മാളവിക അതിന് മറുപടി നൽകി:
“ഏയ്, അതൊന്നും കുഴപ്പമില്ല സാർ. ഞാൻ ഇവിടുന്ന് കഴിച്ചോളാം, കുഴപ്പമൊന്നുമില്ല.”
ഫോണിലെ ഈ ചാറ്റിംഗിനിടയിൽ വിനോദ് സാറിന് ഉള്ളിൽ കടുത്ത അസ്വസ്ഥത തോന്നി. അവളോട് ഒന്നിച്ച് സമയം ചെലവഴിക്കാനും അവളുടെ ആ സാരിയുടുത്ത സുന്ദരമായ രൂപം ഒന്നുകൂടി കാണാനുമുള്ള ആവേശം മൂലം അദ്ദേഹം വേഗം തന്റെ ഉച്ചഭക്ഷണം പാതിവഴിയിൽ അവസാനിപ്പിച്ചു.
ചോറ് കഴിച്ചു തീർത്ത ഉടനെ അദ്ദേഹം ആരും കാണാതെ സ്റ്റാഫ് റൂമിൽ നിന്നും എഴുന്നേറ്റ്, മാളവിക ഇരിക്കുന്ന ആ ബേക്കറി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.ബേക്കറിയിലെ ചെറിയ മേശയ്ക്കരികിലിരുന്ന് മീറ്റ്റോൾ കഴിക്കുകയും സോഡാ ലൈം കുടിക്കുകയും ചെയ്തുകൊണ്ട് മാളവിക ഫോണിൽ എന്തോ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്നാണ് പ്രതീക്ഷിക്കാതെ പിറകിലൂടെ ഒരാൾ വന്ന്
അവളുടെ രണ്ട് തോളിലും കൈ വെച്ചത്.
ആ സ്പർശനത്തിൽ ഞെട്ടിപ്പോയ മാളവിക പെട്ടെന്ന് തിരിഞ്ഞുനോക്കി. മുന്നിൽ നിൽക്കുന്നത് വിനോദ് സാറാണ്!
“ആഹ്… സാറായിരുന്നോ? ഞാൻ ശരിക്കും പേടിച്ചുപോയി!” മാളവിക നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് ചെറുപുഞ്ചിരിയോടെ ചോദിച്ചു, “സാറിന് കഴിക്കാനുണ്ടായിരുന്നില്ലേ?വിനോദ് സാർ അവളുടെ മുന്നിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് കുസൃതിയോടെ പറഞ്ഞു:
“എന്റെ മാളു ഇവിടെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ പിന്നെ എങ്ങനെയാണ് സ്റ്റാഫ് റൂമിൽ ഒറ്റയ്ക്ക് ഇരുന്ന് സമാധാനമായി കഴിക്കുന്നത്? അതുകൊണ്ട് ഞാൻ പെട്ടെന്ന് ഭക്ഷണം കഴിഞ്ഞ് ഇങ്ങോട്ട് പോന്നതാ.”
മാളവിക ചുറ്റും നോക്കിക്കൊണ്ട് ചെറുതായി ഒന്ന് ഗൗരവം നടിച്ചു: “ആഹാ… മനസ്സിലായി. പക്ഷെ സാർ, സ്കൂളിന് പുറത്താണെങ്കിൽ പോലും നമ്മൾ ഇങ്ങനെ ഒന്നിച്ച് വന്നിരിക്കുന്നത് ശരിയല്ല കേട്ടോ.
ഇവിടെ ആരെങ്കിലും നമ്മുടെ നാട്ടുകാരോ സ്കൂളിലെ കുട്ടികളോ ഒക്കെ കണ്ടായാൽ പിന്നെ വലിയ കുഴപ്പമാകും.”
വിനോദ് സാർ അതൊന്നും വലിയ കാര്യമായി എടുക്കാതെ ഒരു ചിരിയോടെ മറുപടി നൽകി: “ഓഹോ, അതൊന്നും കുഴപ്പമില്ല മാളു. നമ്മളെ ഇവിടെ ആര് കാണാനാ?”
“അതല്ല സാർ, നമ്മളെപ്പോലത്തെ അധ്യാപകർ ഇങ്ങനെ പുറത്തിറങ്ങി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടാൽ മറ്റുള്ളവർ എന്ത വിചാരിക്കും? പ്രത്യേകിച്ചും നമ്മൾ തമ്മിലുള്ള ബന്ധം…” മാളവിക താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു നിർത്തി.
എന്നിട്ട് അവൾ വീണ്ടും തന്റെ ഫോൺ എടുത്തു നോക്കി അതിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി. ആ സമയം ‘അർജുൻ’ എന്ന പേരിൽ നിന്നും അവൾക്ക് വീണ്ടും വാട്സാപ്പിൽ മെസ്സേജ് വരുന്നുണ്ടായിരുന്നു.
വിനോദ് സാർ തന്റെ ഒളിക്കണ്ണുകൊണ്ട് മാളവികയുടെ ഫോൺ സ്ക്രീനിലേക്ക് ഉറ്റുനോക്കുന്നത് അവൾ
ശ്രദ്ധിച്ചു.കുറച്ചുനേരം അവളുടെ ചാറ്റിംഗ് ശ്രദ്ധിച്ചുകൊണ്ട് ഇരുന്നിട്ട് വിനോദ് സാർ സംശയത്തോടെ ചോദിച്ചു:
“മാളു… ആരാണ് ഈ അർജുൻ? നിനക്ക് നിരന്തരം മെസ്സേജ് അയക്കുന്നത് ആരാണ്?”മാളവിക ആദ്യത്തെ തവണ ആ ചോദ്യം കേട്ടഭാവം നടിച്ചില്ല, അവൾ ഫോണിൽ തന്നെ ശ്രദ്ധയൂന്നിയിരുന്നു.
വിനോദ് സാർ ഒന്നുകൂടി ഗൗരവത്തിൽ ചോദിച്ചപ്പോഴാണ് അവൾ തലയുയർത്തി നോക്കി നിസ്സാരഭാവത്തിൽ പറഞ്ഞത്:
“ഓ… അതോ, അതൊരു ചെറുക്കനാണ്, എന്റെ ഒരു കസിനാണ്!”
വിനോദ് സാർ അല്പം അതൃപ്തിയോടെ പറഞ്ഞു: “നീ എന്റെ അടുത്ത് നിന്റെ കസിനെക്കുറിച്ചോ മറ്റോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ!”
മാളവിക ചിരിച്ചുകൊണ്ട് മറുപടി നൽകി: “എല്ലാ കസിൻസിന്റെയും കാര്യം ഞാൻ സാറിനോട് പറയണമെന്നില്ലല്ലോ വിനോദ് സാറെ…”
വിനോദ് സാർ അല്പം ഗൗരവത്തോടെ അവളുടെ കയ്യിൽ തൊട്ടുകൊണ്ട് പറഞ്ഞു: “മാളവിക, ഇനി മുതൽ നമ്മൾ തമ്മിൽ എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യണം. എനിക്കൊന്നും മറച്ചുവെക്കരുത്, കേട്ടോ?”
“ആഹാ… ഓക്കേ, ശരി സാർ,” മാളവിക തലയാട്ടിക്കൊണ്ട് പറഞ്ഞു.
എന്നിട്ടും മാളവിക വീണ്ടും ഫോണിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ വിനോദ് സാറിന് വീണ്ടും ദേഷ്യം വന്നു. അദ്ദേഹം കർശനമായ സ്വത്തിൽ പറഞ്ഞു:
