ഞാൻ ബിനുവിനെ നോക്കിയാണ് ചോദിച്ചത്
അമൽ : ഷുക്കൂറ് …. കോഴി ഷുക്കൂറ്
അമലാണ് മറുപടി തന്നത്
അഭി : അതൊരു അരവട്ട് കേസാണ് … എന്താടി ഞങ്ങള് എടപെടണോ ?
ആതിര : വേണ്ടെടാ … ഇനി കുഴപ്പണ്ടാവൂല
അമൽ : അവന്റെ കാര്യത്തിൽ ഒന്ന് മൂളിയ മതിട്ടോ
… അവനാണെങ്കിൽ ഞങ്ങളെ സേവനം തികച്ചും സൗജന്യാണ്
അതും പറഞ് ഞങ്ങൾ ചിരിച്ചു …
അവളുടെ ‘അമ്മ ഇവിടുന്ന് കുറച്ചപ്പുറത്തെ ഒരു സ്കൂളിൽ ടീച്ചറാണ് … ഇവിടെ ഒരു വാടക വീട്ടിലാണ് ഇപ്പോൾ… അച്ഛൻ 2 വർഷം മുൻപ് മരിച്ചു ..അറ്റാക്ക് ആയിരുന്നത്രേ …
അങ്ങിനെ അവളോട് ഞങ്ങൾ കുറെ നേരം സംസാരിച്ചു
ഞങ്ങളെ കമ്പനിയിലേക്ക് അവളെകൂടെ കൂട്ടി …അതോടെ ഞങ്ങളെ ടീം കുറച്ചൂടെ ഉഷാറായി
അന്ന് ക്ലാസ് കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് പോകാൻ ഞാൻ ടീച്ചറെ കാത്തിരിക്കാണ്
കുറെ നേരം കഴിഞ്ഞിട്ടും ടീച്ചറെ കണ്ടില്ല …വിളിക്കാനാണേൽ നമ്പറുമില്ല …അച്ചുവിനെ വിളിച്ചാലോ എന്ന് ചിന്തിച്ചപ്പോ ടീച്ചർ അതാ ഗേറ്റിന്റെ അടുത്തേക്ക് സ്പീഡിൽ നടക്കുന്നു
ഞാൻ ടീച്ചറെ വിളിച്ചു …അപ്പോഴാണ് അവർ എന്നെ കണ്ടത് …ഞാൻ ബൈക്കുമെടുത്തു നേരെ അവരുടെ അടുത്തേക്ക് പോയി
ടീച്ചർ : അഭി ഇവിടെ ഉണ്ടായിരുന്നോ …ഞാൻ കരുതി പോയിട്ടുണ്ടാവുമെന്ന് …
മുഖത്തെന്തോ പരിഭ്രമം ഉണ്ട്
അഭി : ഇല്ല ഞാൻ കാത്തിരിക്കാർന്നു …
ടീച്ചർ വേഗം വണ്ടിയിൽ കയറിയിരുന്നു എന്നോട് വീട്ടിലേക്ക് വിടാൻ പറഞ്ഞു
അഭി : ടീച്ചറെ …എന്ത് പറ്റി എന്താ ഒരു വല്ലായ്മ …
ടീച്ചർ : ഒന്നുല്ലേടാ …നീ വേഗം വണ്ടി വിട് …
ഞാൻ വേഗം വണ്ടി എടുത്തു
അഭി : ടോയ്‌ലെറ്റിൽ പോണോ …അടുത്തൊരു പമ്പ് ഉണ്ട് ഞാൻ അങ്ങോട്ട് ഒതുക്കാം …
ടീച്ചർ : അതൊന്നുമല്ല അഭി …നീ വീട്ടിലേക്ക് വിട്
ശബ്ദത്തിൽ എന്തോ പന്തികേടുണ്ട് …എനിക്കാണെങ്കിൽ ഒരു സമാദാനവുമില്ല
അഭി :പറ ടീച്ചറെ
… എന്താ പ്രശ്നം …എന്താണേലും പറ … സ്കൂളീന്ന് ആരേലും എന്തേലും പറഞ്ഞോ
ടീച്ചർ : ഇല്ല അഭി …… പിരീഡ്‌സ് ആയെടാ … പാഡ് എടുക്കാൻ മറന്നു
