കറ വലിയൊരു പ്രശ്നമാക്കാതെ, മാളവിക വീണ്ടും കസേരയിലിരുന്ന് വിനോദ് സാറിനൊപ്പം ബാക്കി ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.ഭക്ഷണം ഒക്കെ കഴിഞ്ഞ് അവർ കൈ കഴുകി എഴുന്നേറ്റ ആ സമയത്ത്, റെസ്റ്റോറന്റിന്റെ മാനേജർ കയ്യിൽ ബില്ലുമായി അവരുടെ അടുത്തേക്ക് വന്നു.
മാളവികയുടെ ടോപ്പിൽ സോസ് വീണ സംഭവത്തിന്റെ വിഷമം ആ മുഖത്ത് വ്യക്തമായിട്ടുണ്ടായിരുന്നു.
“സോറി മേഡം, അറിയാതെ പറ്റിയ അബദ്ധമാണ്. ആ പയ്യൻ ചെയ്തത് വല്ലാത്ത തെറ്റായിപ്പോയി,” മാനേജർ വളരെ താഴ്മയോടെ മാളവികയോട് പറഞ്ഞു.
മാളവിക ഒരു പുഞ്ചിരിയോടെ അത് തള്ളിക്കളഞ്ഞു. “അതൊക്കെ സാരമില്ല സാർ, ആർക്കായാലും ജോലിത്തിരക്കിനിടയിൽ കൈ തെന്നുകയൊക്കെ ചെയ്യാം. അതിന് ആ കുട്ടിയെ ദേഷ്യപ്പെടാനോ ചീത്ത പറയാനോ ഒന്നും നിൽക്കണ്ട, വിട്ടേക്കൂ,” അവൾ വളരെ പക്വതയോടെ പറഞ്ഞു.
കൈ കഴുകാൻ പോയ ആ ചെറിയ ഇടവേളയിൽ ആ വെയിറ്റർ പയ്യനെ മാളവിക ചുറ്റും കണ്ണോടിച്ച് നോക്കിയെങ്കിലും അവനെ എവിടെയും കാണാൻ കഴിഞ്ഞിരുന്നില്ല.
അവന്റെ ആ തിരോധാനവും ആ നോട്ടവും മാളവികയുടെ മനസ്സിൽ ചെറിയൊരു അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.
അവർ ആ ബില്ലുമായി താഴത്തെ കൗണ്ടറിലേക്ക്
നടന്നു. വിനോദ് സാർ ബില്ല് നൽകാൻ പണമെടുക്കാൻ തുനിഞ്ഞപ്പോൾ, മാനേജർ തടഞ്ഞുകൊണ്ട് പറഞ്ഞു:
“സാർ, വേണ്ട… ഈ ബില്ലിന്റെ പകുതി തുക അതായത് 50% മാത്രം തന്നാൽ മതി. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയ്ക്ക് സാറും മാഡവും എന്നോട് ക്ഷമിക്കണം.
പ്ലീസ്, ഞങ്ങളുടെ സർവീസിനെക്കുറിച്ച് ഓൺലൈൻ റേറ്റിംഗിൽ മോശം കമന്റുകളോ റിവ്യൂകളോ ഒന്നും ഇടരുത്.”
മാളവികയും വിനോദ് സാറും അത് കേട്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ പണം നൽകി അവർ രണ്ടുപേരും റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങി കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.കാറിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി, തന്റെ ഹാൻഡ്ബാഗ് തുറന്ന് അതിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ
നോട്ടുകൾ എടുത്തു. അതുകഴിഞ്ഞ് അവൾ വിനോദ് സാറിനോട് പറഞ്ഞു:
“സാറേ, ഞാൻ ഒന്ന് വാഷ്റൂം വരെ പോയിട്ട് വരാം. പെട്ടെന്ന് വരാംട്ടോ.”
മാളവികയുടെ ആ പെട്ടെന്നുള്ള പോക്ക് കണ്ട് വിനോദ് സാർ ചെറിയൊരു ടെൻഷനോടെ ചോദിച്ചു:
“എന്താ മാളവിക പെട്ടെന്ന്? വയറിന് എന്തെങ്കിലും സുഖമില്ലേ? എന്താ പ്രശ്നം?”
“ഏയ് അതൊന്നുമല്ല സാർ, എനിക്ക് ഒന്നു മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്, അതാ,”അതും പറഞ്ഞ് മാളവിക കാറിൽ നിന്നിറങ്ങി നേരെ റെസ്റ്റോറന്റിലേക്ക് തന്നെ തിരികെ നടന്നു.
അവൾ ഉള്ളിലേക്ക് കയറിവരുന്നതു കണ്ട കൗണ്ടറിലുണ്ടായിരുന്ന മാനേജർ അത്ഭുതത്തോടെ മുന്നോട്ട് വന്നു ചോദിച്ചു:
“എന്താ മേഡം പറ്റിയത്? എന്തെങ്കിലും സാധനം എടുക്കാൻ മറന്നുപോയോ?”
“അതെ സാർ, എന്റെ ചെറിയൊരു സാധനം മുകളിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അതൊന്ന് എടുത്തോട്ടെ,” എന്ന് പുഞ്ചിരിയോടെ കള്ളം പറഞ്ഞ് അവൾ വേഗത്തിൽ പടവുകൾ കയറി മുകളിലേക്ക് പോയി.അവളുടെ ലക്ഷ്യം
ആ വെയിറ്റർ പയ്യനായിരുന്നു.
മുകളിലെ മെയിൻ ഡൈനിങ് റൂമിൽ എത്തിയെങ്കിലും അവിടെയെങ്ങും അവനെ കാണാൻ കഴിഞ്ഞില്ല. അവൾ വാഷിംഗ് ഏരിയയുടെ ചുറ്റുമൊക്കെ ചെന്ന് നോക്കിയെങ്കിലും ആളെ കണ്ടില്ല.ഒടുവിൽ അവൾ വാഷ്റൂമിന് തൊട്ടടുത്തുള്ള ചെറിയൊരു സൈഡ് ഡോറിനടുത്തേക്ക് ചെന്നു.
ആ ഡോറിന്റെ ഗ്ലാസ് വഴി പുറത്തേക്ക് നോക്കിയപ്പോൾ, ആ പയ്യൻ ഹോട്ടലിന്റെ പുറത്തുള്ള ചെറിയൊരു ബാൽക്കണിയുടെ കോർണറിൽ പറ്റിനിന്ന് വിതുമ്പി കരയുന്നത് അവൾ കണ്ടു.
സോസ് വീണതിന്റെ പേരിൽ മാനേജറുടെ അടുത്തുനിന്നും വിനോദ് സാറിന്റെ അടുത്തുനിന്നും കേട്ട ചീത്തയും അപമാനവും അവന് താങ്ങാൻ കഴിഞ്ഞിരുന്നില്ല.
അവന്റെ ആ നിസ്സഹായാവസ്ഥ കണ്ടപ്പോൾ മാളവികയുടെ ഉള്ളിൽ അവനോട് വല്ലാത്തൊരു അലിവ് തോന്നി. അവൾ പതിയെ ആ ഡോർ തുറന്ന് പുറത്തേക്ക് കടന്ന് അവന്റെ അരികിലേക്ക് നടന്നുചെന്നു.”എടാ, എന്തിനാ കുട്ടി ഇങ്ങനെ കരയുന്നത്?
