പക്ഷേ, മാളവികയുടെ മനസ്സിൽ നേരത്തെ ആ വെയിറ്റർ പയ്യനോട് വിനോദ് സാർ കാണിച്ച ദേഷ്യത്തിന്റെ ചെറിയൊരു അതൃപ്തിയും വിഷമവും ബാക്കിയുണ്ടായിരുന്നു. അവൾ അല്പം ഗൗരവത്തിലും ചെറിയൊരു ദേഷ്യത്തോടെയും മുഖം തിരിച്ച് വിനോദ് സാറിനോട് പറഞ്ഞു:”സാറിന് അന്ന് അവിടെ വെച്ച് ആ കുട്ടിയോട് അത്രത്തോളം ചൂടാകേണ്ടിയിരുന്നില്ല സാർ.
അതൊരു
ചെറിയ അബദ്ധമല്ലേ? ഒരു ടോപ്പിൽ സോസ് അല്ലേ വീണുള്ളൂ, അതിന് ആ കുട്ടിയെ അങ്ങനെ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കേണ്ടിയിരുന്നില്ല.
എനിക്ക് വേണമെങ്കിൽ വേറെ ടോപ്പ് വാങ്ങി ധരിക്കാമല്ലോ.”വിനോദ് സാർ സ്റ്റീയറിങ്ങിൽ നിന്നും കണ്ണെടുക്കാതെ അല്പം കദേഷ്യത്തിൽ പറഞ്ഞു: “പിന്നെ, അവൻ ചെയ്ത അബദ്ധം കാരണം നിന്റെ ഡ്രസ്സ് മുഴുവൻ പാടായില്ലേ മാളവിക?
അതുകണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു, ഞാൻ ചോദിച്ചു പോയി. അതിനി ഇപ്പോൾ ഇത്രയധികം ആലോചിക്കേണ്ട കാര്യമുണ്ടോ?”മാളവിക ഒട്ടും വിട്ടുകൊടുക്കാതെ കുറച്ചുകൂടി ഗൗരവത്തോടെ സംസാരിച്ചു:
“അതല്ല സാർ പ്രശ്നം. നമ്മൾ മറ്റുള്ളവരുടെ ജീവിത സാഹചര്യങ്ങളും വിഷമങ്ങളും മനസ്സിലാക്കണം. ആ കുട്ടി എത്രയധികം ടെൻഷനിലാണ് ജോലി ചെയ്യുന്നത് എന്ന് സാറിന് അറിയാമോ?
പാവം, അവന്റെ വീട്ടിലെ കാര്യങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ആയത് കൊണ്ട് ആക്കും അവൻ ഈ പ്രായത്തിൽ പണിക്ക് വന്നത്. നമ്മളെപ്പോലെ കംഫർട്ടബിൾ ആയ സാഹചര്യത്തിലല്ല അവരൊക്കെ ജീവിക്കുന്നത്.”മാളവികയുടെ ആ വാക്കുകൾ കേട്ട് വിനോദ് സാർ പെട്ടെന്ന് ഒന്നും മിണ്ടിയില്ല.
അയാൾ വെറുതെ ഒന്ന് മൂളി വെക്കുക മാത്രം ചെയ്തു.
അതിനുശേഷം മാളവിക വേറെയൊന്നും സംസാരിക്കാതെ മുഖം തിരിച്ച് പുറത്തെ ഇരുണ്ട രാത്രിയിലേക്ക് നോക്കിയിരുന്ന, ആ യാത്ര മുഴുവൻ ഒരുതരം മൗനത്തിലൂടെ കടന്നുപോയി.മാളവികയുടെ വീടിന്റെ മുന്നിൽ വിനോദ് സാറിന്റെ കാർ വന്നു നിന്നു.
കാറിൽ നിന്ന് പുറത്തിറങ്ങിയ മാളവിക സാറിനോട് വേറെയൊന്നും സംസാരിക്കാതെ, ഒരു ചെറിയ പുഞ്ചിരിയോടെ “ശരി സാർ” എന്നുമാത്രം പറഞ്ഞ് വീടിന്റെ ഗേറ്റിലേക്ക് നടന്നു.
മാളവികയുടെ ആ അകൽച്ചയും ദേഷ്യവും വിനോദ് സാറിന് വല്ലാതെ വിഷമം ഉണ്ടാക്കി. കാറിൽ ഇരുന്ന് അദ്ദേഹം
അവൾ നടന്നുപോകുന്നത് നോക്കിക്കൊണ്ട് കുറച്ചുനേരം നിന്നു.
ഉള്ളിൽ ചെറിയൊരു ദേഷ്യവും നിരാശയും തോന്നിയിരുന്നെങ്കിലും, അതൊന്നും മാളവികയോട് തുറന്നുപറയാൻ അദ്ദേഹം തുനിഞ്ഞില്ല. അദ്ദേഹം വണ്ടി സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും തിരികെ പോയി.
വീടിന്റെ മുന്നിലെത്തി വാതിൽ തുറന്ന് അകത്തു കയറിയ മാളവിക, പെട്ടെന്ന് തന്നെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടു. നേരെ തന്റെ ബെഡ്റൂമിലേക്ക് പോയ അവൾ, കയ്യിലുണ്ടായിരുന്ന ഹാൻഡ്ബാഗ് മേശപ്പുറത്ത് വെച്ചു.ബാഗ് മേശപ്പുറത്ത് വെച്ച ആ നിമിഷം തന്നെ അതിനുള്ളിൽ കിടന്നിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിരുന്നു.
തോളിൽ ചുറ്റിയിട്ടിരുന്ന ഷാൾ ഊരി അവൾ ബെഡിലേക്കിട്ടു. തുടർന്ന് നേരെ ബാത്റൂമിലേക്ക് പോയ കണ്ണ് മുഖമെല്ലാം വെള്ളം ഒഴിച്ച് നന്നായി കഴുകി.
ബാത്റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്നു അവൾ തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി; റെസ്റ്റോറന്റിൽ നടന്ന സംഭവങ്ങളും ആ പയ്യനെ സഹായിച്ചതും അവളുടെ മനസ്സിലൂടെ പെട്ടെന്ന് കടന്നുപോയി.മുഖം കഴുകി പുറത്തേക്ക് വന്ന മാളവിക, നേരത്തെ ബെഡിലിട്ടിരുന്ന ആ ഷാൾ എടുത്തുതന്നെയuar മുഖവും കൈകളും വെള്ളം തോർത്തി
വൃത്തിയാക്കി. അപ്പോഴും മേശപ്പുറത്തിരുന്ന ബാഗിനുള്ളിൽ ഫോൺ നിർത്താതെ റിങ് ചെയ്യുന്നുണ്ടായിരുന്നു.
അവൾ വേഗം ചെന്ന് ബാഗിൽ നിന്നും ഫോൺ പുറത്തെടുത്തു നോക്കി. സ്ക്രീനിൽ ആദ്യം മിസ്ഡ് കോൾ ആയി കിടന്നിരുന്നത് വിനോദ് സാറിന്റേതായിരുന്നു.
പക്ഷേ, ആ കോൾ കണ്ട് മാളവിക അതൊന്നും കാര്യമാക്കാതെ ഫോൺ മാറ്റിപ്പിടിച്ചു. തൊട്ടുപിന്നാലെ വീണ്ടും ഫോൺ റിങ് ചെയ്തു. നോക്കുമ്പോൾ അത് രാഹുലിന്റെ വീഡിയോ കോൾ ആയിരുന്നു.
