈൻഡ് ഒന്നും കാണിക്കാതെ ഇരുന്നപ്പോ തോന്നിയതാ ..വേറെ നിർവാഹം ഇല്ലാഞ്ഞിട്ടാ അഭി

അഭി : ടീച്ചർ ദിവസോ ,മാസോ ,കൊല്ലോ ഇവിടെ താമസിച്ചോ എനിക്കത് സന്തോഷമേ ഒള്ളു … ടീച്ചർ വന്നതിനു ശേഷം ..അച്ചൂന്റെ മുഖത്തു കുറച്ചൂടെ തെളിച്ചം വന്നിട്ടുണ്ട് ….അത് തന്നെ എനിക്ക് വല്യ സന്തോഷം ഉണ്ടാക്കുന്ന കാര്യാ …ടീച്ചറെ അവൾക് വല്യ കാര്യ …എന്നോട് പലപ്പോഴും ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ളതും…ഇപ്പൊ വിളിക്കാത്തതൊക്കെ പറയാറുണ്ട് ..അത് പറയുമ്പോ അതിന്റെ മുഖം ഒന്ന് വാടും …പക്ഷെ അത് ടീച്ചറാണെന്ന് ഇപ്പൊ അടുത്ത അറിഞ്ഞത് …

പിന്നെ കോളേജിന്ന് മിണ്ടാത്തത് …ടീച്ചർ ചെയ്തതൊക്കെ നല്ല വിഷമം ഉണ്ടാക്കിയിരുന്നു …അത് ഇപ്പോഴും ഉള്ളിൽ ഉണ്ട് …അത് പോവാൻ സമയമെടുക്കും …ടീച്ചർ അത് കാര്യാക്കണ്ട

കുറച്ചു കഴിയുമ്പോ സെറ്റ് ആയിക്കോളും

ടീച്ചർ : അഭി… നീ ആ ടീച്ചേഴ്സിനോട് സംസാരിക്കുന്നതിനാണ് ഞാൻ നിന്നെ ഉപദ്രവിച്ചത് എന്നാണ് വിചാരിച്ചിരിക്കുന്നത് അല്ലെ… അച്ചു എന്നോട് പറഞ്ഞു …

അങ്ങിനെയല്ലെടാ …അവറ്റകൾക്ക് എന്നോട്

വല്യ ദേഷ്യ …എന്നോട് കുറച്ചു മുൻപ് അവര് മോശമായി സംസാരിച്ചപ്പോ ഞാൻ പ്രിൻസിപ്പാളിനോട് കംപ്ലൈന്റ്റ് ചെയ്തിരുന്നു ….അതിന്റെ പകയാ അവർക്ക് ..

നീ അവരോട് നല്ല കമ്പനിയാണെന്ന് എനിക്കറിയ … നിങ്ങള് സംസാരിച്ചിരിക്കുമ്പോ ..ഞാൻ നിങ്ങളുടെ മുന്നിലൂടെ പോയാൽ അവർ ചിരിക്കുന്നത് അല്പം ഉച്ചത്തിലാക്കും .. അത് കേൾക്കുമ്പോ ഞാൻ വിചാരിച്ചത് നീയും അവരോടൊപ്പം കൂടി എന്നെ കളിയാക്കുവാണെന്ന … ആ സങ്കടവും ദേഷ്യവും ഒക്കെ കൊണ്ട് പറ്റിയതാടാ …

ഞങ്ങള് താമസിച്ചിരുന്ന വീട് പെട്ടെന്ന് ഒരുദിവസം ഓണർ വന്നിട്ട് ഒഴിയാൻ പറഞ്ഞു…എന്തിനാണെന്ന് മനസ്സിലായില്ല …അങ്ങേരു പറഞ്ഞിട്ട് കേൾകുന്നുമില്ല…പിന്നെ ഓണറിന്റെ ഭാര്യ വിളിച്ചു പറഞ്ഞപ്പഴാ കാര്യം അറിഞ്ഞത് …അതും ആ ടീച്ചർമാരുടെ പണിയാണെന്ന് …എന്റെ കുട്ടികളെ വിളിച്ച് പോകാൻ വേറെ സ്ഥലം ഇല്ല …അങ്ങിനെയാ ഞാൻ അച്ചൂനെ വിളിച്ചത്

ആ ജോലി വിടാൻ കുറെ ആലോചിച്ചതാ … പിന്നെ എന്റെ താഴെ ഉള്ള അവരെ ആലോചിച്ചപ്പോ ഒന്നിനും കഴിഞ്ഞില്ല … അവർക്ക് ഞാൻ മാത്രേ ഒള്ളു അഭി …

സോറി അഭി …നീ എന്നോട് പൊറുക്കണം

അതും പറഞ്ഞു ടീച്ചർ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി

എനിക്കും നല്ല വിഷമം തോന്നി …ഞങ്ങൾ രണ്ടു പേർക്കും ഉണ്ടായ ഒരു തെറ്റിദ്ധാരണ ആയിരുന്നു പ്രശ്നം

ആ …പോട്ടെ എല്ലാം ശെരിയാകും

എന്നാലും ആ ടീച്ചർമാരോട് സംസാരിക്കുമ്പോ അവർ ഉറക്കെ ചിരിക്കാറുണ്ട് …അപ്പൊ അങ്ങിനെ ആവാനും സാധ്യത ഉണ്ട് …

Updated: November 15, 2026 — 12:57 pm

Leave a Reply

Your email address will not be published. Required fields are marked *