അവര് വളരെ മടിയോട് കൂടിയാണ് അത് പറഞ്ഞത്
അപ്പൊ എനിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി …കാരണം ഞാൻ അച്ചുവിൻറെ അവസ്ഥകാണുന്നതാണ് …ആദ്യത്തെ രണ്ടു ദിവസം ആ മുഖം കാണുമ്പോൾ തന്നെ നല്ല വിഷമമാണ്
അഭി : പാഡ് വാങ്ങണോ ടീച്ചറെ
ടീച്ചർ : വേണ്ട …വീട്ടിലുണ്ട്
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ മീനു ,അനു ,അച്ചു മൂന്നുപേരും മുന്നിൽ തന്നെ ഇരിക്കുന്നുണ്ട് …വണ്ടി നിർത്തിയതും ടീച്ചർ നൂറേ നൂറ്റിപത്തിൽ അകത്തേക്കോടി
മീനു ……ചേച്ചി… എന്നൊക്കെ വിളിക്കുന്നുണ്ട് അവരുണ്ടോ മിണ്ടുന്നു .അവര് നേരെ അകത്തേക്കുപോയി
ഞാൻ സാദാരണ പോലെ ബാഗും എടുത്ത് വരാന്തയിൽ കയറിയപ്പോ …എല്ലാരും എന്നെ നോക്കി ഇരിക്കുന്നു …മീനു ഉണ്ട് എന്നെ കണ്ണുരുട്ടി നോക്കുന്നു .
ഹോ …ആ കണ്ണിപ്പോ പുറത്തു ചാടുവല്ലോ …
ഞാൻ എന്താ എന്ന് തല കൊണ്ട് ഒന്ന് ചോദിച്ചു
അവളൊന്നും മിണ്ടിയില്ല …ഇതെന്ത് സദാനമാ ദൈവമേ … അവളുടെ നോട്ടം കണ്ടാൽ … അവളുടെ ചേച്ചിയെ ഞാൻ ബലാത്സംഗം ചെയ്തു ചേച്ചി അകത്തേക്ക് പ്രസവിക്കാൻ പോയ പോലെയാണല്ലോ … ഇനി ഇത് കടിക്കോ …
ഞാൻ ലച്ചൂനേം .അനുവിനേം നോക്കി …ലച്ചൂന്റെ മുഖത്തു പ്രത്യേക ഒരു ഭാവമാറ്റവുമൊന്നുമില്ല …അനുവിന്റെ മുഖത്ത് ഒരു ശാന്തത …ഈ കൂട്ടത്തിലെ ഏറ്റവും പാവം അവളാണെന്ന് തോന്നുന്നു
ഏതായാലും ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി ..കുറച്ചു
കഴിഞ് ഒരു തോർത്തു മുണ്ടുമെടുത്ത് തോളിലിട്ട് കുളത്തിലേക്ക് നടന്നു …അടുക്കളയിൽ നിന്നിറങ്ങിയപ്പോ എല്ലാരും കൂടെ പുറത്തിരുന്ന് സംസാരിക്കുന്നുണ്ട് …ഞാനാരേം മൈൻഡ് ചെയ്യാതെ നേരെ കുളത്തിലേക്ക് വെച്ച് പിടിച്ചു …അച്ചു ഒന്ന്… രണ്ട തവണ എന്നെ വിളിച്ചു മൈൻഡാക്കിയില്ല …
കുളത്തിലെത്തി കുളിച്ചു തുടങ്ങിയപ്പോ അവരെല്ലാരും കുളത്തിലേക്ക് വന്നു …അവർക്ക് വീട്ടിനുള്ളിൽ തന്നെ കുളം കണ്ടതിന്റെ അമ്പരപ്പ് ഉണ്ടായിരിന്നു .
